രാമായണത്തിലെ ദുഃഖം

രാമായണത്തിലെ ദുഃഖം
ശാകുന്തളത്തിലെ  ദുഃഖം(2)
ശാലീനതേ നിന്നെ തേടുന്നു
ഇന്നും ശാരിക തേങ്ങിക്കരയുന്നു
(രാമയണത്തിലെ...)

ഗൗതമൻ പെണ്ണിനെ ശിലയാക്കി
ശ്രീരാമൻ അവളെയോ പൂവാക്കി (2)
അഗ്നിപരീക്ഷകൾ തുടരുന്നു അവൾ
അഗ്നിയെ പൂനിലാവാക്കുന്നു
അവൾ അഗ്നിയെ പൂനിലാവാക്കുന്നു
(രാമയണത്തിലെ...)

യാഗങ്ങളിൽ അവൾ സതിയാകും
ത്യാഗങ്ങളിൽ ഹൈമവതിയാകും (2)
കാലം ശാപങ്ങൾ ചൊരിയുന്നൂ അവൾ
കാലത്തെ പുറകെ നടത്തുന്നൂ അവൾ
കാലത്തെ പുറകേ നടത്തുന്നു
(രാമയണത്തിലെ...)

.