മാസം പൂവണിമാസം

മാസം പൂവണിമാസം
നേരം മധുവിധു യാമം
ആദ്യചുംബനത്തിൻ അധരം നീട്ടുന്നു
അശോകമരവും കാറ്റും 
മാസം പൂവണിമാസം

ഇന്നു ഞാൻ മറക്കും വാനിനെ ഭൂമിയെ
സുന്ദരിയാമീ നിയതിയെ
ഈ സ്വപ്നസാമ്രാജ്യ രാഗമന്ദിരത്തിൽ
മൽസഖീ നമ്മൾ മാത്രം 
മാസം പൂവണിമാസം

മധുതരംഗിണീ മധുരഭാഷിണീ
മതി മതി ചിരിയും കുസൃതിയും
തോണിയിറക്കുന്നു പ്രേമനർമ്മദയിൽ
തോയജനേത്രയും ഞാനും 

മാസം പൂവണിമാസം
നേരം മധുവിധു യാമം
ആദ്യചുംബനത്തിൻ അധരം നീട്ടുന്നു
അശോകമരവും കാറ്റും 
മാസം പൂവണിമാസം