മാരിവില്ലേ മറഞ്ഞു

മാരിവില്ലേ മറഞ്ഞു നീ
എങ്ങുപോയാവോ
മാഞ്ഞുപോവാൻ മാത്രമായെൻ
മാനസത്തിൽ വന്നുദിച്ചൂ

ലീലയെല്ലാം മതിയാക്കി നീലവാനിൻ കോണിലെങ്ങോ
നീ ലയിച്ചുകഴിഞ്ഞല്ലൊ സ്നേഹതാരമേ
എന്നെ നോക്കി പുഞ്ചിരിക്കാതിരിക്കാനോ വെണ്ണിലാവേ
നിന്മ്മുഖത്തു കരിങ്കാറു കരിതേച്ചല്ലൊ

ജീവിതത്തിൻ നല്ലകാലം തുടങ്ങാനായ് കൂമ്പിനിന്ന
പൂവിതളിൽ മഞ്ഞുവീണു മരവിച്ചല്ലൊ
കാണിനേരം കൊണ്ടു ചിത്തം
കവർന്ന നാ‍ം ഇനി തമ്മിൽ
കാണുവാനാകാത്തവണ്ണം പിരിഞ്ഞുപോയി

പ്രാണതന്തി തൊടുത്തോരു
വീണ പൊട്ടിത്തകർന്നല്ലൊ
ഗാനമെല്ലാം നിന്നുപോയി, നാടകം തീർന്നൂ