നളന്ദാ തക്ഷശിലാ (M)

നളന്ദ തക്ഷശില - നളന്ദ തക്ഷശില
നമ്മുടെ പൂർവികർ പടുത്തുയർത്തിയ
സർവകലാശാല
ആ ആ‍...നളന്ദാ...തക്ഷശിലാ ആ..ആ.

നാനാത്വത്തിലൊരേകത്വത്തിൻ
നവദർശനശാല
സിന്ധുനദീതടസംസ്കാരത്തിൻ
ശില്പകലാശാല
ആ..ആ.ആ.നളന്ദാ...തക്ഷശിലാ ആ..ആ.. 

ഋഗ്വേദത്തിലെ ഗായത്രിയുമായ്
ഇക്കരെ വന്നവരല്ലാ - അല്ലാ
ഇക്കരെ വന്നവരല്ലാ
മതങ്ങൾ കൊണ്ടും ഭാഷകൾ കൊണ്ടും
മതിലുകൾ തീർത്തവരല്ലാ - അല്ലാ
മതിലുകൾ തീർത്തവരല്ലാ
കർഷകരല്ലോ അവ നിർമ്മിച്ചതു
കർഷകരല്ലോ
നമ്മുടെ യജ്ഞഭൂമികൾ ഉഴുതു വിതച്ച
കൃഷീവലരല്ലോ കൃഷീവലരല്ലോ
ആ..ആ.ആ.നളന്ദാ...തക്ഷശിലാ ആ..ആ.

നമ്മുടെ മണ്ണിൽ നമുക്കുയർത്തുക
നളന്ദകൾ സമഭാവനയുടെ നളന്ദകൾ
നാളെ യുഗങ്ങൾ എഴുത്തിനിരിക്കും
നളന്ദകൾ
സ്വതന്ത്രഭാരത നളന്ദകൾ
ആ..ആ.ആ.നളന്ദാ...തക്ഷശിലാ ആ..ആ..