വരില്ലെന്നു ചൊല്ലുന്നു വേദന

വരില്ലെന്നു ചൊല്ലുന്നു വേദന
വരുമെന്നു ചൊല്ലുന്നു ചേതന
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെന്നു കാണുന്നു നിന്നെ ഞാൻ
വരില്ലെന്നു ചൊല്ലുന്നു വേദന
വരുമെന്നു ചൊല്ലുന്നു ചേതന

ദിവസങ്ങൾ തള്ളുന്നൂ ദേഹം
നിമിഷങ്ങൾ എണ്ണുന്നൂ ഹൃദയം
ഒരു നോക്കു കാണുവാൻ ദാഹം
ഒരുമിച്ചിരിക്കുവാൻ മോഹം 
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെന്നു കാണുന്നു നിന്നെ ഞാൻ
വരില്ലെന്നു ചൊല്ലുന്നു വേദന
വരുമെന്നു ചൊല്ലുന്നു ചേതന

ക്രിസ്തുമസ്‌ സുദിനങ്ങൾ വന്നു
കുരുത്തോല പെരുന്നാളും വന്നൂ
അവിടുന്നില്ലാത്ത ദിനങ്ങൾ
ഇരുട്ടിൽ മൂടിയ യുഗങ്ങൾ
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെന്നു കാണുന്നു നിന്നെ ഞാൻ
വരില്ലെന്നു ചൊല്ലുന്നു വേദന
വരുമെന്നു ചൊല്ലുന്നു ചേതന