എൻ കരളിൽ താമസിച്ചാൽ

പ്രണയക്കേസിനു മാപ്പു പറഞ്ഞില്ലേ ഉടക്കി ഉടുക്കി കശക്കും ഞങ്ങളു
രാക്ഷസീ രാക്ഷസീ രാക്ഷസീ
കരിമഷിയിട്ട കറുത്ത കണ്ണിലെ കുറുമ്പു നോട്ടങ്ങൾ അഴിച്ചെടുത്തിടും
രാക്ഷസീ രാക്ഷസീ രാക്ഷസീ

എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ (2)
തുടക്കമിട്ടില്ലേ പൊന്നേ അടുത്തു വന്നിനി നിന്നാട്ടേ
കിണുക്കമെന്താണു എന്റെ നിഴലളക്കണതെന്താണു
അടക്കം എന്താണു നോക്കി കൊല്ലല്ലേ പിഞ്ചല്ലേ (എൻ കരളിൽ..)

പിണക്കമുണ്ടോ എന്തിനാണീ കിളികൊഞ്ചലുകൾ
ഇണങ്ങി വന്നാൽ ബൈക്കിൽ കാറ്റു കൊള്ളാനിറങ്ങാം(2)
ഈ മെയിലിൽ കത്തെഴുതാം ഇന്റർ നെറ്റിൽ നോക്കി വരാം(2)
പഠിത്തമൊക്കെയും പടുത്തു വെച്ചിട്ട്
കടൽക്കരയിൽ പോയ് തിരകളെണ്ണടീ
രാക്ഷസീ രാക്ഷസീ രാക്ഷസീ  (എൻ കരളിൽ..)

മനസ്സിലുണ്ടോ പ്രേമപ്പളുങ്കു കൊട്ടാരം
നമുക്കു പാർക്കാൻ പുഞ്ചിരി മുന്തിരിപ്പൂന്തോപ്പ് (2‌)
പണ്ടത്തെ പോക്കല്ലാ മാനം നോക്കി നടക്കേണ്ട
ഇന്നത്തെ സ്വപ്നങ്ങൾ റോക്കറ്റേറി കാണേണം
നമുക്കു ചുറ്റേണം ഇടക്കിടെക്കൊരു കോള കുടിക്കേണം
ആടിത്തുടിക്കേണം രാക്ഷസീ രാക്ഷസീ രാക്ഷസീ (എൻ കരളിൽ..)

 

Film/album
Lyricist