കുയിലിനെത്തേടി

Title in English
Kuyiline thedi

കുയിലിനെത്തേടി കുയിലിനെത്തേടി
കുതിച്ചുപായും മാരാ
പട്ടുകുപ്പായക്കാരാ....
പട്ടുകുപ്പായക്കാരാ നിന്നോടു ഞാനൊരു
കിന്നാരം ചോദിക്കാം 
ഒരു കിന്നാരം ചോദിക്കാം

തങ്കനിലാവത്തു താലികെട്ടിയ
താമരവള്ളിയ്ക്കു തുള്ളാട്ടം
ചെന്താമരവള്ളിയ്ക്കു തുള്ളാട്ടം
മിന്നും പൊന്നും മാറത്തു കെട്ടിയ
കുഞ്ഞോളത്തിനു ചാഞ്ചാട്ടം
ഈ കുഞ്ഞോളത്തിനു ചാഞ്ചാട്ടം

ഉണരുണരൂ ഉണ്ണിക്കണ്ണാ

Title in English
Unarunaroo unnikkanna

 

ഉണരുണരൂ ഉണ്ണിക്കണ്ണാ ശ്രീധരാ
ഉണരുണരൂ ഉണ്ണിക്കണ്ണാ ശ്രീധരാ
ഉണരുണരൂ ഉണ്ണിക്കണ്ണാ 

അരുണകിരണ പരിലാളിത ധരണീ
അരുണകിരണ പരിലാളിത ധരണീ
നവമണി ദീപികയേന്തീ
കുസുമിത സുന്ദര വിഭാതരമണീ
പൂക്കണിതന്‍ പ്രഭ ചിന്തീ
ഉണരുണരൂ ഉണ്ണിക്കണ്ണാ 

കുനുകുന്തളം കോതി
മണികുണ്ഡലം ചൂടി
കണികണ്ടൂ മമഗാന 
മധുവുണ്ടു മണിവര്‍ണ്ണാ
ഉണരുണരൂ ഉണ്ണിക്കണ്ണാ 

പല്ലവകോമള പാ‍ണികങ്കണ
മംഗളനാദ സമേതം
നളിനവിലോചന വാങ്ങുക നീയെന്‍
തരളഹൃദയ നവനീതം
ഉണരുണരൂ ഉണ്ണിക്കണ്ണാ 

 

കായലരികത്ത് വലയെറിഞ്ഞപ്പോൾ

Title in English
Kaayalarikathu

 

കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ
(കായലരികത്ത്...)

കണ്ണിനാലെന്റെ കരളിനുരുളിയിൽ
എണ്ണ കാച്ചിയ നൊമ്പരം (2)
ഖൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു
കയറു പൊട്ടിയ പമ്പരം

ചേറിൽ നിന്നു ബളർന്നു പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാൽ - നെയ്‌
ചോറു വെച്ചതു തിന്നുവാൻ
കൊതിയേറെ ഉണ്ടെൻ നെഞ്ചിലായ്‌
(ചേറിൽ നിന്നു... )

വമ്പെഴും നിന്റെ പുരികക്കൊടിയുടെ
അമ്പുകൊണ്ടു ഞരമ്പുകൾ
കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ
കമ്പിപോലെ വലിഞ്ഞുപോയ്‌
(വമ്പെഴും... )

എങ്ങനെ നീ മറക്കും കുയിലേ

Title in English
Engane nee marakkum kuyile

 

എങ്ങിനേ..  നീ... മറക്കും. . .
എങ്ങിനേ നീ മറക്കും കുയിലേ
എങ്ങിനേ നീ മറക്കും
നീലക്കുയിലെ നീ മാനത്തിൻ ചോട്ടിൽ
നിന്നെ മറന്നു കളിച്ചോരു കാലം

നക്ഷത്രക്കണ്ണുള്ള മാണിക്യ പൈങ്കിളി
മേലോട്ടു നിന്നെ വിളിച്ചോരു കാലം

ഒരോ കിനാവിന്റെ മാമ്പൂവും തിന്ന്
ഒരോരോ മോഹത്തിൻ തേൻപഴം തന്ന്

ഓടി കളിച്ചതും പാടിപ്പറന്നതും
ഒന്നായ്‌ കണ്ണീരിൽ നീന്തി കുളിച്ചതും
എങ്ങിനേ, എങ്ങിനേ നീ മറക്കും കുയിലേ
എങ്ങിനേ നീ മറക്കും

എല്ലാരും ചൊല്ലണ്

Title in English
Ellarum chollanu

 

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് 
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് 
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്

ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ - ചക്കര
ത്തുണ്ടാണ് കണ്ടതയ്യാ

നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന് -കൊടും കാടാണ്
കൊടുംകാടാണ് കരളിലെന്ന്

ഞാനൊന്നു കേറിയപ്പൊ
നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ

എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്തിരാ നീ ഞങ്ങളേ അയ്യോ ചന്തിരാ
അയ്യോ ചന്തിരാ നീ ഞങ്ങളേ

ജീവിതമെന്നൊരു തൂക്കുപാലം

Title in English
Jeevithamennoru thookkupaalam

ആരാരോ ആരാരോ
ആരാരോ ആരിരാരോ
ജീവിതമെന്നൊരു തൂക്കുപാലം
ജീവികൾ നാമെല്ലാം സഞ്ചാരികൾ
അക്കരയ്ക്കെത്താൻ ഞാൻ ബുദ്ധിമുട്ടുമ്പോൾ
ഇക്കരെ നീയും വന്നതെന്തിനാരോമൽ കുഞ്ഞേ
ആരാരോ ആരാരോ
ആരാരോ ആരിരാരോ

വഴിയറിയാതെ വഴിയറിയാതെ
വലയുകയായിരുന്നൂ ഞാൻ
വലയുകയായിരുന്നൂ
പാഥേയമില്ലാത്ത ദാഹനീരില്ലാത്ത
പദയാത്രയായിരുന്നൂ
വിധി തന്ന നിധിയാണു നീ എങ്കിലും
വിലപിക്കയാണെന്റെ മാനസം
ആരാരോ ആരാരോ
ആരാരോ ആരിരാരോ

Music

സ്വർണ്ണത്തിനെന്തിനു ചാരുഗന്ധം

സ്വർണ്ണത്തിനെന്തിനു ചാരുഗന്ധം
രാജഹംസങ്ങൾക്കെന്തിനു പഞ്ചവർണ്ണം
കരളും കരളും കുളിരണിയുമ്പോൾ(2)
കഥയാണോ... അംഗഭംഗം നിന്നംഗഭംഗം  (സ്വർണ്ണത്തിനെന്തിനു...)

ഹൃദയങ്ങളിൽ മലർ പൂക്കുമീ
മധുവൂറുമനുരാഗ ശുഭവേളയിൽ
പുതുവേദിയിൽ പദമൂന്നൂവാൻ
ഇനി നമ്മൾക്കൊരുപോലെ പങ്കില്ലയൊ
ഞാൻ സഖിയല്ലയൊ   (സ്വർണ്ണത്തിനെന്തിനു...)

മണിയറ നിറദീപ മിഴിനാളമേ
എന്നെ മാംഗല്യമണിയിച്ച സൌഭാഗ്യമേ
ഉടൽ പാതി ഞാൻ നിന്റെ ഉയിർപാതി ഞാൻ
അഗതിയാമിവൾക്കെന്നും അവതാരം നീ  (സ്വർണ്ണത്തിനെന്തിനു...)

Music

ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേ

ഓ.... ഓ.....
ചിങ്ങവനത്താഴത്തെ കുളിരുംകൊണ്ടേ....
ചിങ്ങവനത്താഴത്തെ കുളിരുംകൊണ്ടേ
ചില്ലിമുളം കാടേറിപ്പോവും കാറ്റേ
ഇപ്പവിഴപ്പാടത്തു നീയും വായോ ..ഹൊ ഹോയ്
പൊന്നാര്യൻ പൂങ്കണ്ടം കൊയ്യാൻ വായോ

ചെറുകിളികൾ തേനിനു തേടും മലയണ്ണാൻ വാഴത്തോപ്പിൽ
വിളകൊയ്യാൻ നീയും വായോ
ഓ...ഓ....
വിഷുമാസപ്പൈങ്കിളിയാളേ
വിത്തും കൈക്കോട്ടും വിത്തും കൈക്കോട്ടും
ചിങ്ങവനത്താഴത്തെ

Music

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം
മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം  ഇഷ്ടം
മുന്നിൽ സൂര്യന്‍ വരും നേരം എനിക്കിഷ്ടം
ഇഷ്ടമാണിളം കാറ്റ്
എനിക്കിഷ്ടമാണിള വെയില്‍ (ഇഷ്ടം..)
 
 

 
വയല്‍ പൂക്കളിളകുന്ന പൂ പാടവും
പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും
വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും
വെയിലാറും മേട്ടിലെ നിഴലാട്ടവും
ഇഷ്ടങ്ങളായെന്നിഷ്ടങ്ങളായ് ഉള്ളിൽ  തുളുമ്പുന്നിതാ (ഇഷ്ടം..)
 

Film/album

എന്റെ ഖൽബിലെ വെണ്ണിലാവ്

Title in English
Ente khalbile

എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ (2)