അഞ്ജനവർണ്ണനാമുണ്ണീ

അഞ്ജനവർണ്ണനാമുണ്ണീ

അമ്പാടി തൻ കണ്ണിലുണ്ണീ

മേലേ കെട്ടിയ  തിരുമുടി തന്നിലായ്‌

പീലിക്കിരീടം ചൂടി

തെറ്റി മന്ദാരവനമാല മാറിലും

കുഞ്ഞിതൃക്കാലടിത്താരിൽ കിലുങ്ങുന്ന (അഞ്ജന...)

കിങ്ങിണി ഭംഗിയിൽ കെട്ടി

പീയൂഷവർഷം ചെവികളിൽ തൂകുന്ന

മായാ മുരളിയിലൂതി (അഞ്ജന...)

വാതാലയേശനാം കാരുണ്യമൂർത്തിയായ്‌

വാഴണമെന്നുള്ളിലെന്നും

മിഥ്യാവലയത്തിൽ സത്യപ്രകാശമായ്‌

നിത്യം വസിക്കണമുള്ളിൽ (അഞ്ജന...)