നീലമേഘങ്ങൾ നീന്താനിറങ്ങിയ

നീലമേഘങ്ങൾ നീന്താനിറങ്ങിയ
വാനമാകും കളിപ്പൊയ്കക്കടവിൽ
ഏതോ സ്വപ്നത്തെ താലോലിച്ചിരുന്നു
ചേതോഹരീ സായാഹ്നസുന്ദരീ
(നീലമേഘ...)

പിന്നിലഴിഞ്ഞ നിൻ മുടിച്ചുരുളിൽ കാണും
സ്വർണ്ണമനോഹര മലർമുകുളം
ആരോ ചൂടിച്ച കൈതപ്പൂവോ സഖീ
ആറാം വാവിലെ ചന്ദ്രികയോ
(നീലമേഘ...)

ഇന്ദ്രപുരിയിലെ മലർവനത്തിൽ സഖി
ഇന്നലെ മല്ലികപ്പൂ നുള്ളുമ്പോൾ
കാമുകനാരാനും വന്നു പോയോ - ആരും
കാണാതെയുള്ളിൽ കടന്നു പോയോ
(നീലമേഘ...)