തെക്കേലേക്കുന്നത്തെ തൈമാവിൻ കൊമ്പത്തെ
കൽക്കണ്ടം പോലുള്ള തേന്മാമ്പഴം
തെക്കേലേക്കുന്നിലെ കായ്ക്കാത്ത മാവിലെ
പൂക്ക്കാത്ത കൊമ്പിലെ പുളിമാമ്പഴം ഇതു
പൂക്കാത്ത കൊമ്പിലെ പുളിമാമ്പഴം (തെക്കേലേ...)
അണ്ണാനും കിളികളും തിന്നാതെ തിരുടാതെ
കന്നാലിച്ചെറുക്കന്മാർ കല്ലെറിയാതെ
കണ്ണിന്റെ മണിയായ് കാണുന്ന കണിയായ്
ഇന്നോളം കാത്തു പോന്ന തേൻകനിയാനേ
ഇന്നോളം കാത്തു പോന്ന മാങ്കനിയാണേ (തെക്കേലെ...)
കാക്കയ്ക്കും വേണ്ടാത്ത കിളിമൂപ്പൻ മാമ്പഴം
മൂക്കാതെ പഴുപ്പിച്ച ചകിരിമാമ്പഴം
കാത്തു കാത്തു കൊതിപ്പിക്കും കാരയ്ക്കാ മാമ്പഴം
തന്നാലും ചങ്ങാതി എനിക്കു വേണ്ട രണ്ടു
കണ്ണാണേ ചങ്ങാതീ എനിക്കു വേണ്ട (തെക്കേലെ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page