നാളെയീ പന്തലിലൊഴുകി വരും
നാഗസ്വരത്തിൻ നാദം
നാഗസ്വരത്തിൻ നാദം
നാദത്തിൻ തീരത്ത് വളകിലുക്കും
നവവധുവിൻ നാണം
(നാളെയീ...)
വേളി കഴിഞ്ഞു നീ നാളെയീ നേരത്ത്
വേറൊരു സ്വർഗ്ഗത്തിലായിരിക്കും
വേറൊരു സ്വർഗ്ഗത്തിലായിരിക്കും
ഏഴഴകുള്ളൊരു സ്നേഹസ്വരൂപന്റെ
ലാളനയേൽക്കുകയായിരിക്കും
ലാളനയേൽക്കുകയായിരിക്കും
(നാളെയീ...)
ഓരോ വികാരവുമോരോ പ്രതീക്ഷയും
ഒന്നിച്ചു പൂക്കുകയായിരിക്കും
ഒന്നിച്ചു പൂക്കുകയായിരിക്കും
നഗ്നമാം നാഥന്റെ മാർത്തടമാകെ നീ
മുത്തണിയിക്കുകയായിരിക്കും
(നാളെയീ..)