അകലെ നീലാംബരിയിൽ
അകലെ നീലാംബരിയിൽ യാത്ര പറഞ്ഞകലും
താരക മൂളുമൊരീണം പോൽ
അകമേ സാരംഗിയതിൻ കാതര തന്ത്രികളിൽ
ശോകവിമുഖവിലാപം പോൽ
എഴുതി ജലരേഖ പോലിവിടെ ഒരു ജീവിതമാരോ
(അകലെ...)
ചിതയിൽ വീണെരിയും വെൺപകലേ
ഇനിയെൻ വേദനയിൽ നീയില്ലെങ്കിൽ
ഞാനലയും നിൻ കാരിരുളിൽ
ഞാൻ തേടുന്നു നിൻ വാത്സല്യം
നിറയും പ്രിയമായ് പരിമളം
(അകലേ...)
വിധിയിൽ കാലിടറും വേളകളിൽ
തണലായ് നിൻ സ്നേഹം മായും നേരം
ഞാനുരുകി തീരും പാഴ്‌മരുവിൽ
ഓർമ്മകളേകും പൂന്തേൻ മഴയായ് ഇനിയും
വരുമോ ഉണരുമോ
(അകലേ...)
- Read more about അകലെ നീലാംബരിയിൽ
- 2066 views