ശീതളമാം വെണ്ണിലാവു ചിരിച്ചു

ശീതളമാം വെണ്ണിലാവു ചിരിച്ചു പ്രേമ
മാതളപ്പൂമണമൊഴുകും കാറ്റടിച്ചൂ
കടലിൽ നിന്നും ഇടയപ്പെൺകൊടി മുരളി വായിച്ചു
വരിക സഖി നീ നിന്റെ വാതായനത്തിൽ
രാത്രിമുല്ല പൂത്തു നിൽക്കും നിന്റെ വാടിയിൽ
രാഗമോഹനനാം നിന്റെ കാമുകൻ നിൽപൂ
നിൻ സഖിമാരറിയെ കൈവളകൾ കിലുങ്ങാതെ
നിൻ കിളിവാതിൽ നീ തുറന്നാലും
കൽപന തൻ താലത്തിലെ രാഗമരാളം സ്വപ്നമാകും
പൂ ചിറകു വീശി മധുരദർശനേ
നിന്റെ മന്ദിരോപാന്തത്തിൽ
നിന്നു വിരഹദുഃഖമായി കാത്തു നിൽക്കുന്നു