വെളിച്ചമേ നയിച്ചാലും

വെളിച്ചമേ നയിച്ചാലും(2)
ബത്‌ലഹേമിൽ കാലം കൊളുത്തിയ
വെളിച്ചമേ നയിച്ചാലും
വെളിച്ചമേ നയിച്ചാലും
നയിച്ചാലും.. നയിച്ചാലും.. നയിച്ചാലും

അഗ്നിച്ചിറകുമായ് ഭൂമിയിൽ പണ്ടൊരു
പുൽക്കുടിൽ തേടി വന്ന നക്ഷത്രമേ (2)
ഇരുട്ടിൽ ഞങ്ങൾക്ക് വഴികാട്ടാൻ നീ
ഇനിയും ഈ വഴി വന്നാട്ടെ
നിന്റെ രാജ്യം വരേണമേ (2)

ഒട്ടകങ്ങൾക്കായ് സൂചിക്കുഴകൾ
നിത്യവും വലുതാക്കുമീ നാട്ടിൽ(2)
പണക്കാർ നിത്യവും വലുതാക്കുമീ നാട്ടിൽ
കയ്യിൽ പുതിയൊരു ചമ്മട്ടിയുമായ്
കന്യാനന്ദനാ വന്നാട്ടെ (2)
നിന്റെ രാജ്യം വരേണമേ (2)

ബലിപീഠത്തിലെ വെള്ളിക്കാസക്കരികിൽ
കുരിശും ചുമന്നു നടക്കും ഞങ്ങൾക്കരികിൽ
സ്വർഗ്ഗകവാടമൊന്നു തുറക്കുക
വെളിച്ചമേ ....വെളിച്ചമേ
ദുഃഖിതർ ഞങ്ങളെ വീണ്ടുമുണർത്തുക
വെളിച്ചമേ...
നിന്റെ രാജ്യം വരേണമേ (2)