കാറ്റാടിത്തണലും
താനാന നാനാ താനാന നാനാ
താനാനാ താനാനാ താനാനാന
- Read more about കാറ്റാടിത്തണലും
- 3031 views
താനാന നാനാ താനാന നാനാ
താനാനാ താനാനാ താനാനാന
ആരാരോ ആരീരാരോ
അച്ചന്റെ മോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ
ആയിരവല്ലിപ്പൂവല്ലേ
(ആരാരോ...)
മഞ്ഞിറങ്ങും മാമലയില്‍
മയിലുറങ്ങീ മാനുറങ്ങീ
കന്നിവയല്‍ പൂവുറങ്ങീ
കണ്മണിയേ നീയുറങ്ങൂ (മഞ്ഞിറങ്ങും..)
അന്തിച്ചെമ്മാനത്തു തീയാട്ടം
തിങ്കള്‍ക്കുഞ്ഞിന്റെ തേരോട്ടം
(ആരാരോ...)
ലലലലലലാ ലലലല അഹാ അഹാ
പൊന്‍കുരുന്നേ നിന്‍ കവിളില്‍
പൊന്നിലഞ്ഞീ പൂവിരിയും
കൊച്ചിളംകാറ്റുമ്മവയ്ക്കും
പിച്ചിമണം പിച്ചവയ്ക്കും (പൊന്‍കുരുന്നേ..)
തത്തമ്മപ്പൈങ്കിളി പാലൂട്ടും
താഴമ്പൂത്തുമ്പി താരാട്ടും
(ആരാരോ.....)
സന്ധ്യാവന്ദനം വന്ദനം
ദുഃഖസംഗീതപ്രിയകളാം സ്വപ്നങ്ങളേ
സന്ധ്യാവന്ദനം
എന്റെ ചുടുയൗവനത്തെ പുണർന്നു നിന്നപ്പോൾ
എന്തൊരു സൗന്ദര്യമായിരുന്നൂ നിങ്ങൾക്കെ
ന്തൊരാവേശമായിരുന്നൂ
കാലം ദഹിപ്പിച്ച വർണ്ണാശ്രമങ്ങൾ തൻ
കാറ്റൂതിക്കെടുത്താത്ത ചിതയിൽ
തകർന്നു വീണൂ നിങ്ങൾ തകർന്നു വീണൂ ഒരു
തീണ്ടാപ്പാടകലെ ഞാൻ നോക്കിനിന്നൂ
ഉദകം.. ഉദകം.... ഉദകം...
നിങ്ങൾക്കന്ത്യോദകം (സന്ധ്യാവന്ദനം..)
നീലാംബരീ നിൻ രാഗനികുഞ്ജത്തിൽ
ഈ വനജ്യോത്സ്നയെ വളർത്തൂ
ഭാരതപ്പുഴയുടെ ജലതരംഗങ്ങളേ
പാടിക്കൂ നീ പാടിക്കൂ
എന്റെ ഏകാന്ത വഴിയമ്പലത്തിലെ
ഏതോ വാടകമുറിയിൽ
നഗ്നമാം കരിങ്കല്പ്രതിമ തങ്കൈയ്യിലെ
അഗ്നിനാളത്തിൻ കീഴിൽ നിന്റെ
താരാട്ടുപാട്ടിലലിഞ്ഞലിഞ്ഞങ്ങനെ
തപസ്സിരിക്കാനനുവദിക്കൂ അനുവദിക്കൂ
ഞാനുമെൻ ദാഹവും വഴിയറിയാത്തൊരു
കാനനച്ഛായയിലൂടെ
കൊത്തുന്ന ഫണങ്ങളിൽ മണിരത്നമിരിക്കും
ചിത്രകൂടങ്ങൾക്കരികിൽ എന്റെ
പ്രാണൻ കൊതിക്കും പ്രതിശ്രുത വരനെ
പരിണയിക്കാനനനുവദിക്കൂ അനുവദിക്കൂ
തേനിലഞ്ഞി തളിരിലഞ്ഞി
തിരുവാതിരത്താരിലഞ്ഞീ
താരിലഞ്ഞിച്ചില്ലയിലൊരു താലിവള്ളി
താമരവള്ളി
താമരവള്ളിയിലാടി വാ പെണ്ണേ പാടി വാപെണ്ണേ. .
നീ പാടി വാപെണ്ണേ
താഴ്വരപ്പൂ തൃത്താപ്പൂ ചൂടി വാ പെണ്ണേ
നീ ചൂടി വാ പെണ്ണേ
(തേനിലഞ്ഞി. . )
കാറ്റോടും വഴി കതിരോടും വഴി
കിള്ളിമംഗലക്കുളിരോടും വഴി
കന്നിമാറുലയേ ഒന്നരമുണ്ടുലയേ (2)
ചില്ലാട്ടം പറന്നാടിവാ കണ്ണേ
അലഞ്ഞു വാ കണ്ണേ
ചെമ്പൂവമ്പനെ കണ്ടു വാ കണ്ണേ
നീ കറങ്ങി വാകണ്ണേ
(തേനിലഞ്ഞി. . )
സ്വർണ്ണചൂഡാമണി ചാർത്തി
സ്വയം വര വധുവെന്നരികിലെത്തി
അവളുടെ
സ്വപ്നശയ്യാ സദനത്തിൽ
പുഷ്പസായകൻ കൂടെയെത്തി (സ്വർണ്ണ..)
മനസ്സു മനസ്സിന്റെ ശ്രവണ പുടങ്ങളിൽ
പ്രണയരഹസ്യങ്ങൾ പറഞ്ഞു ആയിരം
പ്രണയരഹസ്യങ്ങൾ പറഞ്ഞു
വരന്റെ മിഴികളും വധുവിന്റെ ചൊടികളും
വാത്സ്യായനനെ തിരഞ്ഞൂ
സരസീരുഹപ്പക്ഷി നാണിച്ചു പാടി
സലജ്ജോഹം സലജ്ജോഹം സലജ്ജോഹം(സ്വർണ്ണ..)
പുഷ്പമഞ്ജീരം കിലുക്കി
പുടവഞൊറികൾ ഒതുക്കി
പ്രിയദർശിനീ പ്രിയദർശിനീ ഈ
പവിഴപ്പടവുകളിറങ്ങി നീ വന്നിട്ട്
പതിനേഴു സന്ധ്യകളായി
വള്ളിപ്പുരികങ്ങൾ മഴവില്ലു കുലയ്ക്കും
ചൊല്ലിയാട്ടങ്ങളിൽ
ചഞ്ചല പദനഖചന്ദ്രക്കലകളിൽ
കഞ്ചുകം മുറുകുന്ന ലജ്ജകളിൽ എന്റെ
പകുതിയടഞ്ഞൊരീയൊളികണ്ണു
പതിഞ്ഞിട്ട്
പതിനേഴു സന്ധ്യകളായി
ഇന്ദുവദനേ ഉദിക്കൂ എന്നെ നിൻ
കൈകളിലൊതുക്കൂ
ചിരിച്ചു ചിരിച്ചു ചിത്താമ്പൽപ്പൂ
ചിറകടിക്കും കുളക്കടവിൽ
ചിലച്ചു ചിലച്ചു ചങ്ങാലിക്കിളി
ചിലമ്പു കെട്ടും കുളക്കടവിൽ
ഒരു തളിക കളഭവുമായ്
കുളിച്ചു കേറും വെണ്ണിലാവേ
തിരുമുടിത്തഴയഴിച്ചു നീ
ഒളിച്ചു വെക്കുന്നതെന്താണ് - പിന്നിൽ
ഒളിച്ചു വെക്കുന്നതെന്താണ്
(ചിരിച്ചു..)
മംഗളാതിരപ്പൂക്കളുണർന്നു
മല്ലികാർജ്ജുനൻ കൂടെയുണർന്നൂ
സംഗമേശ്വര ക്ഷേത്രപ്പറമ്പിൽനി
ന്നെങ്ങു പോയ് ഇന്നു നീ അപ്സരസ്സേ
അഴിഞ്ഞ കൂന്തലിന്നറ്റം കെട്ടി
അല്ലിക്കൂവള പൂ ചൂടി
തിരുവാതിരക്കളിപ്പന്തലിൽ ഞാൻ നിന്റെ
പ്രിയതോഴിമാരെ കണ്ടൂ
നടുവിൽ അവരുടെ നടുവിൽ ഇന്നു ഞാൻ
നിന്നെ മാത്രം കണ്ടില്ല
എന്നെ പൂകൊണ്ടെറിഞ്ഞില്ല
മുഖത്തുനൃത്തച്ചടവുകളോടെ
മുത്തു മെതിയടിക്കാലോടെ
തിരുവമ്പലക്കുളക്കടവിൽ ഞാൻ നിന്നെ
ഒരു നോക്കു കാണാൻ കൊതിച്ചു
മടിയിൽ നിൻ ചുണ്ടിൻ മടിയിൽ ഇന്നു നിൻ
മന്ദഹാസം കണ്ടില്ല
എന്നെ നീ വന്നു പൊതിഞ്ഞില്ല
ശ്രീമഹാലക്ഷ്മീ ദേവി തൃപ്പാദം തഴുകും
ശ്രീതിരുപ്പതി നാഥാ പാലയമാം
ഭക്തപാരായണ നാരായണാ
നാഗഫണക്കുടക്കീഴിൽ
നിഗമപ്പാൽക്കടൽ ത്തിരയിൽ
പ്രാണായാമവുമായ് ബ്രഹ്മാവിലിരിക്കും
പൊക്കിൾത്താമരപ്പൂവിൽ കാലം
പനിനീരിൽ കുതിർക്കും പവിഴരാഗങ്ങൾ
പ്രസാദം തൊടുവാൻ തരുകില്ലേ
നാഥൻ തരുകില്ലേ (ശ്രീമഹാലക്ഷ്മീ..)
പത്തവതാരത്തിലൂടെ
ഭഗവത് ഗീതയിലൂടെ
പ്രാർത്ഥനാനിരതയാമീ വസുന്ധരയുടെ
പുഷ്പാഞ്ജലികൾ ചൂടീ
കൃഷ്ണപ്പരുന്തിന്റെ ചിറകിൽ
പറന്നു വരാറുള്ള
ഭഗവാനിനിയും വരുകില്ലേ
എന്നിൽ കനിയില്ലേ (ശ്രീമഹാലക്ഷ്മീ....)