കവിത പാടിയ രാക്കുയിലിൻ

കവിത പാടിയ രാക്കുയിലിൻ കഴുത്തറുത്തു
ആ കനകപഞ്ജരം മാത്രമവർ കവർന്നെടുത്തു

തൂവലും ചിറകുകളും വിറങ്ങലിച്ചിരിക്കും (2)
ആ പൂവലാംഗം വാരിയവർ പുണർന്നു വീണ്ടും
ചിറകിൽനിന്നും താഴെ വീണ നവരത്നങ്ങൾ (2)
ചിതറിവീണ ബാഷ്പധാര മാത്രമായിരുന്നൂ
കവിതപാടിയ രാക്കുയിലിൻ കഴുത്തറുത്തു...

കണ്ണൂനീരിൽ കൊളുത്തി വെച്ച നെയ്ത്തിരി കയ്യിലേന്തി (2)
സുന്ദരിയാം ചൈത്രയാമിനി വാനിലെത്തുമ്പോൾ
കൂടുവിട്ട പൈങ്കിളി തൻ ആത്മഗദ്ഗദം (2)
ദൂരചക്രവാളമാകെ മാറ്റൊലി കൊൾവൂ
കവിത പാടിയ രാക്കുയിലിൻ കഴുത്തറുത്തു...