ചിരകാല കാമിത സുന്ദരസ്വപ്നമേ

ചിരകാല കാമിത സുന്ദരസ്വപ്നമേ
ചിരിക്കൂ ചിരിക്കൂ നീ
മധുവിധു മാധുരി നുകരും ഹൃദയമേ
തുടിക്കൂ തുടിക്കൂ നീ
ചിരകാല കാമിത സുന്ദരസ്വപ്നമേ
ചിരിക്കൂ ചിരിക്കൂ നീ

അലങ്കരിച്ചണിയിച്ചൊരനുരാഗമേ വേഗം
ചിലങ്കകളണിയൂ നീ - തങ്ക
ച്ചിലങ്കകളണിയൂ നീ
പാടാൻ വെമ്പുമെൻ ഹൃദയ വിപഞ്ചികയിൽ
ശ്രുതിയൊന്നു ചേർക്കൂ നീ
ചിരകാല കാമിത സുന്ദരസ്വപ്നമേ
ചിരിക്കൂ ചിരിക്കൂ നീ

നിൽക്കാതെ പറക്കുന്ന നിമിഷശലഭമേ
നിൽക്കൂ നിൽക്കൂ നീ - ഇങ്ങു
നിൽക്കൂ നിൽക്കൂ നീ
ഒഴുകിയൊഴുകിപ്പോകും സമയ യമുനയിതിൽ
അണയൊന്നു കെട്ടൂ നീ

ചിരകാല കാമിത സുന്ദരസ്വപ്നമേ
ചിരിക്കൂ ചിരിക്കൂ നീ
മധുവിധു മാധുരി നുകരും ഹൃദയമേ
തുടിക്കൂ തുടിക്കൂ നീ
ചിരകാല കാമിത സുന്ദരസ്വപ്നമേ
ചിരിക്കൂ ചിരിക്കൂ നീ