കാവേരീ..കാവേരീ...

Title in English
kaveri kaveri

കാവേരീ..കാവേരീ...
കരിമ്പിൻ കാട്ടിലൂടേ...കടംകഥപ്പാട്ടിലൂടേ
കവിതപോലൊഴുകും കാവേരി
കാവേരീ..കാവേരീ...

നിൻതീരത്തിലെ ഇടിഞ്ഞുപൊളിഞ്ഞൊരു
നീലക്കല്ലൊതുക്കിന്നരികിൽ(2‍)
ആയിരം നിഴലുകൾ വേതാളനൃത്തങ്ങൾ
ആടുമീഇരുൾമണ്ഡപത്തിൽ
ഏതോകാമുകനെ തേടിയലഞ്ഞുവന്ന‌-
തേതോരമാവാസിരാത്രി..രാത്രി..രാത്രി
പേടിസ്വപ്നങ്ങൾ കറുത്തപൂ വിടർത്തും രാത്രി (കാവേരി..)

ഇനിയുമേതു തീരം ഇവിടെയൽപനേരം

Title in English
Iniyumethu Theeram

ഇനിയുമേതു തീരം ഇവിടെയൽപനേരം
നേർത്ത മൗനമെല്ലാം തേങ്ങലായ നേരം (ഇനിയുമേതു..)

മാരിവില്ലു പോലെ നിലാവല പോലെ
മാഞ്ഞിടുന്നു മോഹം നോക്കിനിൽപു കാലം (2)
ജീവിതമേ..ജീവിതമേ നിത്യവേദനയല്ലൊ
ആദി മുതൽ നീയേകീ
പ്രിയേ അതിൽ നീ തള്ളി (ഇനിയുമേതു..)

നൊമ്പരങ്ങളോടെ കിനാവുകളോടെ
താഴെ മൂകഭൂമി മേലേ ശ്യാമവാനം(2)
അനുഭവമേ...അനുഭവമേ നിത്യയാതനയല്ലോ
ഇന്നുവരെ നീ നൽകീ
പ്രിയേ അതിൽ നീ മൂടീ (ഇനിയുമേതു..)

ഏതു നാട്ടിലാണോ

Title in English
Ethu naattilaano

 

ഏതു നാട്ടിലാണോ ... ഉം
കഥ എന്നു നടന്നതാണോ.. .ഉം..
ഏതു നാട്ടിലാണോ 
കഥ എന്നു നടന്നതാണോ
എതോ കൊട്ടാരക്കെട്ടിനകത്തൊരു
രാജകുമാരി ഉണ്ടായിരുന്നു
എൻ മുന്നിലെ കവിതപോലായിരുന്നു
ഏതു നാട്ടിലാണോ 
കഥ എന്നു നടന്നതാണോ

ആതിര രാവിൽ..  ഉം..കാമിനിയേതോ..ഉം..
യാചകൻ പാടിയ പാട്ടു കേട്ടു..ആ..ആ..ആ...
ആതിര രാവിൽ കാമിനിയേതോ
യാചകൻ പാടിയ പാട്ടു കേട്ടു
മോഹനരാഗത്തിൽ ഏതോ യാചകൻ പാടിയ പ്രേമഗാനം
ആ.ആ...ആ.. 
ഏതു നാട്ടിലാണോ 
കഥ എന്നു നടന്നതാണോ

പല്ലാങ്കുഴി

Title in English
Pallankuzhi
വർഷം
1983
Cinematography
നിർമ്മാണ നിർവ്വഹണം
Editing
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
വസ്ത്രാലങ്കാരം
Submitted by m3db on Thu, 08/06/2009 - 19:40

സ്വർണ്ണവളകളിട്ട കൈകളാൽ മെല്ലേ

Title in English
Swarnavalakalitta kaikalaal

സ്വര്‍ണ്ണവളകളിട്ട കൈകളാല്‍ മെല്ലേ
പൌര്‍ണ്ണമിരാത്രിയെന്നെ വിളിച്ചുണര്‍ത്തീ
സ്വര്‍ണ്ണവളകളിട്ട കൈകളാല്‍ മെല്ലേ
പൌര്‍ണ്ണമിരാത്രിയെന്നെ വിളിച്ചുണര്‍ത്തീ
നിദ്രാസമുദ്രത്തില്‍ നീന്താനിറങ്ങിവന്ന
സ്വപ്നസുന്ദരിയപ്പോള്‍ പിണങ്ങിപ്പോയീ
സ്വര്‍ണ്ണവളകളിട്ട കൈകളാല്‍... 

കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി

കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി
കവിളിൽ നാണത്തിൻ മയിലാഞ്ചി മയിലാഞ്ചി (2)
മാനസസുന്ദര മലരിതളിൽ
മധുരം ചേർത്തൊരു വേദനയും വേദനയും...

മനസ്സിലെ മയിലിനു ശരമേറ്റു
മന്മഥൻ ഏയ്തൊരു മലരേറ്റൂ (കണ്ണിൽ..)
പ്രേമത്തിൻ മാലിനി തീരത്തിലിരുന്നൂ ഞാൻ
താമരയിലയിൽ കഥയെഴുതാമിനി (2)
താമരയിലയിൽ കഥയെഴുതാം

മാനസസുന്ദര മലരിതളിൽ
മധുരം ചേർത്തൊരു വേദനയും വേദനയും
കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി
കവിളിൽ നാണത്തിൻ മയിലാഞ്ചി മയിലാഞ്ചി

ദേവയാനീ ദേവയാനീ

Title in English
Devayani

ദേവയാനീ - ദേവയാനീ..
കുമുദിനി പ്രിയതമൻ ഉദിച്ചില്ല
കൂട്ടിലേക്കിളം കിളി മടങ്ങിയില്ല
മൂവന്തി വന്നില്ല മുല്ലപ്പൂ ചൂടിയില്ല
പോവാന്‍ തിടുക്കമെന്തേ 
ദേവയാനീ ദേവയാനീ..

പുഷ്പാഞ്ജലിമാല കോര്‍ത്തില്ലാ.. ആ..
പുഷ്പാഞ്ജലിമാല കോര്‍ത്തില്ലാ
പൂജയ്ക്കു ചന്ദനമരച്ചില്ല
കസ്തൂരിമാനിനും കറുക കൊടുത്തില്ല
കസ്തൂരിമാനിനും കറുക കൊടുത്തില്ല
കര്‍പ്പൂരത്തുളസിക്കു നനച്ചില്ല - നനച്ചില്ല

കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ

Title in English
kottiyadachoren kottaravathilil

കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ
മുട്ടിവിളിക്കുന്ന റാണിയാരോ
മുട്ടിവിളിക്കുന്ന റാണിയാരോ
(കൊട്ടിയടച്ച..)

റാണിയല്ല ഞാൻ റാണിയല്ല ഞാൻ
യാചകി പ്രേമയാചകി
യാചകീ പ്രേമയാചകി

വാടിക്കരിഞ്ഞ മരുഭൂവിൽ പൂങ്കുല
ചൂടിച്ച വാസന്തദേവിയാരോ
വാസന്ത ദേവിയാരോ
(വാടിക്കരിഞ്ഞ.. )

ദേവിയല്ല ഞാൻ... 
ദേവിയല്ല ഞാൻ രാജവീഥിയിൽ
പൂവുകൾ വിൽക്കും പൂക്കാരി - പൂക്കാരി

ഗോപുരദ്വാരത്തിൽ സങ്കൽപ്പമാലയാൽ
ദീപം കൊളുത്തിക്കഴിഞ്ഞില്ല ഞാൻ
(ഗോപുര..)

രാജഹംസമേ രാജഹംസമേ

Title in English
raajahamsame raajahamsame

രാജഹംസമേ - രാജഹംസമേ
രാജഹംസമേ രാജഹംസമേ
രാജഹംസമേ രാജഹംസമേ
പ്രേമപുഷ്പവനത്തില്‍ 
വളര്‍ന്നൊരു രാജഹംസമേ
എന്‍കാമദേവനു കേള്‍ക്കാനായെന്‍ 
കഥകള്‍ ചൊല്ലുമോ
എന്‍ കഥകള്‍ ചൊല്ലുമോ
രാജഹംസമേ - രാജഹംസമേ

അനുരാഗലേഖനമെഴുതാന്‍
അധീരയാണീ ദമയന്തി
കാണുമ്പോള്‍ കാര്യം ചൊല്ലാന്‍
നാണിക്കും കാമുകി
രാജഹംസമേ - രാജഹംസമേ
മനസ്സിന്റെ താമരയിതളില്‍
മധുമാസസുന്ദര രാവുകളിൽ
ഞാനെഴുതും സന്ദേശങ്ങള്‍
നീ ചെന്നു നല്‍കുമോ

രാജഹംസമേ രാജഹംസമേ
പ്രേമപുഷ്പവനത്തില്‍ 
വളര്‍ന്നൊരു രാജഹംസമേ
രാജഹംസമേ -  രാജഹംസമേ

ജീവിതത്തിലെ നാടകമോ

Title in English
Jeevithathile nadakamo

ജീവിതത്തിലെ നാടകമോ
നാടകത്തിലെ ജീവിതമോ
ഏതോ സത്യം - എല്ലാം വ്യര്‍ത്ഥം
ഏതോ സത്യം എല്ലാം വ്യര്‍ത്ഥം
എന്തിനാണീ മൂടുപടം - മൂടുപടം - മൂടുപടം
ജീവിതത്തിലെ നാടകമോ...

വിധിയാണിവിടെ കളിയാശാന്‍
നടനാം നീയൊരു കരു മാത്രം
കളി നടക്കുമ്പോള്‍ കല്പന പോലെ 
കരയണം ചിരിക്കണം അനുമാത്രം
കരയണം - ചിരിക്കണം - അനുമാത്രം
ജീവിതത്തിലെ നാടകമോ...

അഭിനയമധ്യത്തില്‍ വിളക്കുകളെല്ലാം അണഞ്ഞു
വേദിയിലിരുള്‍ മാത്രം
അടുത്ത രംഗമേതെന്നാരറിഞ്ഞൂ 
അവസാന രംഗമെന്തെന്നാരറിഞ്ഞു 
ഓ ആരറിഞ്ഞു - ആരറിഞ്ഞു - ആരറിഞ്ഞു
ജീവിതത്തിലെ നാടകമോ - ഓ..