കരയും കടൽത്തിരയും കിളിമാസു കളിക്കും

Title in English
Karayum kadalthirayum

കരയും -  കടല്‍ത്തിരയും
കിളിമാസു കളിയ്ക്കും നേരം... 

കരയും കടല്‍ത്തിരയും
കിളിമാസുകളിയ്ക്കും നേരം
ഈ ഹൃദയം - എന്‍ഹൃദയസഖീ നിന്‍
പിറകേ ഓടിവരുന്നൂ - നിൻ
പിറകേ ഓടിവരുന്നൂ
(കരയും... )

മുകളില്‍ വെണ്മുകിലില്‍
വാല്‍ക്കണ്ണാടി നോക്കി സന്ധ്യ
എന്‍മിഴികള്‍ നിന്‍മിഴിയില്‍ നോക്കി
സ്വപ്നവിഭൂഷകള്‍ ചാര്‍ത്തി (മുകളില്‍)
(കരയും... )

കടലും തെളിമണലും
കളിയാടും പ്രേമവിനോദം (2)
അകലെ കണ്‍കുളിരെ - കണ്ടു
ഗഗനം നില്‍ക്കുകയല്ലോ (2)

പണമൊരു ബല്ലാത്ത പണ്ടാറക്കാലൻ

Title in English
Panamoru ballaatha pandaarakkaalan

പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ - ഓ
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ 
മനുഷ്യര്‍ക്കു പൊന്തിച്ചു പന്താടും വീരന്‍
മനുഷ്യര്‍ക്കു പൊന്തിച്ചു പന്താടും വീരന്‍
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ - ഓ
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍

പൈസയല്ലേ കലിയുഗ ഭഗവാന്‍
പൈസയല്ലേ കലിയുഗ ഭഗവാന്‍
പറയൂ നിങ്ങള്‍ക്കു പറയൂ 
പറയൂ നിങ്ങള്‍ക്കു പറയൂ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ -അരേ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ 

പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ - ഓ
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ 

വെണ്ണിലാവിനെന്തറിയാം

Title in English
Vennilaavinenthariyaam

വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാന്‍
മാനവന്റെ ഹൃദയത്തിന്‍ 
മോഹഭംഗമാരറിയാന്‍
വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാന്‍

വസന്തത്തിനെന്തറിയാം
വരയ്ക്കാനും മായ്ക്കാനും
വാടിവീണ പൂവിന്റെ -
വനരോദനമാരു കേള്‍ക്കാന്‍
വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാന്‍

മനസ്സിലെ ശില്പികള്‍ തീര്‍ക്കും
അനുരാഗ സ്വപ്നങ്ങള്‍
ഇരുട്ടിലായ് കണ്ണു തുറക്കും
നിശാകാലപുഷ്പങ്ങള്‍
വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാന്‍

മന്മഥനാം ചിത്രകാരൻ മഴവില്ലിന്‍ തൂലികയാലേ

Title in English
Manmadhanaam chithrakaaran

മന്മഥനാം ചിത്രകാരന്‍ മഴവില്ലിന്‍ തൂലികയാലേ
കിളിവാതിലിലെഴുതിച്ചേര്‍ത്ത മധുരചിത്രമേ - മന്നില്‍
മലരിട്ട താരുണ്യത്തിന്‍ പുതിയ പുഷ്പമേ 
(മന്മഥനാം.. )

വെണ്ണിലാവില്‍ കുഴച്ചുതീര്‍ത്ത പ്രതിമാ ശില്പമേ
കണ്ണിണകള്‍ കാത്തിരുന്ന സുരഭീ സ്വപ്നമേ (2)
പ്രേമയമുനാനദിയില്‍ നീന്തും സുവര്‍ണ്ണമത്സ്യമേ 
പ്രേമയമുനാനദിയില്‍ നീന്തും സുവര്‍ണ്ണമത്സ്യമേ 
താമസിക്കാന്‍ താമരയല്ലിക്കൂടു തരാം ഞാന്‍
(മന്മഥനാം.. )

മിടുമിടുക്കൻ മീശക്കൊമ്പൻ

Title in English
Midumidukkan Meesakomban

മിടുമിടുക്കൻ മീശക്കൊമ്പൻ ഹൈ ഹൈ ഹൈ
ഒടുക്കം പറ്റിയ കുടുക്കു കണ്ടോ ഹൈ ഹൈ ഹൈ (മിടുമിടുക്കൻ...)

പെണ്ണെറിഞ്ഞീടും കൺ വലയിങ്കൽ
വന്നു വീണാൽ ആൺപുലിയും ചുണ്ടെലി തന്നെ (2)
കളിച്ചു കളിച്ചു ചിരിച്ചു ചിരിച്ചു
പുരുഷനൊടുവിൽ അടിയറവ് ഹൈ ഹൈ ഹൈ (മിടുമിടുക്കൻ..)

നാരിമാരിതാ പോരിനു തയ്യാർ
നാക്കുകളാം തോക്കുകൾക്ക് വാക്കു താനുണ്ടാ (2)
പഠിച്ച വിദ്യകൾ പഴകി പഴകി
പുരുഷസിംഹത്തെ പിടിച്ചു കറക്കി ഹൈ ഹൈ ഹൈ (മിടുമിടുക്കൻ...)

മലർക്കിനാവിൽ മണിമാളികയുടെ

Title in English
Malarkinaavin manimalikayude

മലര്‍ക്കിനാവിന്‍ മണിമാളികയുടെ നടയില്‍ - നടയില്‍
മഴവില്‍ പൂങ്കുല വില്‍ക്കാന്‍ വന്നവളെവിടെ 
എവിടെ - എവിടെ

ചന്ദ്രലേഖതന്‍ മണിദീപവുമായ്
നിന്നെയിന്നും തേടി
ചന്ദ്രലേഖതന്‍ മണിദീപവുമായ്
നിന്നെയിന്നും തേടി
ചന്ദനത്തരുനിര മെത്ത വിരിക്കും
നന്ദന വീഥികള്‍ തോറും
ചന്ദനത്തരുനിര മെത്ത വിരിക്കും
നന്ദന വീഥികള്‍ തോറും 
നന്ദന വീഥികള്‍ തോറും 

മലര്‍ക്കിനാവിന്‍ മണിമാളികയുടെ നടയില്‍ - നടയില്‍
മഴവില്‍ പൂങ്കുല വില്‍ക്കാന്‍ വന്നവളെവിടെ - എവിടെ 

താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു

Title in English
Tharunya swapnangal

താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു
താവകമിഴിയാകും മലർപ്പൊയ്കയിൽ
താവകമിഴിയാകും മലർപ്പൊയ്കയിൽ  

കാണാത്ത കല്പടവിൽ കളിയാക്കാനിരിക്കുന്നു
മാനസകാമദേവൻ മലരമ്പൻ
മാനസ കാമദേവൻ മലരമ്പൻ
(താരുണ്യ...)

സങ്കല്പസുന്ദരിമാർ ഹൃദയത്തിൽ വിരിയുന്ന
കുങ്കുമപൂവനത്തിൽ പൂ നുള്ളുന്നു
വെണ്മാടക്കെട്ടിലതാ
വെറ്റിലത്താലവുമായ്
വെണ്മേഘപ്പെൺകൊടിമാർ സല്ലപിക്കുന്നു
(താരുണ്യ...)

പുള്ളിക്കുയിലേ കള്ളിക്കുയിലേ

പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ
കുളിരലയായി എൻ അഴകലയായി..
എൻ മനസ്സിലെ കടമ്പുകൾ പൂത്തു
മഞ്ഞു മണിക്കണ്ണിമാലകൾ കോർത്തു
നാണം പൊതിയുമീ കുന്നിൻ മടിയിലോ
നീ കുളിരലയായി എൻ അഴകലയായി

അവൻ ചോലയ്ക്കരികിൽ നിന്നു
മുളം തേനും തിനയും തന്നു..
ആരും കൊതിയ്ക്കുന്ന മണിച്ചെപ്പ് തന്നു
താനെ തുടുക്കുന്ന ചാന്ത് പൊട്ട് തന്നു
കൈയ്യില്‍ മണിച്ചിത്ര വളപ്പൊതിയുണ്ടോ
കണ്ടാല്‍ ചിരിയ്ക്കുന്ന കൊലുസ്സുകളുണ്ടോ
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ

Film/album