കൺ കവരും കാമിനിയാളെ

Title in English
KAnkavarum kaaminiyaale

കൺകവരും കാമിനിയാളെ 
രമണീ സീതേ വരൂ നീ - വന്നാൽ
ലങ്കാപുരറാണിപ്പട്ടം തരുവേൻ - ഉടൻ തരുവേൻ
രാക്ഷസവംശസൂര്യൻ രാവണനെങ്ങോ
രാപ്പകൽ കാടു ചുറ്റും - രാമൻ - അവനെങ്ങോ
അവനെങ്ങോ - രാമനെങ്ങോ

രാവണാ -  രാക്ഷസാ - നീ
പോവൂ വിരൂപാകാരാ
രാമചന്ദ്രനെന്റെ ദേവൻ
താമസിക്കാതെത്തും നേരം
ഘോരശിക്ഷ തരും മുൻപേ
വേഗമെന്നെ മോചിപ്പിക്കൂ 
(രാവണാ... )

രഘുകുലനാഥാ - രാഘവദേവാ
രാമരാമ ജയ സീതാറാം
പതിതബാന്ധവാ - വാനര ബന്ധോ
ദശരഥനന്ദന രാജാറാം

സീതാറാം ജയ രാജാറാം
രാജാറാം ജയ സീതാറാം

Year
1966

അകലെയകലെ അളകാപുരിയിൽ

Title in English
Akaleyakale

അകലെയകലെ അളകാപുരിയിൽ
അതിസുന്ദരി റാണിയൊരിക്കൽ
കൂട്ടിലിട്ടൊരരയന്നത്തെ പോറ്റി വളർത്തി
റാണി പോറ്റി വളർത്തി
(അകലെയകലെ... )

താമരത്തേൻ നൽകി തങ്കക്കൂട്ടിനുള്ളിൽ
പൂമരച്ചോട്ടിൽ റാണി ഓമനയെ പോറ്റി
പൂവിരിയും കാലത്ത് പൂവൻ കിളി വന്നെത്തി
പാവം തന്നിണയുടെ മുമ്പിൽ തല തല്ലി വീണു
അകലെയകലെ അളകാപുരിയിൽ

ശാപം ഏകീ ഹംസം കാമിനിയാളേ നോക്കി
പാപം ചെയ്ത പൈങ്കിളിയായി ജന്മമെടുത്തീടാൻ
പൈങ്കിളിയായ് തീർന്നപ്പോൾ കൊക്കു മാത്രം മേലോട്ട്
കാണുന്നവർ ചൊല്ലി കണ്ടോ വേഴാമ്പൽ പക്ഷി

Year
1966

ഓലോലം കാവിലുള്ള

Title in English
Ololam kaavilulla

ഓലോലം കാവിലുള്ള താലപ്പൊലിയിന്നാണല്ലോ
താലത്തിൽ അരിയും തിരിയും മലരും വേണം
നമ്മൾ നാളീകലോചനമാരുടെ നടനം വേണം തൈ തൈ

മലനാട്ടുമാപ്പിളക്കൊരു പെരുന്നാളാണ് - ഇന്നു
മലനാട്ടിനുണർവിന്റെ തിരുന്നാളാണ്
മറുനാടൻ പരിഷയെ വിറപ്പിച്ച കുഞ്ഞാലി-
മരയ്ക്കാരുടെ നാട്ടുകാർക്കിന്നുശാറാണ് - നമ്മുടെ
മരയ്ക്കാരുടെ നാട്ടുകാർക്കിന്നുശാറാണ്
ഇന്ദ്രസമം പട്ടം കെട്ടിയ വീരൻ പടനായകനായ്
ചന്തമെഴും പട്ടു വിരിക്കുക സ്വാഗതം ചെയ്യുക നമ്മൾ 

വിപഞ്ചികേ

Title in English
vipanchike

വിപഞ്ചികേ...
വിപഞ്ചികേ.. വിടപറയും മുൻപൊരു
വിഷാദ ഗീതം കൂടി.. ഈ
വിഷാദ ഗീതം കൂടി...

ഇത്തിരിപ്പൂക്കളും തുമ്പികളും
വളപ്പൊട്ടുകളും വർണ്ണപ്പീലികളും
ഒത്തുകളിച്ചനാൾ പൊട്ടിച്ചിരിച്ചനാൾ
തൊട്ടുവിളിച്ചു ഞാൻ അന്നു നിന്നെ
നിന്നിലെൻ വിരലുകൾ നൃത്തം വെച്ചു
നിന്നെയെൻ നിർവൃതി പൂചൂടിച്ചു..
പൂചൂടിച്ചു...

പട്ടിളം കൂടുവിട്ടെൻ കിനാക്കൾ സ്വര
ചിത്രശലഭങ്ങളായുയർന്നൂ..
തപ്തസ്മൃതികളെ താരാട്ടു പാടുമ്പോൾ
പൊട്ടിക്കരഞ്ഞു പോയ് പിന്നെ നമ്മൾ..
നിന്നിലെൻ നൊമ്പരം പൂത്തുലഞ്ഞൂ
നിന്നിലെൻ ആത്മാവുരുകി വീണൂ
ഉരുകി വീണൂ..

 

പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും

Title in English
Pathinezham vayassinte

പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും പെണ്ണേ (2) 
പുതുമാരൻ കതകിൽ വന്നു മുട്ടിവിളിച്ചല്ലോ - അപ്പോൾ
കവിളത്തു കണ്ടൂ ഞാനൊരു കൈതപ്പൂന്തോട്ടം - അപ്പോൾ 
കവിളത്തു കണ്ടൂ ഞാനൊരു കൈതപ്പൂന്തോട്ടം 
പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും പെണ്ണേ

നാണിക്കാനറിയാത്ത കാനനപ്പൈങ്കിളിയാളേ (2) 
കാണാനായ്‌ പുരുഷനൊരുത്തൻ പുറകേ വന്നല്ലോ - അപ്പോൾ 
ഓണപ്പൂത്തുമ്പീ നീയിന്നോടീ മറഞ്ഞല്ലോ - അപ്പോൾ 
ഓണപ്പൂത്തുമ്പീ നീയിന്നോടീ മറഞ്ഞല്ലോ 
നാണിക്കാനറിയാത്ത കാനനപ്പൈങ്കിളിയാളേ

ഓടക്കുഴലൊച്ചയുമായി

Title in English
Odakkuzhal ochayumaai

ഓടക്കുഴലൊച്ചയുമായി
ഓണക്കുയിലോടിയിറങ്ങി (2)
പാല പൂത്തു പരണ പൂത്തു
പരിയാരം കാട്ടിൽ (2)
(ഓടക്കുഴലൊച്ച..)

ചന്ദനമല വിട്ടോടിയിറങ്ങിയ
സുന്ദരിയാകും കാട്ടാറേ
ഓ.. ഓ...ഓ..
ചന്ദനമല വിട്ടോടിയിറങ്ങിയ
സുന്ദരിയാകും കാട്ടാറേ
കാറ്റു വന്നു കിക്കിളി കൂട്ടുമ്പം
കാലിലെന്തടി കിലുകിലുക്കം
കാലിലെന്തടി കിലുകിലുക്കം
(ഓടക്കുഴലൊച്ച..)

നാടോടിപ്പാട്ടുകൾ മൂളി
മാടത്തകൾ പാടിയിറങ്ങി (2)
കാടു പൂത്തു കൈലിയുടുത്തു
കാട്ടിലെ രാജാത്തി
കാട്ടിലെ രാജാത്തി..

ഹേമന്തചന്ദ്രിക ചിരിച്ചല്ലോ

Title in English
Hemantha chandrika

ഹേമന്തചന്ദ്രിക ചിരിച്ചല്ലോ - തന്റെ
താമരപ്പൂമെത്ത വിരിച്ചല്ലോ - ഇനി
താമസമരുതേ വരുവാൻ (ഹേമന്ത..)

അടക്കമില്ലാതെ ആശ തൻ രാക്കിളി
തിടുക്കം കൂട്ടുന്നു താരാട്ടു പാടാൻ (2)
എന്നിട്ടും വന്നില്ല എൻ ജീവനാഥൻ
കള്ളൻ കാമുകനെവിടെ പോയ്‌ 
നീ പറയൂ പറയൂ വെണ്മുകിലേ  (ഹേമന്ത..)

മധുരയൗവനം വള്ളിക്കുടിലിൽ
മയക്കമില്ലാത്ത പൊൻമയിൽ പോലെ (2)
കാത്തിട്ടും വന്നില്ല കാണാൻ വന്നില്ല
മണിയറയിന്നും വിജനമല്ലോ
നീ വരുമോ പുലരി വരും മുൻപേ (ഹേമന്ത...)

താരുകൾ ചിരിക്കുന്ന താഴ്‌വരയിൽ

Title in English
Tharukal chirikkunna

താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു
താന്നിമരത്തിന്‍ തണലിങ്കല്‍
പുഷ്പം തേടി നമ്മള്‍ നടന്നതു
സ്വപ്നം കണ്ടു ഞാന്‍ - ഒരു 
സ്വപ്നം കണ്ടു ഞാന്‍ 
താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു
താന്നിമരത്തിന്‍ തണലിങ്കല്‍

വാനില്‍ ചിരിക്കുന്ന താരകളെ ഒരു
വാര്‍മഴവില്ലില്‍ കൊരുത്തെന്നും
നിന്നുടെ മുടിയില്‍ ചൂടിച്ചെന്നും
സ്വപ്നം കണ്ടു ഞാന്‍ - ഒരു
സ്വപ്നം കണ്ടു ഞാന്‍ 
താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു
താന്നിമരത്തിന്‍ തണലിങ്കല്‍

വാസന്ത റാണിക്കു വനമാല

Title in English
Vaasantha raanikku

വാസന്തറാണിക്ക് വനമാല കോർക്കാൻ
വാനത്തു മഴവില്ലു വന്നു തെളിഞ്ഞു
പൂവല്ലിയെല്ലാം - പുതുപൂക്കളാലെ
പൂജയ്ക്കു ജപമാല തീർക്കാൻ തുനിഞ്ഞു 
വാസന്തറാണിക്ക് വനമാല കോർക്കാൻ

ഒരു മൊട്ടു പൊട്ടിച്ചിരിക്കുന്ന കണ്ടാൽ
ഓടക്കുഴലുമായ്‌ എത്തുന്ന വണ്ടേ
ചിരിയെന്തിനാവോ കളിയെന്തിനാവോ
വിരിയുന്ന പൂവിന്നു പുളകങ്ങൾ പകരാൻ  
വാസന്തറാണിക്ക് വനമാല കോർക്കാൻ

നീലച്ച വാനത്ത് നീന്താൻ പഠിക്കും
മാലാഖയാണീ പുലർകാല മേഘം
മാനത്തിൻ മുറ്റത്തു കറുക ചവയ്ക്കും
മാൻകൂട്ടമാണീ മഴമുകിൽ മാല  
വാസന്തറാണിക്ക് വനമാല കോർക്കാൻ

 

മരം ചാടി നടന്നൊരു കുരങ്ങൻ

കാടുവിട്ടു നാടുകേറി കൂടുവിട്ടു കൂടുമാറി
കുരങ്ങൻ മനുഷ്യനായി...

മരം ചാടി നടന്നൊരു കുരങ്ങൻ
മനുഷ്യന്റെ കുപ്പായമണിഞ്ഞു..
മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു
മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചു...

ഒരു പാതി ഭഗവാനും ഒരു പാതി ചെകുത്താനും
ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു.. ഈ
ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു ..
കലികാലം പിറന്നപ്പോൾ കാറ്റുമാറി വീശിയപ്പോൾ
കാടുവിട്ടു വാനരത്താൻ നാട്ടിൽ വന്നെത്തി..