രാരിച്ചൻ എന്ന പൗരൻ

rarichan enna pouran poster

റിലീസ് തിയ്യതി
Rarichan Enna Pouran
1956
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
Assistant Director
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
Dialogues
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം

വ്യവസായവൽക്കരണത്തിന്റെ സ്വാധീനം നാടൻ സമൂഹത്തെ താറുമാറാക്കുന്നതിന്റെ ഉദാഹരണമാണ് കഥാതന്തു. സാഹചര്യങ്ങൾ കുട്ടികളെ കുറ്റവാളികളാക്കുന്നതിന്റെ കാരണങ്ങളിൽ സ്ത്രീധനം പോലെ പിൻ തിരിപ്പൻ കാര്യങ്ങളുമുണ്ട് എന്നും ഈ സിനിമ ഉദ്ഘോഷിക്കുന്നു.  നീലക്കുയിനു ശേഷം പി. ഭാസ്കരനും രാമു കാര്യാട്ടും സംവിധാനകല മിനുക്കിയെടുത്തു ഈ സിനിമയിലൂടെ. വൻ താരങ്ങളെ ഒഴിവാക്കി യഥതഥമായ അന്തരീക്ഷം സൃഷ്ടിച്ചെടുത്തു. ന്യൂസ് പേപർ ബോയ് യ്ക്കു ശേഷം ഒരു പയ്യനെ കേന്ദ്രകഥാപാത്രമായെടുത്തു എന്ന സവിശേഷതയുമുണ്ട്. രാരിച്ചനായഭിനയിച്ച ലത്തീഫ് പിന്നീട് അഭിനേതാവായും പ്രൊഡ്യൂസറായും മലയാളസിനിമയിൽ സ്ഥാനമുറപ്പിച്ചു. . ഒരു വയസ്സന്റെ റോളിലാണ് കെ. പി. ഉമ്മറിന്റെ സിനിമാപ്രവേശം. കോഴിക്കോട്ടെയും മലബാർ കേന്ദ്രകലാസമിതിയിലേയും പല നാടക നടീനടന്മാരാണ് പല വേഷങ്ങളും ചെയ്തത്. ശാന്ത പി. നായർ പ്രശസ്തിയിലേക്ക് ഉയർന്നു ഇതോടെ.

ലാബ്
കഥാസംഗ്രഹം

നാട്ടിൻ പുറത്ത് ഓയിൽ മില്ല് വന്നതോടെ എണ്ണച്ചക്ക് കൊണ്ട് ജീവിതം പുലർത്തിയിരുന്ന ചോഴിയുടെ കുടംബം കഷ്ടത്തിലായി. സ്വന്തം കുടിലും ജന്മി കൈവശപ്പെടുത്തിയപ്പോൾ ചോഴി ജന്മിയെ കൊന്നു, അയാൾക്ക് വധശിക്ഷ ഏൽക്കേണ്ടി വന്നു. ഭാര്യ നാരായണി ഭ്രാന്തു പിടിച്ച് താമസിയാതെ മരിയ്ക്കുകയും ചെയ്തപ്പോൾ മകനായ രാരിച്ചൻ എന്ന പയ്യനു ആരും തൂണയില്ലാതായി. അനുജൻ കുട്ടിരാമനും മരിച്ചപ്പോൾ രാരിച്ചനു മുൻപിൽ ജീവിതം വഴിമുട്ടി. ചായക്കടക്കാരി ബിയ്യാത്തുമ്മ രാരിച്ചനെ മകനെപ്പോലെ കരുതി. ബിയ്യാത്തുമ്മയുടെ മകൾ ഖദീജയ്ക്ക് അയല്പക്കത്തെ സെയ്താല്യുടെ മകൻ മുഹമ്മദലിയെ ഇഷ്ടമാണ്. പക്ഷേ സെയ്തലവിക്ക് ഒരു ചായക്കടക്കാരിയുടെ മകളെ മകൻ സ്നേഹിക്കുന്നത് അത്ര ഇഷ്ടമല്ല. ശവപ്പെട്ടി വിൽ‌പ്പനക്കാരനായ കറിയാച്ചന്റെ മകൽ അന്നമ്മയ്ക്ക് മുഹമ്മദലിയോട് നിശബ്ദപ്രണയം ഉണ്ട്. കറിയാച്ചനാവട്ടെ മനവാളനെന്ന വിഡ്ഢിയ്ക്ക് അന്നമ്മയെ കെട്ടിച്ചുകൊടുക്കാൻ തയറായി. ഖദീജയ്ക്കാവട്ടെ അഞ്ചു കെട്ടി നാലു മൊഴി ചൊല്ലിയ ഹൈദ്രോസാജിയെയാണ് വരനായി കണ്ടു പിടിയ്ക്കുന്നത്. ഖദീജ ഇതിനു വഴിപ്പെട്ടില്ല. മുന്നൂറു രൂപ സ്ത്രീധനം കിട്ടിയാൽ മാത്രമേ മുഹമ്മദലിയ്ക്ക് ഖദീജയെ കിട്ടുകയുള്ളു എന്ന് സെയ്തലവി തീർത്തു പറഞ്ഞ്പ്പോൾ ബിയ്യാത്തുമ്മ പരിഭ്രാന്തിയിലായി. സഹതാപാർദ്രനായ രാർച്ചൻ ആ തുക പെട്ടെന്ന് ബിയ്യാത്തുമ്മയെ ഏൽ‌പ്പിച്ചു. ഖദീജയെ മുഹമ്മദലി കലയാണം കഴിച്ചു. അമ്മ കുഴിച്ചിട്ടിരുന്ന പണം എന്നാണ് രാരിച്ചൻ ബിയ്യാത്തുമ്മയോട് പറഞ്ഞത്. വാസ്തവത്തിൽ ജന്മിയുടെ കാര്യസ്ഥന്റെ പോക്കറ്റടിച്ചാണ് അവൻ ആ തുക ഉണ്ടാക്കിയത്. കൂട്ടുകാരൻ ശങ്കരനെ ആണ് പോലീസ് പിടിച്ചത്. അവന്റെ മുറവിൾ സഹിക്കാനാവാത്തപ്പോൾ രാരിച്ചൻ കുറ്റം ഏറ്റു പറഞ്ഞു. സത്യാവസ്ത അറിഞ്ഞ മുഹമ്മദാലി പണം തിരുയെ കൊടുത്തു എങ്കിലും കോടതി രാരിച്ചനെ ശിക്ഷിക്കുകയാണുണ്ടായത്. സാഹചര്യങ്ങൽ കുറ്റവാളിയാക്കിയ രാരിച്ചൻ എന്ന പയ്യൻ ഒരു പൌരനായി മാറുന്നത് ദുർഗ്ഗുണപരിഹാരശാലയുടെ ഇരുമ്പഴിയ്ക്കുള്ളിലാണ്.

റിലീസ് തിയ്യതി

rarichan enna pouran poster

പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്