എല്ലാം കാണുന്നോരമ്മേ

അമ്മേ...അമ്മേ...
എല്ലാം കാണുന്നോരമ്മേ
അല്ലൽ കൊടും തീയിൽ വേവുമ്പോൾ നിൻ പദ
മല്ലാതാശ്രയമെന്തുണ്ടമ്മേ (എല്ലാം..)

കോടാനുകോടിയെ കാത്തു രക്ഷിക്കുന്ന
കോടിലിംഗപുരത്തമ്മേ
കാരുണ്യവാരിദവർഷപൂരം ആദി
കാരിണി നീയെന്നിൽ തൂകൂ (എല്ലാം...)

ആദിപരാശക്തിയാനനദഭൈരവി
ജ്യോതിശ്വരൂപിണിയമ്മേ
എല്ലാരുമേ വെടിഞ്ഞാശ്രയഹീനയായ്‌
എങ്ങോട്ടു പോകും ഞാൻ അമ്മേ (എല്ലാം...)

ആത്മാധിനാഥനും ഞാനുമിപ്പാരിൽ
ആശ്വാസസങ്കേതം തേടി
ആശ്രിതവൾസലേയംബേ ഭഗവതി
നിൻ പാദസന്നിധി പൂകി