ഓലോലം കാവിലുള്ള താലപ്പൊലിയിന്നാണല്ലോ
താലത്തിൽ അരിയും തിരിയും മലരും വേണം
നമ്മൾ നാളീകലോചനമാരുടെ നടനം വേണം തൈ തൈ
മലനാട്ടുമാപ്പിളക്കൊരു പെരുന്നാളാണ് - ഇന്നു
മലനാട്ടിനുണർവിന്റെ തിരുന്നാളാണ്
മറുനാടൻ പരിഷയെ വിറപ്പിച്ച കുഞ്ഞാലി-
മരയ്ക്കാരുടെ നാട്ടുകാർക്കിന്നുശാറാണ് - നമ്മുടെ
മരയ്ക്കാരുടെ നാട്ടുകാർക്കിന്നുശാറാണ്
ഇന്ദ്രസമം പട്ടം കെട്ടിയ വീരൻ പടനായകനായ്
ചന്തമെഴും പട്ടു വിരിക്കുക സ്വാഗതം ചെയ്യുക നമ്മൾ
മണ്ണു വാഴും തമ്പുരാനോ മാനവിക്രമരാജാവ് - ഈ
മണ്ണു കാക്കും മരയ്ക്കാരോ വീരവിക്രമ നേതാവ്
ചോരയൊന്നു ജാതിയൊന്ന് നാദമൊന്ന് നമ്മുടെയീ-
കേരളീയ ജനമിനി ഒറ്റവീട്ടുകാർ - ഈ
കേരളീയ ജനമിനി ഒറ്റവീട്ടുകാർ
ഓലോലം കാവിലുള്ള താലപ്പൊലിയിന്നാണല്ലോ
താലത്തിൽ അരിയും തിരിയും മലരും വേണം
നമ്മൾ നാളീകലോചനമാരുടെ നടനം വേണം തൈ തൈ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page