മിഴിയില്ലെങ്കിലും കമലാകാന്തന്റെ

മിഴിയില്ലെങ്കിലും കമലാകാന്തന്റെ
അഴകേലും രൂപം കണി കാണ്മൂ
കരുണക്കാതലെ ഭഗവാനെ നിന്നെ
കരളിൻ കണ്ണിനാൽ കണി കാണ്മൂ ( മിഴിയി...)

നിരന്ന പീലികൾ നിരനിരയാടും
നിറുകയും നീല ചികുരവും
കുറുനിരകളും കുളിർനെറ്റി തന്നിൽ
തെളിയും കസ്തൂരി തിലകവും 
മിഴിയില്ലെങ്കിലും കമലാകാന്തന്റെ
അഴകേലും രൂപം കണി കാണ്മൂ

അരയിലെ മഞ്ഞ നിറമാം വസ്ത്രവും
അരഞ്ഞാണിൻ മുത്തുമണികളും
പദകമലവും നൂപുരങ്ങളും
പതിവായ്‌ കാർവ്വർണ്ണാ കണി കാണ്മൂ (മിഴിയി...)