ഉമ്മിണി ഉമ്മിണി ഉയരത്ത്
ഉമ്മിണി ഉമ്മിണി ഉയരത്ത്
അമ്പിളി വീട്ടിന്നയലത്ത്
പാദുഷാ ഞാൻ കെട്ടി നല്ലൊരു
പവിഴക്കൊട്ടാരം - നല്ലൊരു
പവിഴക്കൊട്ടാരം
(ഉമ്മിണി... )
മതിലുകളെല്ലാം മാണിക്യം
വാതിലെല്ലാം വൈഡൂര്യം
മുത്തു പതിച്ചൊരു മട്ടുപ്പാവിൽ
ഒത്തിരിയൊത്തിരി ഹൂറികളും
(ഉമ്മിണി... )
സുന്ദരിമാരാം ഹൂറികളോ
പൊന്മണി വിശറികൾ വീശുന്നു
നവരത്നത്തിൻ മണിമഞ്ചത്തിൽ
നമ്മുടെ റാണി കിടക്കുന്നു
- Read more about ഉമ്മിണി ഉമ്മിണി ഉയരത്ത്
- 1755 views