സുന്ദരിക്കുട്ടീ ചിരിക്കുന്ന ചന്ദനക്കട്ടീ

സുന്ദരിക്കുട്ടീ ചിരിക്കുന്ന ചന്ദനക്കട്ടീ (2)
എനിക്ക് നീ ജീവന്റെ ജീവനല്ലോ
മണിമന്ദാരക്കിളിയേ നിന്റെ കൊഞ്ചലെൻ
നെഞ്ചിനു മുന്തിരിത്തേനല്ലോ എന്നും

(സുന്ദരിക്കുട്ടീ...)

തേരിൽ വരുന്നു മുകിലുകൾ പൊൻപൂവുകൾ
പാകി വരുന്നു പുലരിയും പൊൻ പീലികൾ (2)
മണിമുത്തുകൾ വിതറി മകളേ നിൻ വഴിയിൽ
മിഴികൾക്കൊരു കുളിരായൊരു കണിയായിടും നിറവേ
നിനക്കായെൻ ഹൃദയം ഇതൾ വിരിക്കും പ്രതിനിമിഷം

(സുന്ദരിക്കുട്ടീ...)

പാറി വരുന്നു നിരെ നിരെ പൂമ്പാറ്റകൾ
താണു വരുന്നു ചിറകുള്ള പൂന്തോണികൾ (2)
മലരെന്നവ കരുതീ മകളേ നിന്നരികിൽ
കരളിൽ കനിയമൃതേകിടും കനവിൻ കനിയുറവേ
നിനക്കായെൻ മിഴികൾ തുറന്നിരിക്കും നിശ തോറും

(സുന്ദരിക്കുട്ടീ...)