ആറ്റിനക്കരെയാരിക്കാണു
ആറ്റിനക്കരെയാരിക്കാണ്
അഞ്ചാം തീയതി കല്ല്യാണം
കോട്ടയ്ക്കൽ കുന്നിന്മേലേ
കൊട്ടു കേക്കണു കൊഴലു കേക്കണു
(ആറ്റിനക്കരെ..)
തെക്കു നിന്നു വടക്കോട്ടേക്കൊരു
മക്കിക്കപ്പലു പോകുന്നേ
കാറ്റുപായച്ചിറകും വീശി
കൂറ്റൻ കപ്പലു പോകുന്നേ
കൊയിലാണ്ടിപ്പുഴയിൽ കൂടി
കളിവഞ്ചിപ്പള്ളയിലാകെ
കിളിവാലൻ വെറ്റില കേറ്റി
പതിനായിരമാളുകൾ വന്ന്
(ആറ്റിനക്കരെ..)
കോട്ടമറ്റു പറക്കും കപ്പലിലെന്തെല്ലാം
ചരക്കുകളുണ്ട്
കോട്ടയ്ക്കൽ കോട്ടയ്ക്കുള്ളൊരു
തോക്കും വാളും കോപ്പുകളും
- Read more about ആറ്റിനക്കരെയാരിക്കാണു
- 2055 views