സുഖമെന്ന പൊന്മാൻ മുന്നിൽ

സുഖമെന്ന പൊന്മാൻ മുന്നിൽ
മനസ്സെന്ന മൈഥിലി പിന്നിൽ
ഓട്ടമാണോട്ടമാണെങ്ങോട്ടെന്നോർക്കാതെ

ഓട്ടമാണെന്നെന്നും മന്നിൽ

സുഖത്തിന്റെ കണ്ണുകളിൽ പരിഹാസം
മനസ്സിനോ മോഹത്താൽ ആവേശ
തൊട്ടുവേന്നും തൊട്ടില്ലെന്നും തോന്നും എല്ലാമെല്ലാം
ദുഃഖമെന്ന മാരീചന്റെ കപടവേഷം

മറവി തൻ വിരി മാറിൽ തല ചായ്ക്കാൻ
തുടങ്ങിയാൽ വ്യാമോഹം വിളിച്ചുണർത്തും
അനുദിനം നടക്കുമീ അനുധാവനത്തിൽ കാണാം
മനുഷ്യ ദുരന്തത്തിന്റെ തിര നാടകം