പാർവ്വണേന്ദുവിൻ ദേഹമടക്കി

പാർവ്വണേന്ദുവിൻ ദേഹമടക്കി 
പാതിരാവിൻ കല്ലറയിൽ 
കരിമുകിൽ കണ്ണീരടക്കിയടക്കി 
ഒരു തിരി വീണ്ടും കൊളുത്തി - പാവം 
ഒരു തിരി വീണ്ടും കൊളുത്തി 
പാർവ്വണേന്ദുവിൻ ദേഹമടക്കി 
പാതിരാവിൻ കല്ലറയിൽ

അകലെയകലെയായ്‌ സാഗര വീചികൾ 
അലമുറ വീണ്ടും തുടരുന്നു (2)
കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ 
സ്മരണാഞ്ജലികൾ നൽകുന്നു 
പാർവ്വണേന്ദുവിൻ ദേഹമടക്കി 
പാതിരാവിൻ കല്ലറയിൽ 

വിരഹവിധുരയാം മൂവന്തിയൊരു നവ-
വധുവായ്‌ നാളെ മണിയറ പൂകും (2)
കടന്നു പോയൊരു കാമുകൻ തന്നുടെ 
കഥയറിയാതെ കാത്തിരിക്കും 

പാർവ്വണേന്ദുവിൻ ദേഹമടക്കി 
പാതിരാവിൻ കല്ലറയിൽ 
കരിമുകിൽ കണ്ണീരടക്കിയടക്കി 
ഒരു തിരി വീണ്ടും കൊളുത്തി - പാവം 
ഒരു തിരി വീണ്ടും കൊളുത്തി 
പാർവ്വണേന്ദുവിൻ ദേഹമടക്കി 
പാതിരാവിൻ കല്ലറയിൽ