നീരദശ്യാമള കോമളരൂപിണീ

നീരദശ്യാമള കോമളരൂപിണീ
നീരാടും അപ്സരകന്യക നീ..
പൂര്‍‍ണ്ണേന്ദുമുഖീ രാജീവലോചനേ
ചാരുചിത്രാംഗദേ മാമകമഞ്ജരീ

വന്നുദിച്ചു ശശിചന്ദ്രിക വ്യാപിച്ചു
നിന്‍ അനുരാഗത്തില്‍ കോരിത്തരിച്ചു ഞാന്‍..
രാസകേളിയില്‍ ആലസ്യയാക്കി
നിന്‍ തങ്കവേണിയില്‍ രാഗമോഹദാഹം പകരും

ചന്ദ്രവദനേ നിന്‍ പത്മപരാഗങ്ങള്‍
എന്‍ ചൊടിയിണകളില്‍ പകരുവാന്‍..
രാഗതപസ്സില്‍ നിന്നുണരും
നിന്‍ തങ്കവേണിയില്‍ രാഗമോഹദാഹം പകരും

 


 

എൻ കരളിൽ താമസിച്ചാൽ

Title in English
En karalil

പ്രണയക്കേസിനു മാപ്പു പറഞ്ഞില്ലേ ഉടക്കി ഉടുക്കി കശക്കും ഞങ്ങളു
രാക്ഷസീ രാക്ഷസീ രാക്ഷസീ
കരിമഷിയിട്ട കറുത്ത കണ്ണിലെ കുറുമ്പു നോട്ടങ്ങൾ അഴിച്ചെടുത്തിടും
രാക്ഷസീ രാക്ഷസീ രാക്ഷസീ

എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ (2)
തുടക്കമിട്ടില്ലേ പൊന്നേ അടുത്തു വന്നിനി നിന്നാട്ടേ
കിണുക്കമെന്താണു എന്റെ നിഴലളക്കണതെന്താണു
അടക്കം എന്താണു നോക്കി കൊല്ലല്ലേ പിഞ്ചല്ലേ (എൻ കരളിൽ..)

Film/album

സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (F)

Title in English
Sugamaanee nilavu (F)

സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2)
അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ
പൂംചിറകിൽ പറന്നുയരാൻ
കുളിരലയിൽ നനഞ്ഞലിയാൻ അഴകേ (സുഖമാണീ..)

ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ
കുസൃതിയുമായ് മറഞ്ഞവനേ
ചിരിച്ചുടഞ്ഞോ കരിവളകൾ
വെറുതേ നീ പിണങ്ങി നിന്നു
ആ നിമിഷം പ്രിയ നിമിഷം അഴകേ (സുഖമാണീ..)

ഓർമ്മയിലെ പൂക്കണി കൊതുമ്പ്
പൊൻ തുഴയാൽ തുഴഞ്ഞവനേ
എവിടെ നിന്നോ എൻ പ്രിയ രഹസ്യം
പകുത്തെടുക്കാനണഞ്ഞവനേ
എനിക്കു വേണം ഈ കനി മനസ്സ് അഴകേ (സുഖമാണീ..)

Film/album

എന്നമ്മേ ഒന്നു കാണാൻ

എന്നമ്മേ ഒന്നു കാണാൻ
എത്ര നാളായ് ഞാൻ കൊതിച്ചൂ
ഈ മടിയിൽ വീണുറങ്ങാൻ
എത്ര നാളായ് ഞാൻ നിനച്ചൂ
കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ
കരളുരുകുമൊരു താരാട്ട് (എന്നമ്മേ...)

എനിക്കു തരാൻ ഇനിയുണ്ടോ
കുടുകുടെ ചിരിക്കുന്ന പൊൻ പാവ
വിശക്കുമ്പോൾ പകരാമോ
തയിർ കലം തൂകുന്ന തൂവെണ്ണ
എനിക്കെന്റെ ബാല്യം ഇനി വേണം
എനിക്കെന്റെ സ്നേഹം ഇനി വേണം
അലയേണമീ കിനാചിറകിൽ (എന്നമ്മേ...)

പകൽ മഴയിൽ നനയുന്നു
പരലായ് തുടിക്കുന്നോരിളമനസ്സ്
തുഴയാതെ തുഴയുന്നു
വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
ഇനിയെന്തു വേണമെന്നറിയില്ലല്ലോ

Film/album

സുന്ദരിക്കുട്ടീ ചിരിക്കുന്ന ചന്ദനക്കട്ടീ

Title in English
Sundarikkutti chirikkunna

സുന്ദരിക്കുട്ടീ ചിരിക്കുന്ന ചന്ദനക്കട്ടീ (2)
എനിക്ക് നീ ജീവന്റെ ജീവനല്ലോ
മണിമന്ദാരക്കിളിയേ നിന്റെ കൊഞ്ചലെൻ
നെഞ്ചിനു മുന്തിരിത്തേനല്ലോ എന്നും

(സുന്ദരിക്കുട്ടീ...)

തേരിൽ വരുന്നു മുകിലുകൾ പൊൻപൂവുകൾ
പാകി വരുന്നു പുലരിയും പൊൻ പീലികൾ (2)
മണിമുത്തുകൾ വിതറി മകളേ നിൻ വഴിയിൽ
മിഴികൾക്കൊരു കുളിരായൊരു കണിയായിടും നിറവേ
നിനക്കായെൻ ഹൃദയം ഇതൾ വിരിക്കും പ്രതിനിമിഷം

(സുന്ദരിക്കുട്ടീ...)

കരളിലെ കിളി പാടി

Title in English
Karalile kill paadi

കരളിലെ കിളി പാടി കളകളം മൊഴി തൂകി (2)
കാതോർത്തു നിൽക്കും ഒരു രാഗചൈത്രം
മലരേകി പൊൻ നിറമേകി (കരളിലെ...)

മഞ്ഞിൻ പുതപ്പു നെയ്യും മാനം
ഈറൻ പുതച്ചു നിൽക്കും ഭൂമി
ഈ ധന്യമാം വേളയിൽ(2)
ദീപങ്ങൾ ചൂടുന്നു നാളങ്ങൾ ആത്മാവിൽ
ദാമ്പത്യ സംഗീതത്തിൻ സാരള്യത്തിൻ
തീരം പൂകുമീ ജീവിതം ഭാവനം (കരളിലെ...)

ഒന്നായ് അലിഞ്ഞു ചേരും പ്രാണൻ
തമ്മിൽ തുടിച്ചു നില്ക്കും നേരം
ഈ ദിവ്യമാം വേദിയിൽ (2)
ലാവണ്യം വീശുന്നു കാലങ്ങൾ ആത്മാവിൽ
അജ്ഞാതസങ്കേതത്തിൻ സായൂജ്യത്തിൻ
അർഥം കൊള്ളുമീ ജീവിതം സുന്ദരം (കരളിലെ...)

ഇളനീലമാനം കതിർ ചൊരിഞ്ഞൂ

ഇളനീലമാനം കതിർ ചൊരിഞ്ഞൂ
എന്റെ ഹൃദയത്തിലായിരം പൂ വിരിഞ്ഞു (2)
അവയിലെ തേൻ കണം ഞാൻ നുകർന്നു (2)
നിന്റെ ചൊടിയിലെ കുങ്കുമം ഞാനണിഞ്ഞു (ഇളനീല...)

കായലിൻ പാവാട ഞൊറിയിൽ
നിന്റെ കാൽ വെണ്ണയുരുകുന്നതു കണ്ടൂ (2)
കാണാത്ത സ്വർഗ്ഗങ്ങൾ കണ്ടൂ (2)
ഞാൻ പൂജിക്കും ദേവനെ കണ്ടൂ (2) [ഇളനീല....]

നെഞ്ചിലെ താളത്തിലിളകും
നിന്റെ കൺകളിലോടങ്ങൾ ഓടി (2)
ആശകൾ ആനന്ദമായി(2)
എൻ മാറിൽ നിൻ നാണം തുളുമ്പീ (2) [ഇളനീല....]

കടക്കണ്ണിലൊരു കടൽ കണ്ടൂ

കടക്കണ്ണിലൊരു കടൽ കണ്ടൂ
കുറച്ചു മുൻപൊരു ചിരി കണ്ടൂ (2)
കിളുന്നു പെണ്ണിൻ കവിളിലൊരാളുടെ
കൈ വിരലെഴുതിയ കുറി കണ്ടൂ (കടക്കണ്ണിലൊരു...)
കിളുന്നു പെണ്ണിൻ കവിളിലൊരാളുടെ
കൈ വിരലെഴുതിയ കുറി കണ്ടൂ (കടക്കണ്ണിലൊരു...)

രാമായണത്തിലെ ദുഃഖം

രാമായണത്തിലെ ദുഃഖം
ശാകുന്തളത്തിലെ  ദുഃഖം(2)
ശാലീനതേ നിന്നെ തേടുന്നു
ഇന്നും ശാരിക തേങ്ങിക്കരയുന്നു
(രാമയണത്തിലെ...)

ഗൗതമൻ പെണ്ണിനെ ശിലയാക്കി
ശ്രീരാമൻ അവളെയോ പൂവാക്കി (2)
അഗ്നിപരീക്ഷകൾ തുടരുന്നു അവൾ
അഗ്നിയെ പൂനിലാവാക്കുന്നു
അവൾ അഗ്നിയെ പൂനിലാവാക്കുന്നു
(രാമയണത്തിലെ...)

യാഗങ്ങളിൽ അവൾ സതിയാകും
ത്യാഗങ്ങളിൽ ഹൈമവതിയാകും (2)
കാലം ശാപങ്ങൾ ചൊരിയുന്നൂ അവൾ
കാലത്തെ പുറകെ നടത്തുന്നൂ അവൾ
കാലത്തെ പുറകേ നടത്തുന്നു
(രാമയണത്തിലെ...)

.

എന്റെ ജന്മം നീയെടുത്തു

Title in English
Ente janmam neeyeduthu

എന്റെ ജന്മം നീയെടുത്തു
നിന്റെ ജന്മം ഞാനെടുത്തു
നമ്മിൽ മോഹം പൂവണിഞ്ഞു
തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു (എന്റെ....)

കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (4)
നീയെനിക്കു മോളായി
നീയെനിക്കു മോനായി

നിൻ കവിളിൽ നിൻ ചൊടിയിൽ
ചുംബനങ്ങൾ ഞാൻ നിറയ്ക്കും
നിൻ ചിരിയും  നിൻ കളിയും
കണ്ടു കൊണ്ട് ഞാനിരിക്കും
കണ്ടു കൊണ്ട് ഞാനിരിക്കും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (2)
എന്റെ പൊന്നു മോളുറങ്ങ്
എന്റെ മാറിൽ ചേർന്നുറങ്ങ്