ചന്ദ്രമൗലീ ചതുർത്ഥിയാമിനീ
ചന്ദ്രമൗലീ ചതുർത്ഥിയാമിനീ
ചാരുരൂപിണീ നിന്റെ
വർണ്ണശബളമാം വസന്തമേടയിൽ
വാടകയ്ക്കൊരു മുറി തരുമോ
ഒരു മുറി തരുമോ
ചന്ദ്രമൗലീ ചതുർത്ഥിയാമിനീ
നിന്റെ കൈയ്യിലെ കളിമലർക്കുമ്പിളിൽ
നീ നിറച്ച പാനീയം
എൻ ചുണ്ടുകളിൽ മദം പകരും
ചുവന്ന പാനീയം
എന്തിനിത്ര കൂടുതൽ കുടിച്ചു
എന്റെ തരളമാം ഹൃദയം
ചന്ദ്രമൗലീ ചതുർത്ഥിയാമിനീ
നിന്റെ മാറിലെ ചിറകുള്ള ചേലയിൽ
നീ മറയ്ക്കുമാവേശം
എൻ ചുടുഞരമ്പിൻ പടംകൊഴിക്കാൻ
തുടിക്കുമാവേശം
എന്തിനിന്നു പുൽകുവാൻ കൊതിച്ചു
എന്റെ ചപലമാം ദാഹം
ചന്ദ്രമൗലീ ചതുർത്ഥിയാമിനീ