കല്ലുരുക്കിപ്പൂ കമ്മലണിഞ്ഞൊരു

കല്ലുരുക്കിപ്പൂ കമ്മലണിഞ്ഞൊരു കാന്താരി
നെഞ്ചിലെ കൊമ്പിലെ പൂക്കളിറുത്തൊരു പൂക്കാരി
ഈ കല്ലുരുക്കിപ്പൂ കമ്മലു തന്നൊരു പൂമാരാ
നെഞ്ചിലെ കൊമ്പിലെ പൂക്കളിറുത്തൊരു പൂക്കാരാ
ഉള്ളിലെ ചെപ്പിലെ ആരും കാണാ മഞ്ചാടി
പുഞ്ചിരിയാലെ പകർന്നു തരാമോ നീ വായാടി
ഉള്ളിലെ ചെപ്പിലെ ആരും കാണാ മഞ്ചാടി
പുഞ്ചിരിയാലെ പകർന്നു തരാം ഞാൻ വായാടി
കല്ലുരുക്കിപ്പൂ..... (കല്ലുരുക്കിപ്പൂ..)

Film/album

എന്റെ പ്രണയത്തിൻ താജ്‌മഹലിൽ

എന്റെ പ്രണയത്തിൻ താജ്‌മഹലിൽ

വന്നു ചേർന്നൊരു വനശലഭമേ (2)

എന്റെ യമുന തൻ തീരങ്ങളിൽ (2)

അറിയാതെ കേഴുന്ന വേഴാമ്പലേ (എന്റെ...)

ദൂരേ കാർമേഘക്കീഴിൽ കിളി നീർത്തുന്ന കാറ്റിൽ

ഒരു മാരിവിൽ പൂവായ് വിരിയും(2)

നീലനിലാമഴയിൽ ഈ ഷാജഹാൻ ഞാൻ നനയും

നീ മൂളുന്ന രാഗത്തിൽ ഞാനൊഴുകും

കഥയറിയാതെ പാടുന്ന ഗന്ധർവനാകും

എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ

എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ

വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ

പൊൻ പട്ടിന്റെ പൂമെത്ത തീർക്കാം (2)

പ്രാണപ്രിയാ നിനക്കായതിൽ മാതളപ്പൂ വിതറാം

Film/album

പൂവേ മെഹബൂബേ

പൂവേ മെഹബൂബേ നിൻ കല്യാണം
തങ്കും റങ്കിൽ തങ്കക്കല്ല്യാണം
ഓഹോ ഈ പട്ടുതട്ടമണിഞ്ഞാട്ടേ
ഓഹോ പൂമൊട്ടു മുഖം മറച്ചാട്ടെ
തങ്കവളയേലസ്സുകൾ കൊണ്ട്
നിലാവിന്റെ ചന്തം കൊണ്ട ചേലയുമുണ്ട്
മയിലാഞ്ചി മണമുള്ളോരത്തറുമുണ്ട് (പൂവേ...)

പതിയെ പറക്കാൻ പൂമഞ്ചൽ
അരികെ കുറുകിയെത്തും പ്രാവ്
മുകിലായ് മുറിയും മിന്നോ പൊന്നിൻ
മനസ്സു മയങ്ങുന്നൊരു പട്ട്
മിന്നാരെ പതുക്കെ പതുക്കം വരവായ്
മുത്താരെ കുക്കുറുമ്പ് കാട്ടാൻ തിടുക്കം
മാണിക്യപൂമുത്തേ മാലേയപൂമുല്ലേ
റംസാൻ നിലവേ (പൂവേ...)

Film/album

പൊന്നമ്പിളിയെ കണ്ടോ

Title in English
Ponnambiliye kando

പൊന്നമ്പിളിയെ കണ്ടുവോ എന്നോമനയെ കണ്ടുവോ
കാണാൻ കൊതിയുണ്ടെന്നാൽ കാണാമറയത്താണവൻ
അവനില്ലാ പകലുകളിൽ ഒരു രാവിൻ ഇരുള്
അവനില്ലാരാവുകളിൽ മിഴിയടയാറില്ല (പൊന്നമ്പിളി..)

പകൽക്കുടം പോയൊരീ അന്തിനിലാകായലിൽ
അവൻ വരും തോണിയും കാത്തു നിൽക്കയാണു ഞാൻ
ഏതോ കുളിർകൂട്ടിൽ തേങ്ങും കുയിൽപ്പാട്ടിൽ(2)
ഒരു നാദം ഞാൻ കേൾപ്പൂ ആ സ്നേഹം ഞാൻ കേൾപ്പൂ
വെറുതെ ഞാൻ മിഴിയോർത്തു കണ്ടില്ലെങ്ങുമേ (പൊന്നമ്പിളി..)

Film/album

സന്ധ്യേ എന്നോടിനിയും (D)

Title in English
Sandhye (D)

സന്ധ്യേ എന്നോടിനിയും മൗനമോ
എന്തേ എന്നോടിന്നും കോപമോ (2)
നിൻ മിഴിയിൽ പകൽ മഴയോ പരിഭവമോ (സന്ധ്യേ...)

ആദ്യമായ് കണ്ടനാൾ ആർദ്രമായ് ആദ്യനാൾ
ആകാശഗംഗാതീരങ്ങളിൽ ആഷാഡയാമം തളിരാർന്ന നാൾ
ആരോരുമറിയാതേകാന്തമായ്
ആദ്യാനുരാഗം മലരാർന്ന നാൾ
ആ കണ്ണിലെ രാക്കായലിൽ
വാർതിങ്കളായ് നീരാടി ഞാൻ
മതി വന്നില്ലിനിയും കൊതി തീർന്നില്ലിനിയും (2) (സന്ധ്യേ...)

Film/album

ഗോകുലപാല പാലകാ

Title in English
Gokulapaalapaalaka

 

കാലികൾ മേച്ചു നടന്നു കണ്ണൻ നല്ല
കാർനിറം കൊണ്ടു കളിച്ചു കണ്ണൻ (2)
മണ്ണപ്പമുണ്ടാക്കി  വെച്ചു കണ്ണൻ
ചിന്തിച്ചു കള്ളം പറഞ്ഞു കണ്ണൻ

തധിനധിം തിനധിം തിനധിം താ
ഗോകുലപാല പാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ്
കാലിക്കോലും കൈയ്യിൽ കൊണ്ടേ വാ
ഓടത്തണ്ടാൽ ചുണ്ടിൽ ചേർത്തേ വാ കള്ളക്കണ്ണാ (ഗോകുല..)

വെണ്ണുലാ വെണ്ണിലാ

Title in English
Vennila Vennila

വെണ്ണിലാ വെണ്ണിലാ വിണ്ണിലെ വെണ്ണിലാ
കാണാതെ കണ്ണുപൂട്ടിയങ്ങു ദൂരെ നില്ലെടീ
ഇക്കരെ നിക്കണ ചക്കരചെക്കനെ
നോക്കാതെ മുകിലിനുള്ളിലങ്ങു മാറി നില്ലെടി
കളി പറയും പൂവാലി കളമെഴുതും ഇളനിഴലേ
ഇരവിലെൻ നിറനിഴൽ സ്വന്തമായ് മാറ്റും ഞാൻ ( വെണ്ണിലാ..)

 തെന്നലേ തെന്നലേ മഴനിലാ തെന്നലേ
ചിലമ്പാതെ നില്ല് നില്ല് നില്ല് ഹോയ്
പൊയ്കയിൽ നീന്തുമെൻ പൊന്നാമ്പൽ മൊട്ടുകൾ
കൊതിക്കാതെ മാറി നില്ല് നില്ല് നില്ല്
ഹേ മയിൽപ്പീലിയായ് നിൻ മനസ്സിൽ തൊടുമ്പോൾ
തുളുമ്പാതെ നീയെൻ ഓമലേ ( വെണ്ണിലാ..)

പൊട്ടു തൊട്ടു പൊന്നു കൊണ്ട്

ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലീ
പൊട്ടു തൊട്ടു പൊന്നു കൊണ്ടു കട്ടെടുത്ത ചാന്തു കൊണ്ട്
ചിത്തിരക്കുരുന്നു പെണ്ണു നീ ചിത്തിരക്കുരുന്നു പെണ്ണു നീ
പട്ടണിഞ്ഞു  പാട്ടു കൊണ്ട് തട്ടമിട്ടു മിന്നൽ കൊണ്ടു
കിക്കിളി കിളുന്നു പൂവു നീ കിക്കിളി കിളുന്നു പൂവു നീ
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി വന്ന കള്ളനെ കാണുവാൻ
കണ്ണനെ  കാണുവാൻ (പൊട്ടു...)

ജൂണിലെ നിലാമഴയിൽ

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ (2)
ഒരു ലോലമാം നറുതുള്ളിയായ് (2)
നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം
ജൂണിലെ നിലാമഴയിൽ മഴയിൽ  മഴയിൽ  മഴയിൽ

പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ
മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ
പ്രണയം തുളുമ്പും ഓർമ്മയിൽ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നിൽക്കുമഴകേ
നീ എനിക്കു പുണരാൻ മാത്രം (ജൂണിലെ...)

നീ മയങ്ങും മഞ്ഞുകൂടെൻ മൂകമാനസമോ
നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ
ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു നീ
ഉരുമ്മി നിൽക്കുമുയിരേ
നീ എനിക്ക് മുകരാൻ മാത്രം (ജൂണിലെ..)

മിഴികളിൽ നിറകതിരായി സ്‌നേഹം

Title in English
Mizhikalil Nirakathirayi

മിഴികളിൽ നിറകതിരായി സ്‌നേഹം
മൊഴികളിൽ സംഗീതമായി
മൃദുകരസ്‌പർശനം പോലും
മധുരമൊരനുഭൂതിയായീ ആ...
മധുരമൊരനുഭൂതിയായി
മിഴികളിൽ നിറകതിരായി

ചിരികളിൽ മണിനാദമായി സ്‌നേഹം
അനുപദമൊരുതാളമായി
കരളിൻ തുടിപ്പുകൾ പോലും
ഇണക്കിളികൾ തൻ കുറുമൊഴിയായി
മിഴികളിൽ നിറകതിരായി

ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം
ഒരു നോക്കിലുത്സവമായി
തളിരുകൾക്കിടയിലെ പൂക്കൾ
പ്രേമലിഖിതത്തിൻ പൊൻലിപിയായി

മിഴികളിൽ നിറകതിരായി സ്‌നേഹം
മൊഴികളിൽ സംഗീതമായി
മൃദുകരസ്‌പർശനം പോലും
മധുരമൊരനുഭൂതിയായീ ആ...
മധുരമൊരനുഭൂതിയായി

Film/album
Submitted by Manikandan on Tue, 06/23/2009 - 10:32