തെയ്യന്തോം തെയ്യന്തോം തെയ്യന്തോം താരോ
പുന്നെല്ലു കൊയ്തല്ലോ പുത്തരിയും വന്നല്ലോ
വന്നാട്ടെ വന്നാട്ടെ മണ്ണാത്തിക്കുരുവീ ഓഹോ
വന്നാട്ടെ വന്നാട്ടെ മണ്ണാത്തിക്കുരുവീ
കൈതോലക്കാടു വിട്ടു കാറ്റാടിക്കൂടു വിട്ടു
വന്നാട്ടെ വന്നാട്ടെ മണ്ണാത്തിക്കുരുവി ഓഹോ
വന്നാട്ടെ വന്നാട്ടെ മണ്ണാത്തുക്കുരുവി
(പുന്നെല്ലു..)
പാൽച്ചോറു വയ്ക്കേണം പായസം വയ്ക്കേണം
പൂച്ചിന്നിക്കാവിൽ ചെന്നു വേല കാണണം
(പുന്നെല്ലു..)
വിത്തായ വിത്തെറിഞ്ഞു കണ്ടം വിതച്ചു - എന്റെ
പത്തായക്കെട്ടിലമ്മ പള്ള നിറച്ചു
മുത്താഴമുണ്ണുവാൻ മൂന്നു കറി വയ്ക്കേണം'
മുത്തപ്പൻ കാവിൽ ചെന്നു വേല കാണണം
(പുന്നെല്ലു..)
മൂവന്തിക്കായലിങ്കൽ തൂവെള്ളിത്തോണിയിലേറി
കേവഞ്ചിക്കാരനൊരുത്തൻ തുഴഞ്ഞു വന്നൂ - തൈതാ
കൈതാരം കടവത്തു കളിവള്ളമേറിപ്പോകാൻ
തുഴയും കൊണ്ടോടിവായോ കറുത്ത പെണ്ണേ
(മൂവന്തി... )
തുളസിപ്പൂവെറ്റില വേണം കളികൂട്ടിയ പാക്കു വേണം
കളി പറയാൻ നീയും വേണം കറുത്ത പെണ്ണേ - തൈതോ
പതിനെട്ടാംപട്ട തെങ്ങിൽ പതയുള്ള കരിക്കു ചെത്തി -
കൊതിമാറ്റാനോടി വായോ കൊതിച്ചിപ്പെണ്ണേ
(മൂവന്തി... )
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page