Singer
ശ്യാമാംബരം നീളേ
ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ
തുടിയുണരും നേരം തിങ്കൾക്കല മാനോടുമ്പോൾ
ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല്..
സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങി
ചാരേ കൺതുറന്നതോ സുവർണ്ണതാരകം..
സ്വർഗ്ഗവാതിൽക്കിളി തേടി തീരാതേൻമൊഴികൾ
നാദം.. നാദം... മൃദുവായ് കൊഴിയും നിനവിൽ പോലും
മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്
മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്
ചിത്രാങ്കണത്തിലെ കാവിൽ പൊൻനാളമാടി നിന്നു
കാടാറുമാസ പൊരുളിനും നാടാറുമാസമായ്
പുതുമിന്നൽക്കൈവള ചാർത്തി രാഗോന്മാദിനികൾ
നാദം.. നാദം.. സുരഭീമന്ത്രം തെളിയും പോലെ..
അരികേ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്
അരികേ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്
.
കിരണ്‍,
Hi Devan,You are a great
Hi Noby.... I hv been gone