അമ്പിളിമാമാ അമ്പിളിമാമാ

Title in English
Ambilimaamaa Ambilimama

അമ്പിളിമാമാ ‍‍അമ്പിളിമാമാ
കുമ്പിളിലെന്താണ്
അമ്പിളിമാമാ അമ്പിളിമാമാ
കുമ്പിളിലെന്താണ്

കൊമ്പനാനയേറിവരും അമ്പിളിമാമാ
പൊന്നമ്പിളിമാമാ (2)
പമ്പരംതിരിച്ചുവരും അമ്പിളിമാമാ
പൊന്നമ്പിളിമാമാ (2)
അമ്പിളിമാമാ അമ്പിളിമാമാ
അമ്പിളിമാമാ ‍‍അമ്പിളിമാമാ
കുമ്പിളിലെന്താണ്

അമ്പലത്തില്‍ ചാര്‍ത്തിടുവാന്‍ മാലതരാമോ
പൂമാലതരാമോ (2)
അമ്പലപ്പിറാവിനൊരു കൂടുതരാമോ
കൊച്ചുകൂടുതരാമോ (2)
അമ്പിളിമാമാ ‍‍അമ്പിളിമാമാ
അമ്പിളിമാമാ ‍‍അമ്പിളിമാമാ
കുമ്പിളിലെന്താണ്

Year
1967

ശരണമയ്യപ്പാ ശരണമയ്യപ്പാ

Title in English
Saranamayyappaa

ശരണമയ്യപ്പാ ശരണമയ്യപ്പാ
ശബരിഗിരിവാസനേ ശരണമയ്യപ്പാ
സ്വാമിയേ ശരണം സ്വാമിയേ ശരണം
സ്വാമിയേ ശരണം സ്വാമിയേ ശരണം

തവപദസരോജങ്ങള്‍ ശരണമയ്യപ്പാ
തരിക മുഖദര്‍ശനം സുകൃതമയ്യപ്പാ
തവപദസരോജങ്ങള്‍ ശരണമയ്യപ്പാ
തരിക മുഖദര്‍ശനം സുകൃതമയ്യപ്പാ

അടിതൊട്ടു മുടിയോളം തിരുവുടല്‍ ശരണം
വനപവനന്‍ തഴുകുമൊരു ചുരുള്‍മുടികള്‍ ശരണം
സ്വാമിയേ ശരണം സ്വാമിയേ ശരണം
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശബരിഗിരിവാസനേ ശരണമയ്യപ്പാ

Year
1967

മാനസ സാരസ മലർമഞ്ജരിയിൽ (M)

Title in English
Manasa sarasa (M)

മാനസസാരസമലർമഞ്ജരിയിൽ
മധു നുകരാനൊരു ശലഭമെത്തും 
വിളഞ്ഞ മുന്തിരിമധുവാടികയിൽ
വിരുന്നുണ്ണാനൊരു കുരുവിയെത്തും - ഒരു
കുരുവിയെത്തും 
മാനസസാരസമലർമഞ്ജരിയിൽ

കാനനവീഥിയിൽ കാർത്തിക വിളക്കുമായ്
കൈതകൾ നിരക്കുന്ന കാലമല്ലോ 
മനമിതിൽ സങ്കല്പസുരഭിലകർപ്പൂര
മണിദീപം കൊളുത്തീടൂ
ഹൃദയമേ - ഹൃദയമേ 
മാനസസാരസമലർമഞ്ജരിയിൽ

മുരളിയിൽ പാടാതെ മൂളിമൂളിപ്പാടാതെ
ചിറകുകളനങ്ങാതെ പാറി വരും 
തരിവള കിലുങ്ങാതെ - മണിയറ തുറന്നാട്ടെ
മലർമെത്ത വിരിച്ചാട്ടേ
ഹൃദയമേ - ഹൃദയമേ 

Film/album

കാണാനഴകുള്ളൊരു തരുണൻ

Title in English
Kaananazhakulloru

കാണാനഴകുള്ളൊരു തരുണൻ
കാമിനിയെ നോക്കിയിരിക്കേ (2)
ചേണുറ്റ കണ്മുനയെഴുതും
ചെറുകഥയുടെ പേരെന്ത് (2)
പ്രേമം - പ്രേമം
കാണാനഴകുള്ളൊരു തരുണൻ
കാമിനിയെ നോക്കിയിരിക്കേ 

പുന്നാരം ചൊല്ലും പുരുഷൻ
പുളകത്തിൻ പൂവമ്പയ്കെ (2)
മന്ദാരക്കവിളിലുദിക്കും മഴവില്ലിൻ പേരെന്ത് (2)
നാണം - നാണം
കാണാനഴകുള്ളൊരു തരുണൻ
കാമിനിയെ നോക്കിയിരിക്കേ

കല്പനയുടെ കടലിൻ കരയിൽ
കൈകോർത്തവർ ലാത്തും നേരം (20
പുഷ്പിതമാമാശയിലണയും
പൂമ്പാറ്റയതേതാണ് (2)
സ്വപ്നം ...സ്വപ്നം

Film/album

തൊട്ടിലിൽ എന്റെ തൊട്ടിലിൽ

Title in English
Thottilil ente thottilil

തൊട്ടിലില്‍ എന്റെ തൊട്ടിലില്‍
മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതു 
പൊട്ടിത്തകര്‍ന്ന കിനാവുമാത്രം
(തൊട്ടിലില്‍... )

താഴത്തുവീണു തകര്‍ന്നോരാശയ്ക്കു
താരാട്ടുപാടുമീ എന്നെ നോക്കി
പട്ടുകുപ്പായവും പാവക്കിടാങ്ങളും
പൊട്ടിച്ചിരിക്കയാണെന്നുമെന്നും
തൊട്ടിലില്‍ എന്റെ തൊട്ടിലില്‍

ഉണ്ണിക്കരച്ചിലില്‍ ശംഖധ്വനിയോടെ
വിണ്ണില്‍ നിന്നെത്തും വിരുന്നുകാരാ -
വിരുന്നുകാരാ
നിന്നെ പ്രതീക്ഷിച്ചു സൂക്ഷിച്ചു വെച്ചൊരെന്‍
ഉമ്മകളൊക്കെ വൃഥാവിലായോ

Film/album

കസ്തൂരിമുല്ലതൻ കല്യാണമാല

Title in English
Kasthoori mullathan

കസ്തൂരിമുല്ലതൻ കല്യാണമാല ചാർത്താൻ
കൽക്കണ്ടമാവല്ലോ മണവാളൻ (2)
പച്ചമുരിക്കിന്മേൽ പടർന്നു ചുറ്റീടുമോ
പിച്ചകവല്ലിതൻ പിഞ്ചുകൈകൾ (കസ്തൂരി..)

പഞ്ചവർണ്ണക്കിളിക്ക് പഞ്ജരം വയ്ക്കുവാൻ
ചന്ദനമരത്തിന്റെ ഹൃദയം വേണം (2)
കള്ളിമുൾച്ചെടിയെന്നും കൈനീട്ടി ക്ഷണിച്ചാലും (2)
കണ്മണിപൈങ്കിളി പറന്നു പോകും (കസ്തൂരി..)

പവിഴവും പൊന്നും ചേർന്നാൽ പരമസുന്ദരമാല്യം
കനകവും കല്ലും ചേർന്നാൽ മണൽ മാത്രം (2)
അഴകുമഴകും ചേർന്നാൽ  മിഴികൾക്കലങ്കാരം (2)
നിയതിതൻ സനാതന നിയമമേവം  (കസ്തൂരി..)

Film/album

പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ

Title in English
Pambine pedich

പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ
പട്ടിയെപ്പേടിച്ച് മുറ്റത്തിറങ്ങൂല്ല (2)
പട്ടിണി പേടിച്ച് സമ്മന്തം ബെക്കൂല്ലാ
പണ്ടോരു ബല്ലാത്ത മണ്ടൂസ് (2)
പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ
പട്ടിയെപ്പേടിച്ച് മുറ്റത്തിറങ്ങൂല്ല 

പച്ചളിപ്പാമ്പിനെ പേടിച്ച് മൂപ്പരു
ബെറ്റില തിന്നൂല്ലാ (2)
തന്നെ മൂട്ട കടിക്കുമെന്നോർത്തിട്ടു മൂപ്പര്
കട്ടിലിൽ കേറൂല്ലാ (2)
പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ
പട്ടിയെപ്പേടിച്ച് മുറ്റത്തിറങ്ങൂല്ല

Film/album

കാനനസദനത്തിൻ മണിമുറ്റത്തലയുന്ന

Title in English
Kaanana sadhanathin

ഓ... ഓ... ഓ... ആ... ആ... 

കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന
കല്യാണസൌഗന്ധിക മലരേ - മലരേ (2)
ഏതൊരു മാമുനിതന്‍ ശാപത്താല്‍ നീയിരുളില്‍
ഏകാന്തകാമുകിയായ് കരയുന്നൂ - കരയുന്നൂ
കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന
കല്യാണസൌഗന്ധിക മലരേ - മലരേ

കാണാത്ത കൊട്ടാരത്തിന്‍ കല്ലറവാതിലില്‍
കള്ളിമുള്‍ക്കാവല്‍ക്കാരുറങ്ങുമ്പോള്‍
നിന്നുടെ സ്വപ്നമാകും അമ്പലപ്പിറാവിനെ
കണ്ണീരിന്‍ കത്തുമായിട്ടയപ്പതെങ്ങോ
ഓ... ആ... 

ദേവ യേശുനായകാ

Title in English
Deva yesunayaka

ദേവ യേശുനായകാ
നാഥ ലോകപാലകാ
പാതയിൽ വെളിച്ചമായ്
സാഗരത്തിൽ നൗകയായ്
നീ തെളിക്കൂ ഞങ്ങളെ ദേവ
യേശുനായകാ

പാരിടത്തിൽ പാപികൾ
വാണ കൂരിരുട്ടിൽ നീ
പാറി വന്നു ദീപമായ്
നാഥാ ലോകപാലകാ

വിണ്ണിൽ നിന്നിറങ്ങി നീ
ദിവ്യ സ്നേഹഗീതയായ്
കണ്ണുനീർ തുടച്ചു നീ
മുന്നിൽ വന്നു മാർഗ്ഗമായ്
നാഥ ലോകപാലകാ നായകാ

കനകസ്വപ്നശതങ്ങൾ വിരിയും

Title in English
Kanaka swapnashathangal

കനകസ്വപ്നശതങ്ങൾ വിരിയും
കദളീ സുമവന കന്യക ഞാൻ
രാഗസാഗരതീരത്തുള്ളൊരു
രാജകുമാരിയല്ലോ ഞാൻ (കനക..)

തളിരധരങ്ങൾ തുറന്നു പോയാൽ
തുരുതുരെയുതിരും നവരത്നം (2)
ശാരദരജനിയൊരുക്കിയ വെള്ളി
ത്തേരിലിറങ്ങിയ മോഹിനി ഞാൻ (കനക...)

വാർമഴവില്ലിൽ ഊഞ്ഞാലാടിയ
വാസരകന്യകൾ പോയപ്പോൾ
പാലൊളിരാവിൽ നീന്താനെത്തിയ
പറുദീസായിലെ സുന്ദരി ഞാൻ
പറുദീസായിലെ സുന്ദരി ഞാൻ(കനക..)