എന്നമ്മേ ഒന്നു കാണാൻ

എന്നമ്മേ ഒന്നു കാണാൻ
എത്ര നാളായ് ഞാൻ കൊതിച്ചൂ
ഈ മടിയിൽ വീണുറങ്ങാൻ
എത്ര നാളായ് ഞാൻ നിനച്ചൂ
കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ
കരളുരുകുമൊരു താരാട്ട് (എന്നമ്മേ...)

എനിക്കു തരാൻ ഇനിയുണ്ടോ
കുടുകുടെ ചിരിക്കുന്ന പൊൻ പാവ
വിശക്കുമ്പോൾ പകരാമോ
തയിർ കലം തൂകുന്ന തൂവെണ്ണ
എനിക്കെന്റെ ബാല്യം ഇനി വേണം
എനിക്കെന്റെ സ്നേഹം ഇനി വേണം
അലയേണമീ കിനാചിറകിൽ (എന്നമ്മേ...)

പകൽ മഴയിൽ നനയുന്നു
പരലായ് തുടിക്കുന്നോരിളമനസ്സ്
തുഴയാതെ തുഴയുന്നു
വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
ഇനിയെന്തു വേണമെന്നറിയില്ലല്ലോ
ഇനിയെന്ത് മോഹമറിയില്ലല്ലോ
വെറുതേ പറന്നു പോയ് നിനവ് (എന്നമ്മേ...)

Film/album
Lyricist