ദേവാ നിൻ ചേവടികൾ

ദേവാ നിൻ ചേവടികൾ
പൂജിക്കും പുഷ്പം ഞാൻ
പരാഗമില്ല പരിമളമില്ല
പരിവേഷവുമില്ല
മുഗ്ദ്ധകളെന്നെ കൈയ്യാൽ നുള്ളി
മുത്തിയതില്ല ചുണ്ടാൽ
പാടി നടക്കും രാജകുമാരികൾ
ചൂടിയതില്ലാ മുടിയിൽ (ദേവാ...)

കാട്ടിലുറങ്ങും നേരം പുലരികൾ
തട്ടിവിളിച്ചതുമില്ല
മധുഭാഷിണിയാം വസന്തകന്യക
മാറിലണിഞ്ഞതുമില്ല (ദേവാ...)

വാടിയ മുഖവുമായ് നടയിൽ നിൽക്കേ
മാടി വിളിച്ചൂ ദേവൻ
അഭിലാഷങ്ങൾ തീർത്തു കഴലിൽ
അവിടുന്നെന്നെ ചേർത്തു(ദേവാ...)