രഘുപതിരാഘവ രാജാരാമൻ

Title in English
Raghupathyraaghava Rajaraman

രഘുപതി രാഘവരാജാരാമൻ
സീതാരാമൻ ഒരു
മുനിശാപം ശിലയായ് മാറ്റിയൊരഹല്യയെ
ഈ അഹല്യയെ ഇനി
ഒരു പുനർജ്ജന്മത്തിലുണർത്തുമോ
ഉണർത്തുമോ

ചന്ദനക്കലപ്പ കൊണ്ടുഴുതിളക്കാത്തൊരു
കന്നിമണ്ണിൽ ഈ
തപോവന പർണ്ണകുടീരത്തിൽ
ഭർത്തൃസമാഗമം സ്വപ്നം കണ്ടുണരും
ഭാമിനിയല്ലോ ഏകാന്ത
യോഗിനിയല്ലോ ഞാൻ
വരുമോ നാഥൻ വരുമോ എന്റെ
വക്ഷസ്സിൽ കാൽ‌വിരൽപ്പൂ പതിയുമോ (രഘുപതി..)

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ

Title in English
Aattirambile kombile

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
  ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
  വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി
  കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ
  തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി
  കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി
  നെഞ്ചിലൊരു കുഞ്ഞിളം തുമ്പി എന്തോ തുള്ളുന്നൂ
  ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
 
  മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാണോ
  തുടി തുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളാണോ
  ഏലമരക്കാവിൽ ഉത്സവമായോ നീലനിലാപെണ്ണേ
  അമ്മാനമാടി വരൂ പൂങ്കാറ്റേ നിന്നോമലൂയലിൽ ഞാൻ ആടീടാം

ലീലാതിലകമണിഞ്ഞു വരുന്നൊരു

Title in English
Leelathilakamaninju varunnoru

ലീലാതിലകമണിഞ്ഞു വരുന്നൊരു
ലാവണ്യവതി പ്രേമവതീ നിൻ
നീലാഞ്ജന മിഴി മുനകൾ (2)
എന മനോരാജ്യം പിടിച്ചടക്കീ
എന്നെ കീഴടക്കി (ലീലാ..)

തുടിച്ചുയർന്നും കിതച്ചമർന്നും(2)
നെടുവീർപ്പിടും നിൻ നെഞ്ചിനും പുതിയൊരു
വെൺചന്ദനത്തിൻ സൗരഭ്യം
അതിന്റെ ചിറകിനു കീഴിലെന്റെ ആവേശങ്ങളെ (2)
നീയുറക്കൂ നീയുറക്കൂ       (ലീലാ..)

നഖം കടിച്ചും വിരൽ പിണച്ചും(2)
മുഖം കുനിക്കും നിൻ ലജ്ജക്കു പുതിയൊരു
മൂകാഭിലാഷത്തിൻ സൗന്ദര്യം
അതിന്റെ കവിൾത്തടമാകെയെന്റെ അനുരാഗം കൊണ്ട് (2)
തുടുപ്പിക്കൂ തുടുപ്പിക്കൂ(ലീലാ....)

 

Year
1977

തേവീ തിരുതേവീ

തേവീ തിരുതേവീ പൂംതേവീ മലമേട്ടിൽ
തേനീ ചെറുതേനീ ഇലം തേനീ പുഴവക്കിൽ
ആറിത്തിരിയിതളിൽ മിഴിനീരിന്നലി തൂകി

കണ്ണാം തളിക്കുന്നിൽ
കുടം കെട്ടുന്നൊരു രാവോ
ചെന്താമരനെഞ്ചിൽ കുടം കൊട്ടുന്നൊരു നോവോ
കാലിൽ പൂ ചിറകുള്ളൊരു
കല്യാണിപ്പുഴയോ
കൈയ്യിൽ ഞാൻ വടുവുള്ളൊരു
കാർമേഘക്കിളിയോ
കൊച്ചമ്മിണിപ്പൂവേ നിന്റെ
സ്വപ്നത്തിൽ തേനൂറ്റും പൂമ്പാറ്റയോ

മാനത്തെ കനലു കെട്ടൂ

Title in English
Maanathe kanalu kettu

മാനത്തെ കനലുകെട്ടു - കനലുകെട്ടു
സ്വർഗ്ഗമാളികച്ചുമരിന്മേൽ കരിപിടിച്ചു
ഭൂമി പെറ്റ പൂവുകൾക്ക് സമയമറിയുവാൻ
കാലം പൊന്നുകൊണ്ടൊരു നാഴികമണി
ചുമരിൽ വച്ചു
നാഴിക മണിത്തിങ്കളേ - നേരമെന്തായീ
നേരമെന്തായീ - നേരമെന്തായീ

വെള്ളിമേഘത്താടിവെച്ച
വൃദ്ധനാം ദൈവമേ
ചില്ലുകണ്ണട ഉടഞ്ഞു പോയോ
നക്ഷത്രപ്പെണ്ണു വന്നു നിൻ മുന്‍പില്‍
കൊളുത്തിയ നവരാത്രി ദീപങ്ങൾ കൊഴിഞ്ഞുപോയോ
കടൽത്തിരയിൽ -ഈ കടൽത്തിരയിൽ കൊഴിഞ്ഞു പോയോ

പൂമുകിലൊരു പുഴയാകാൻ കൊതിച്ചു

Title in English
Poomukiloru puzhayaakaan

പൂമുകിലൊരു പുഴയാകാൻ
കൊതിച്ചൂ - പുഴയായീ
പൊൻപുഴയൊരു മുകിലാകാൻ
കൊതിച്ചൂ - മുകിലായി
പൂമുകിലൊരു പുഴയാകാൻ
കൊതിച്ചൂ - പുഴയായീ

മരതകക്കുന്നിന്റെ മടിയിലൂടെ
ഒരു ചെറുപുഴയായി
പാട്ടുപാടിയൊഴുകിയെത്തി
കടവിലെത്തും മുൻപേ മല
മുല കൊടുക്കും മുൻപേ
ചുടുവെയിലിൻ മരുപ്പറമ്പിൽ പുഴമരിച്ചൂ
പുഴയിനിയും മുകിലായ് ജനിക്കുമോ
പൂനിലാവ് മന്ത്രകോടി നൽകുമോ
പൂമുകിലൊരു പുഴയാകാൻ
കൊതിച്ചൂ - പുഴയായീ

കാറ്റിനു കുളിരു കോരി

Title in English
Kaattinu kuliru kori

കാറ്റിന് കുളിരു കോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി
പ്രേമിക്കുംതോറും മുഖശ്രീ കൂടുമെൻ
കാമുകിയൊരു ദേവതയായി
കാറ്റിന് കുളിരു കോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി

സ്വപ്നങ്ങൾ ഇണചേരും യുവമാനസത്തിലെ
സുകുമാരകവിതയല്ലേ
നീയെന്റെ സ്വർഗ്ഗാനുഭൂതിയല്ലേ
കളിമൺ കമണ്ഡലുവിൽ
പ്രേമതീർത്ഥവുമായ്
കാവിവസ്ത്രമുടുക്കുന്ന മേഘമേ
കവിയോ ദേവനോ പറയൂ
ഈ ജന്മം മുഴുവനും കാമുകരല്ലേ
ഞങ്ങൾ കാമുകരല്ലേ
കാറ്റിന് കുളിരു കോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി

നീലത്തടാകത്തിലെ

നീലത്തടാകത്തിലെ നീന്തൽത്തടാകത്തിലെ
നഗ്ന മത്സ്യ കന്യകേ നിന്നെ പൊതിയുമീ
ഓളങ്ങളോട് എനിക്കെന്തൊരു പ്രതികാരം
പ്രതികാരം

ഇറങ്ങൂ കൂടെയിറങ്ങൂ ചുറ്റിപ്പിണയുമീ
മണ്ണിന്റെയാവേശങ്ങളെ പുണരൂ പുണരൂ
കുളിരുണ്ടോ അവയ്ക്കു നിന്നേക്കാൾ
കുളിരുണ്ടോ
അവ തളിർവിരലാലിക്കിളി കൂട്ടുമ്പോൾ
പുളഞ്ഞു പോകുന്നു ഞാൻ
പുളഞ്ഞു പോകുന്നു

തുഴയൂ കൂടെത്തുഴയൂ പൊക്കിൾ ചുഴികളിൽ
പൂവുള്ളോരുന്മാദങ്ങളെ തഴുകൂ തഴുകൂ
അഴകുണ്ടോ അവയ്ക്കു നിന്നേക്കാൾ അഴകുണ്ടോ
ഈ കുമിളകളേ കാറ്റുമ്മ വെയ്ക്കുമ്പോൾ
കിലുങ്ങിപ്പോകുന്നു
മുത്തു കിലുങ്ങിപ്പോകുന്നൂ

എന്റെ പ്രേമം നിനക്കു ചുറ്റും

എന്റെ പ്രേമം നിനക്കു ചുറ്റും
ഏഴിലം പൂവേലി കെട്ടി
എന്റെ ഗാനം നിനക്കു മീതേ
പൊന്നലുക്കിൻ കുട നിവർത്തീ

നീ നടക്കും വഴിയിലെല്ലാം
പൂവാരി തൂകിത്തരും
ഞാനൊരു പൊന്നിലഞ്ഞിയല്ലയോ
നീ കുളിക്കും പൊയ്കയെല്ലാം
പനിനീരു നിറയ്ക്കും ഞാനൊരു
ശിശിരമല്ലയോ
നിന്നിൽ നിന്നൊന്നും മറയ്ക്കുവാനില്ലാത്ത
നിന്റെ കാമുകനല്ലയോ ഞാൻ
നിത്യകാമുകനല്ലയോ

ആശ്ചര്യ ചൂഡാമണി

Title in English
Aashcharya choodamani

ആശ്ചര്യ ചൂഡാമണീ
അനുരാഗ പാൽകടൽ കടഞ്ഞു
കിട്ടിയോരാശ്ചര്യ ചൂഡാമണീ
ആരു നിൻ സീമന്തരേഖയിൽ ഈയൊരു
ചാരുകുങ്കുമ ലത പടർത്തി

ചൂടുള്ള നിന്റെ സ്വയംപ്രഭാ നാളത്തിൻ
ചുറ്റും പറന്നൂ ഞാൻ
നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ
നഗ്നമാം ചിറകിന്നു തീ പിടിച്ചു -തീ പിടിച്ചു
(ആശ്ചര്യ..)

മൂകമായ്‌ നിന്റെ ജ്വലിക്കുന്ന സൗന്ദര്യം
മോഹിച്ചിരുന്നൂ ഞാൻ
എൻ ചത്ത ദൈവത്തിന്റെ കയ്യിലെ കൽപ്പൂവിൽ
എത്ര നാൾ വെറുതെ ഞാൻ തപസ്സിരുന്നു - തപസ്സിരുന്നു
(ആശ്ചര്യ..)