ഘോരകർമ്മമിതരുതേ

ഘോരകർമ്മമിതരുതേ മനുജാ
കോപത്തിനാൽ മതിമറക്കരുതേ
വൃഥാ ശങ്കയാൽ ജീവിതം നീ ഇരുളിലാഴ്ത്തിടാതെ
നീ ഇരുളിലാഴ്ത്തിടാതെ

നരകമാവു പല മധുരജീവിതം സംശയങ്ങളാലെ
ഹൃദയശാന്തിതന്നുറവ വാർന്നുപോം ശങ്കയൊന്നിനാലേ
ദുശ്ശങ്കയൊന്നിനാലേ

വനിതേ ആശ്വസിക്കു നീ വനിതേ
ആശ്വസിക്ക നീ വനിതേ ഇനിയും
പഴുതേ കരയാതെ
അഴലിതു സുഖങ്ങൾ തൻ നിഴലാവാം
അധീരയാവാതെ

ഹൃദയശുദ്ധിയേ മതി നിനക്കുനിൻ
പതിയെ വീണ്ടുകൊൾവാൻ
അതിദുരന്തമാം ഗതിയിലും സ്വയം
നന്മ കൈവിടാതെ
നിൻ നന്മ കൈവിടാതെ