അക്കരെ ഇക്കരെ അത്തപ്പൂമരക്കാട്

Title in English
Akkareyikkare

അക്കരെ ഇക്കരെ അക്കരെ ഇക്കരെ
അത്തപ്പൂമരക്കാട് 
അത്തപ്പൂമരക്കാട്ടിലൊളിച്ചേ പച്ചപ്പനങ്കിളിപ്പെണ്ണ്
കിളിയെ പിടിക്കേണം കിങ്ങിണി കെട്ടണം
കിളിയുടെ വാലൊരു പൂവാല് 
കിളിയുടെ വാലൊരു പൂവാല് - പൂവാല്

അക്കരെ ഇക്കരെ അക്കരെ ഇക്കരെ
അത്തപ്പൂമരക്കാട് - അത്തപ്പൂമരക്കാട്

അത്തപ്പൂങ്കാവിനു വഴിയേത്
അമ്പലക്കുന്നിനു വടക്കേത്
അമ്പലക്കുന്നിനു വഴിയേത്
അമ്മിണിപ്പുഴയുടെ തെക്കേത്

അക്കരെ ഇക്കരെ അക്കരെ ഇക്കരെ
അത്തപ്പൂമരക്കാട് - അത്തപ്പൂമരക്കാട്

കടലൊരു സുന്ദരിപ്പെണ്ണ്

Title in English
Kadaloru sundarippennu

കടലൊരു സുന്ദരിപ്പെണ്ണ്
കടലൊരു സുന്ദരിപ്പെണ്ണ്
കല്യാണം കഴിയാത്ത കാമുകരില്ലാത്ത
കടലൊരു സുന്ദരിപ്പെണ്ണ് 
കടലൊരു സുന്ദരിപ്പെണ്ണ്
കടലൊരു സുന്ദരിപ്പെണ്ണ്

കൈമണിച്ചെപ്പില്‍ രത്നങ്ങള്‍
കരളില്‍ നിറയെ സ്വപ്നങ്ങള്‍
പാടിയുറക്കാന്‍ വാനമ്പാടികള്‍
പരിചരിക്കാന്‍ സഖികള്‍ - അവളെ
പരിചരിക്കാന്‍ സഖികള്‍ 
കടലൊരു സുന്ദരിപ്പെണ്ണ്
കടലൊരു സുന്ദരിപ്പെണ്ണ്

അച്ഛന്റെ മുത്തണിക്കൊട്ടാരത്തില്‍
ആയിരംകാല്‍ മണ്ഡപത്തില്‍
യക്ഷിക്കഥയിലെ നായികമാതിരി
നൃത്തം വെയ്ക്കണ പെണ്ണ് - നീ
നൃത്തം വെയ്ക്കണ പെണ്ണ് 
(കടലൊരു ... )

അപ്പനാണെ അമ്മയാണെ

Title in English
Appanaane ammayaane

അപ്പനാണെ അമ്മയാണെ 
അമ്മായിയമ്മയാണെ
അന്തപ്പനിന്നൊരു നിധികിട്ടും
പൊന്നാണേലും പണമാണേലും 
പള്ളിക്കു പാതിയെനിക്കു പാതി
(അപ്പനാണെ.. )

കടപ്പുറത്തൊരു നല്ല വീടുവയ്ക്കും
കവടിയാര്‍കൊട്ടാരം പോലെ - എന്നിട്ട്
കെ ആര്‍ വിജയയെ പോലൊരു പെണ്ണിനെ
കെട്ടിക്കൊണ്ടുവരും - വീട്ടില്‍
കെട്ടിക്കൊണ്ടുവരും
(അപ്പനാണെ..)

ടോപ്പും മടക്കിവെച്ചു പുതിയൊരു ഫോര്‍ഡില്‍
കാറ്റുകൊള്ളാന്‍ പോകും - ബീച്ചില്‍ 
കാറ്റുകൊള്ളാന്‍ പോകും
ഒന്നിച്ചു കുളിക്കും ഡ്യൂയറ്റ് പാടും 
ഹിന്ദി പടത്തിലെപ്പോലേ
(അപ്പനാണെ.. )

പോയ്‌വരാമമ്മ പോയിവരാം

Title in English
Poyvaraam amma

പോയ്‌വരാമമ്മ പോയിവരാം
പൊന്മുട്ടയിടുന്നൊരു പൈങ്കിളിയേ
കൊണ്ടുവരാം - അമ്മ കൊണ്ടുവരാം 
(പോയ്‌വരാമമ്മ... )

പോയിവരുമ്പോളമ്മ തരാം
ജോയിമോനൊരു കളിപ്പാവ
കണ്ണടച്ചുതുറക്കണ പാവ
കൈമണി കൊട്ടണ പാവ

കായലരികില്‍ പണിയിക്കാമൊരു
കണ്ണാടിമേട പൂമേട
ഇട്ടിരിയ്ക്കാന്‍ പൊന്‍പലക
ഇരുന്നുണ്ണാന്‍ പൊന്‍തളിക
(പോയ്‌വരാമമ്മ... )

മാറിലിടാന്‍ തീര്‍ത്തുതരാമൊരു
മരതകമാല മണിമാല 
കണ്ടാലാരും കണ്ണുവെയ്ക്കണ
കാശുമാല പവന്‍മാല

പള്ളാത്തുരുത്തിയാറ്റിൽ

Title in English
Pallaathuruthiyaattil

ഒഹോഹോ...ഓഹോഹോ... 
പള്ളാത്തുരുത്തിയാറ്റില്‍ - ഒരു
നല്ലനിലാവുള്ള നാളില്‍
പണ്ടൊരു തമ്പുരാന്‍ വഞ്ചിയില്‍ വന്നൊരു
പെണ്ണിനെ കണ്ടൂ - കണ്ടൂ
കണ്മുന കൊണ്ടൂ (പള്ളാത്തുരുത്തി.. )

ആറ്റിന്‍കടവിലരനീര്‍വെള്ളത്തില്‍
നീരാട്ടിനെത്തിയ പെണ്ണ് - ഒരു
മാറുമറയ്ക്കാത്ത പെണ്ണ്
തമ്പുരാനെക്കണ്ടു നാണിച്ചു നിന്നു
താഴമ്പൂ പോലൊരു പെണ്ണ് - കണ്കളിൽ
കാമവലയുള്ള പെണ്ണ് (പള്ളാത്തുരുത്തി.. )

തലമുടി പിന്നി പൂചൂടി പെണ്ണ്
തരിവളകിലുക്കി നടന്നേപോയ്
അന്തിവിരുന്നിനു ദാഹിച്ചു മോഹിച്ചു
തമ്പുരാനവളുടെ കൂടെപ്പോയ് 

ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ

Title in English
chumbikkaanoru

ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
യൌവ്വനം സുരഭിലമാകൂ - പൂവിന്
യൌവ്വനം സുരഭിലമാകൂ
സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ
സ്ത്രീ ദേവതയാകൂ

ഗാനഗന്ധര്‍വന്‍ കണ്ടെത്തിയാലേ
മൌനം നാദമാകൂ (2)
വെള്ളിനൂല്‍ത്തിരിയിട്ടു കൊളുത്തിയാലേ
വെളിച്ചം വിളക്കില്‍ വിടരൂ
ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
യൌവ്വനം സുരഭിലമാകൂ - പൂവിന്
യൌവ്വനം സുരഭിലമാകൂ

വൈശാഖ പൂജയ്ക്ക്

Title in English
Vaisakha poojaikku

ഓ.... 

വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ
വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ
ഋതുകന്യകയെ പ്രിയകാമുകനൊരു
തിരുവാഭരണം ചാർത്തിച്ചൂ 
വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ
വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ

അണപൊട്ടിയൊഴുകുമീ
അനുരാഗനദിയുടെ
അമൃതപുളിനങ്ങളിൽ - ആ‍...
ഈ പൂങ്കാറ്റിൽ ഈ പുൽമേട്ടിൽ
ഈ വെണ്ണക്കൽപ്പടവിൽ 
നിത്യപ്രണയിനി നിൻ തൂമെയ്‌ ഞാൻ
കൊത്തിക്കൊണ്ട്‌ പറന്നോട്ടെ 
ആ‍ -  പറന്നാട്ടെ 
വൈശാഖ പൂജയ്ക്ക് പൂവനം മുഴുവൻ
വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ

അഞ്ജലിപ്പൂ പൂ പൂ പൂ

Title in English
Anjalippoo

അഞ്ജലിപ്പൂ - പൂ - പൂ - പൂ
അത്തപ്പൂ - പുഷ്കരമുല്ലപ്പൂ
പൂക്കളം വാഴും ഭഗവാനേ
ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ
അഞ്ജലിപ്പൂ - പൂ - പൂ - പൂ

പൈങ്കിളിപ്പാട്ടുകൾ പള്ളിയുണർത്തിയ
സംക്രമപുലർകാലം -  ചിങ്ങ 
സംക്രമപുലർകാലം
തൃക്കാക്കരയപ്പന്‌ നേദിക്കുന്നു 
തിരുമധുരത്താലം - പൊന്നിൻ
തിരുമധുരത്താലം (അഞ്ജലിപ്പൂ..)

അഞ്ജനച്ചോലയിൽ നീരാടീ
അഴിഞ്ഞ മുടിയിൽ പൂ ചൂടി
ഉണ്ണി സൂര്യനെ എളിയിലെടുത്തുംകൊണ്ടുദയം
പൂജയ്ക്കെത്തീ - ഉഷസ്സുദയം 
പൂജയ്ക്കെത്തീ

തുളസീദേവി തുളസീദേവി

Title in English
Thulasi devi

തുളസീദേവി - തുളസീദേവി 
തുളസീദേവി തുളസീദേവി 
തപസ്സിൽ നിന്നുണരൂ
കുളിച്ചു തൊഴുതുവലം വയ്ക്കുമെന്നെ നീ
അനുഗ്രഹിക്കൂ അനുഗ്രഹിക്കൂ 

കറുത്ത നിഴലുകൾ പൊയ്മുഖങ്ങളുമായ്‌ 
വിരുന്നു കേറിയ വീട്ടിൽ 
കാറ്റത്ത്‌ കൊളുത്തിയ കളിമൺവിളക്കുമായ്‌ 
കൈകൂപ്പി നിൽപ്പൂ ഞാൻ 
കാറ്റത്ത്‌ കൊളുത്തിയ കളിമൺവിളക്കുമായ്‌ 
കൈകൂപ്പി നിൽപ്പൂ ഞാൻ - മുന്നിൽ
കൈകൂപ്പി നിൽപ്പൂ ഞാൻ 
(തുളസീദേവി..) 

കുന്നത്തെപ്പൂമരം കുട പിടിച്ചു

Title in English
kunnathe poomaram

കുന്നത്തെ പൂമരം കുട പിടിച്ചു
കുളത്തിലെ താമര തിരി പിടിച്ചു
അനുരാഗലോലരെ ആശീർവദിക്കുവാൻ
അരുന്ധതി നക്ഷത്രം കിഴക്കുദിച്ചൂ (കുന്നത്തെ..)

അഭിലാഷങ്ങളെ തഴുകിയുണർത്തുവാൻ
അരികലണയുമീ കുളിർകാറ്റിൽ (2)
മോഹങ്ങൾ വന്നു തുറന്നിട്ട ഹൃദയം
സ്നേഹം കൊണ്ടലങ്കരിക്കൂ
അലങ്കരിക്കൂ ഭവാൻ അലങ്കരിക്കൂ (കുന്നത്തെ..)

സുരഭീമാസം മലർക്കുമ്പിളുമായി
വിരുന്നുവിളിക്കുമീ പൂനിലാവിൽ(2)
പ്രേമാർദ്രയാമെന്റെ തിരുമുൽകാഴ്ചകൾ
കാമുകാ സ്വീകരിക്കൂ
സ്വീകരിക്കൂ ഭവാൻ സ്വീകരിക്കൂ (കുന്നത്തെ..)

Film/album