മാറുവതില്ലേ ലോകമേ

 

മാറുവതില്ലേ ലോകമേ പാരില്‍
മാറുവതില്ലേ ലോകമേ 
മാനവരെ രണ്ടായ് അകറ്റീടുമീ നീതി
മാറുവതില്ലേ ലോകമേ പാരിൽ

ചെന്നിണം നീരാക്കി
ജീവിതം പാഴാക്കി
വേല ചെയ്‌വോൻ ഒടുവില്‍
തീണ്ടാടും നീതി
(മാറുവതില്ലേ..)

മാളികമേലേ ഒരുവന്‍ പൊന്നിന്‍
മാളികമേലേ ഒരുവന്‍
താഴെ പാഴ്മരച്ചോട്ടില്‍ പട്ടിണിയായ് ഏകന്‍
പാഴ്മരച്ചോട്ടില്‍ പട്ടിണിയായ് ഏകന്‍
ധരയെ താരാട്ടി ജന്മിയെ ചോറൂട്ടി
പാടുപെടും കര്‍ഷകന്‍
തീണ്ടാടും നീതി
(മാറുവതില്ലേ..)