കുളി കഴിഞ്ഞു കോടി മാറ്റിയ

Title in English
Kuli kazhinju kodi maattiya

കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാല ചന്ദ്രികേ
കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാല ചന്ദ്രികേ

കണ്ണെഴുത്തിനു ചെപ്പു നീട്ടി
വിണ്ണിലുള്ള താരകള്‍
കണ്ണെഴുത്തിനു ചെപ്പു നീട്ടി
വിണ്ണിലുള്ള താരകള്‍
അല്ലിയാമ്പല്‍ മാല കോര്‍ത്തു
നിന്റെ മുടിയില്‍ ചൂടുവാന്‍
പോരുമോ - പോരുമോ

പരിമളത്തിനു തൈലം കാട്ടി 
പാലപ്പൂവില്‍ യാമിനീ
പരിമളത്തിനു തൈലം കാട്ടി 
പാലപ്പൂവില്‍ യാമിനീ

കൂകാത്ത പൂങ്കുയിലേ

Title in English
Kookaatha poonkuyile

ഓഹോഹോ....ഓഹോഹോ.....
കൂകാത്ത പൂങ്കുയിലേ 
മാനസവേണുവില്‍ പാടാത്ത പാട്ടുമായ്
തേടുന്നതാരെയോ നീ
(കൂകാത്ത... )

കരിവെള്ളൂര്‍ കാടുപൂത്തു പീലിനീര്‍ത്തുമ്പോള്‍
പവിഴപ്പൊന്‍ കുന്നുമെയ്യില്‍ പച്ച കുത്തുമ്പോള്‍
കിളിതുള്ളും കാവിലെന്നെ കാക്കുമോ
കിളിതുള്ളും കാവിലെന്നെ കാക്കുമോ

വയനാടന്‍ തത്തകള്‍ മൈലാഞ്ചിക്കൊക്കുമായ്
പാട്ടുപാടും നാട്ടിലേക്കു പോരുമോ
പാട്ടുപാടും നാട്ടിലേക്കു പോരുമോ
കൂകാത്ത പൂങ്കുയിലേ 

കരിമുകില്‍ കുന്നിലന്നു മാരിവില്ലുകള്‍
മാലാഖമാര്‍ ചമച്ച കൊച്ചുവില്ലുകള്‍
കൊടുവേലി പൂത്തപോലെ നിന്നിടും

ശോകബാഷ്പസാഗരത്തിൽ

Title in English
Shokabashpa sagarathil

ശോകബാഷ്പ സാഗരത്തില്‍
രാഗനൌക താണുപോയ്
ശോകബാഷ്പ സാഗരത്തില്‍
രാഗനൌക താണുപോയ്

ആശതന്റെ പാമരങ്ങള്‍
ആര്‍ഷമറ്റു വീണുപോയ്
സുന്ദരനാം തോണിക്കാരന്‍
ബന്ധനത്തില്‍ വീണുപോയ് 
ശോകബാഷ്പ സാഗരത്തില്‍
രാഗനൌക താണുപോയ്

മാലകോര്‍ത്ത പവിഴമല്ലീ -
മാഴ്കിടുന്നോ നീ വൃഥാ
മാലകോര്‍ത്ത പവിഴമല്ലീ
മാഴ്കിടുന്നോ നീ വൃഥാ
പ്രേമപൂജാ മണ്ഡപത്തെ
ചാമ്പലാക്കീ പാഴ്വിധീ 

ശോകബാഷ്പ സാഗരത്തില്‍
രാഗനൌക താണുപോയ്
ശോകബാഷ്പ സാഗരത്തില്‍
രാഗനൌക താണുപോയ്

 

അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി

Title in English
Anuragakshethrathil

അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി
ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങീ
പൂക്കാരിയെവിടെ പൂത്താലമെവിടെ
പൂജാമലരുകളെവിടെ - എവിടെ

വാസന്തനന്ദനവനികകളിൽ
വാടാത്ത പൂവുകൾ നുള്ളി നുള്ളി
പൂമരത്തണലിൽ മാല കെട്ടുമ്പോൾ
പ്രേമത്തിൻ ലഹരിയിലുറങ്ങി - ഉറങ്ങീ

നിന്നുടെ  നൂപുരശബ്ദവുമോർത്ത്
നിന്നെക്കാക്കുന്നു പൂജാരി
അല്ലല്ലെന്നുടെ സ്വപ്നരഥത്തിൽ
വന്നിറങ്ങുന്നു പൂജാരി
പൂജാരി - പൂജാരി - പൂജാരി - പൂജാരി

അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി
ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങീ
പൂക്കാരിയെവിടെ പൂത്താലമെവിടെ
പൂജാമലരുകളെവിടെ - എവിടെ

പൂമാലകൾ പുതിയ മാലകൾ

Title in English
Poomaalakal puthiya maalakal

പൂമാലകൾ - പുതിയ മാലകൾ 
മധുമാസറാണി തീർത്ത മാരിവില്ലുകൾ
മാലകൾ - മാലകൾ - വരിക വരിക വാങ്ങുവാൻ 
പൂമാലകൾ പുതിയ മാലകൾ 
മധുമാസറാണി തീർത്ത മാരിവില്ലുകൾ

സുഗന്ധം മായും മുൻപേ വാങ്ങീടുവിൻ
വസന്തം പോകും മുമ്പേ ചൂടീടുവിൻ
പ്രണയലീലക്കായ് മാലയിതാ
രമണപൂജക്കായ് മാലയിതാ
മാലകൾ - മാലകൾ - വരിക വരിക വാങ്ങുവാൻ 
പൂമാലകൾ പുതിയ മാലകൾ 
മധുമാസറാണി തീർത്ത മാരിവില്ലുകൾ

നിഴലായ് നിന്റെ പിറകേ

Title in English
Nizhalaai ninte pirake

ആ..ആ..ആ.. നിഴലായ്..
നിഴലായ് നിന്റെ പിറകേ (2)
പ്രതികാരദുർഗ്ഗ ഞാൻ വരുന്നൂ
ഒടുങ്ങാത്ത ദാഹവുമായി

ഏതോ യക്ഷിക്കു ചൂടുവാൻ മാനത്തെ
ഏഴിലം പാലകൾ പൂത്തു (2)
പാ‍ടിത്തീരാത്ത പാതിരാപ്പാട്ടുമായ്
പാതയിൽ ഞാൻ നിന്നെ കാത്തു
കാത്തു.. കാത്തു..(നിഴലായ്...)

മരണം ബന്ധിച്ച ചങ്ങലയെന്നുടെ
ചരണം ദൂരെയെറിഞ്ഞു(2)
പ്രേതകുടീരത്തിൻ ദ്വാരം വീണ്ടും
താനേയിന്നു തുറന്നൂ
തുറന്നൂ..തുറന്നൂ.. (നിഴലായ്..)

കവിതയിൽ മുങ്ങി വന്ന കനകസ്വപ്നമേ

Title in English
kavithayil mungi vanna

കവിതയില്‍....  
കവിതയില്‍ മുങ്ങിവന്ന കനകസ്വപ്നമേ - നിന്നെ
ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും - നിന്നെ
ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും 
(കവിതയില്‍...)

അഴലുകളറിയാതെ നിനക്കുറങ്ങാനായി
അഴകിന്റെ മണിയറ ഞാനൊരുക്കി വെയ്ക്കും
മലര്‍മാസപ്പൂനിലാവു പറന്നു വരാന്‍... 
കിളിവാതില്‍ നിരമാത്രം തുറന്നുവെയ്ക്കും
കിളിവാതില്‍ നിരമാത്രം തുറന്നുവെയ്ക്കും
ആ.. ആ. ആ..... 
(കവിതയില്‍...)

ഇന്നു വരും അച്ഛന്‍ ഇന്നുവരും

Title in English
Innuvarum achan

ഇന്നുവരും അച്ഛന്‍ ഇന്നുവരും - എന്റെ
കണ്ണിന്നു പൂക്കണി കൊണ്ടുവരും 
പൂക്കണി കൊണ്ടുവരും
ഇന്നുവരും അച്ഛന്‍ ഇന്നുവരും

ഉണ്ണിക്കവിളിലൊരുമ്മ തരും
ഉണ്ണിക്കൈരണ്ടിലും ബൊമ്മ തരും
ഉണ്ണിക്കൈരണ്ടിലും ബൊമ്മ തരും
ഇന്നുവരും അച്ഛന്‍ ഇന്നുവരും

കാലത്തെ കുട്ടനു നീരാട്ട് ഇന്ന്
കാവിലെ ദൈവങ്ങള്‍ക്കാറാട്ട്
കണ്മണിപ്പൈതല്‍ കുളിക്കേണം വേഗം
പൊന്നരഞ്ഞാണം ധരിക്കേണം
ഇന്നുവരും അച്ഛന്‍ ഇന്നുവരും

വണ്ണാൻ വന്നല്ലോ ഹോയ്

Title in English
Vannaan vannallo

വണ്ണാന്‍ വന്നല്ലോ ഹോയ് വണ്ണാന്‍ വന്നല്ലോ
കണ്ണാടിപ്പുഴ കരയില്‍ നില്‍ക്കുന്ന വണ്ണാത്തി പെണ്ണേ
തന്നാലായതു തലയിലേറ്റി വണ്ണാന്‍ വന്നല്ലോ
എടി പെണ്ണേ വണ്ണാന്‍ വന്നല്ലോ ഹോയ് വണ്ണാന്‍ വന്നല്ലോ

തലയില്‍ ഒക്കെയും വിഴുപ്പ് ചിരിയില്‍ എപ്പോഴും വെളുപ്പ് 
കരക്കാരുടെ വീടുകള്‍ തോറും കാലത്തു തൊട്ടേ നടപ്പ് -
കാലത്തു തൊട്ടേ നടപ്പ്
ആഹാ ഹാഹാ ഹോഹോ ഹോഹോ ഹാഹാ ഹാഹാ ഹോഹോ

വന്നാട്ടേ സാറേ ഒന്നു നിന്നാട്ടേ സാറേ 
വണ്ണാനു വല്ലതും വിഴുപ്പലക്കാന്‍ തന്നാട്ടേ സാറേ
വല്ലതും തന്നാട്ടേ സാറേ - ഒന്നു പോയാട്ടേ സാറെ
(വണ്ണാന്‍ വന്നല്ലോ ......)

ആരാമമുല്ലകളേ പറയാമോ

Title in English
Arama mullakale parayamo

ആരാമമുല്ലകളേ പറയാമോ - നാളെ
ആരായിരിക്കുമെന്‍ മണവാളന്‍ - കണ്ടാല്‍
ആരെപ്പോലിരിക്കുമെന്‍ മണിമാരന്‍
(ആരാമ...)

മാമ്പൂവിൻ നിറമുള്ള മാറത്തു മറുകുള്ള
ചെമ്പൊന്നിൻ കവിളുള്ള ചെറുക്കനാണോ 
അതോ വാർദ്ധക്ക്യ കണ്ണുതട്ടി മൂർദ്ധാവിൽ മുടിപോയി
മൂത്തു നരച്ചിരിക്കും മുതുക്കനാണോ - അയ്യോ വെറും
മൂത്തു നരച്ചിരിക്കും മുതുക്കനാണോ
(ആരാമ...)

പഞ്ചാരവാക്കുള്ള പാലൊളിച്ചിരിയുള്ള
പഞ്ചമിച്ചന്ദ്രനൊത്ത മാരനാണോ - അതോ
കരിവണ്ടിൻ നിറമുള്ള കാകന്റെ മിഴിയുള്ള
കളിവാക്കു പറയാത്ത ചോരനാണോ - അയ്യോ ഒറ്റ
കളിവാക്കു പറയാത്ത ചോരനാണോ  
(ആരാമ...)