ത്രേതായുഗത്തിലെ സീതയല്ലാ

ത്രേതായുഗത്തിലെ സീതയല്ലാ
നീ ആദിപാപം ചെയ്ത ഹവ്വയല്ലാ
താഴോട്ടു താഴാൻ ഭൂമി പിളരില്ലാ
താങ്ങാനാരും കൈ നീട്ടില്ല (ത്രേതായുഗത്തിലെ...)

പാറിപ്പറക്കാൻ തുടങ്ങുന്നതിനു മുൻപ്‌
കൂരമ്പേറ്റൊരു ശാരിക നീ
ഉദ്യാനദേവിയെ യക്ഷിയായ്‌ കണ്ടൊരു
ഭദ്രകഥയിലെ നായിക നീ ഏതോ
ക്ഷുദ്രകഥയിലെ നായിക നീ (ത്രേതായുഗത്തിലെ...)

പാവമാം നിൻ കഥ പാട്ടായ്‌ വാർത്തയായ്‌
പൈങ്കിളിക്കഥയായ്‌ തീരുന്നൂ
നോട്ടായ്‌ മാറുന്നൂ ഉച്ചപ്രഭാഷിണികൾ
വോട്ടായ്‌ നിന്നെ മാറ്റുന്നൂ (ത്രേതായുഗത്തിലെ...)