Director | Year | |
---|---|---|
ഫ്രൈഡേ | ലിജിൻ ജോസ് | 2012 |
ലോ പോയിന്റ് | ലിജിൻ ജോസ് | 2014 |
ലിജിൻ ജോസ്
ഏറ്റെടുക്കുന്ന കേസ്സുകളൊക്കെ വിജയിപ്പിക്കാന്‍തക്ക ബുദ്ധിയും സാമര്‍ഥ്യവുമുള്ള വക്കീലാണ് സത്യ. സത്യ കോടതിക്കു പുറത്താണ് തന്റെ കേസ്സുകള്‍ ഒത്തുതീര്‍പ്പാക്കുന്നത്. കക്ഷികള്‍ക്ക് പലപ്പോഴും ഇതൊരു വലിയ അനുഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെയാണ് സത്യ ചുരുങ്ങിയ കാലംകൊണ്ട് ഔദ്യോഗികരംഗത്ത് ജനസമ്മതിയാര്‍ജിച്ചത്. അങ്ങനെയിരിക്കെ സത്യക്ക് വെല്ലുവിളിയായി ഒരു ആള്‍ പ്രത്യക്ഷപ്പെട്ടു. മായ. കോളേജ് വിദ്യാര്‍ഥിനിയാണ്. ഒരു കേസ്സുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചിതരാകുന്നത്. പക്ഷേ, സത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി മാത്രമായിരുന്നില്ല അവള്‍; ഒരു പരീക്ഷണമായിരുന്നു. ഒരാണും പെണ്ണും തമ്മിലുള്ള മാനസികമത്സരത്തിന് ഇതോടെ തുടക്കമാവുന്നു. ലോ പോയിന്റ് തുടങ്ങുന്നതിവിടെയാണ്..
അവലംബം : മാതൃഭൂമി മൂവീസ്
ഏറ്റെടുക്കുന്ന കേസ്സുകളൊക്കെ വിജയിപ്പിക്കാന്‍തക്ക ബുദ്ധിയും സാമര്‍ഥ്യവുമുള്ള വക്കീലാണ് സത്യ. സത്യ കോടതിക്കു പുറത്താണ് തന്റെ കേസ്സുകള്‍ ഒത്തുതീര്‍പ്പാക്കുന്നത്. കക്ഷികള്‍ക്ക് പലപ്പോഴും ഇതൊരു വലിയ അനുഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെയാണ് സത്യ ചുരുങ്ങിയ കാലംകൊണ്ട് ഔദ്യോഗികരംഗത്ത് ജനസമ്മതിയാര്‍ജിച്ചത്. അങ്ങനെയിരിക്കെ സത്യക്ക് വെല്ലുവിളിയായി ഒരു ആള്‍ പ്രത്യക്ഷപ്പെട്ടു. മായ. കോളേജ് വിദ്യാര്‍ഥിനിയാണ്. ഒരു കേസ്സുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചിതരാകുന്നത്. പക്ഷേ, സത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി മാത്രമായിരുന്നില്ല അവള്‍; ഒരു പരീക്ഷണമായിരുന്നു. ഒരാണും പെണ്ണും തമ്മിലുള്ള മാനസികമത്സരത്തിന് ഇതോടെ തുടക്കമാവുന്നു. ലോ പോയിന്റ് തുടങ്ങുന്നതിവിടെയാണ്..
അവലംബം : മാതൃഭൂമി മൂവീസ്
- ലിജിൻ ജോസിന്റെ രണ്ടാമത്തെ ചിത്രം
- പുള്ളിപുലികളും ആട്ടിൻ കുട്ടികളും എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും നമിത പ്രമോദും ഒന്നിക്കുന്ന ചിത്രം
സത്യ, നഗരത്തിലെ ഏറ്റവും മിടുക്കനായ ക്രിമിനൽ അഡ്വക്കേറ്റ്. ഏറ്റെടുക്കുന്ന കേസുകളിൽ ഒക്കെ വിജയം. നഗരത്തിലെ പ്രമുഖനായ ബിൽഡർ രാമകൃഷ്ണൻ ഒരു കേസുമായി സത്യയെ കാണാനെത്തുന്നു. അയാളുടെ മകൻ അഭയ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീട് ആ കുട്ടിയെ ചതിക്കുകയും ചെയ്യുന്നു. അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. ആത്മഹത്യ റിപ്പോർട്ട് ചെയ്തത് രാമകൃഷ്ണന്റെ അളിയൻ ഇൻസ്പെക്ടർ ആയ സ്റ്റേഷനിൽ ആയതിനാൽ സംഭവം കേസാക്കാതെ മാറ്റുന്നു. എന്നാൽ ആ പെണ്‍കുട്ടി, മായ അവനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നു. രാമകൃഷ്ണൻ സത്യയെ കാണുന്നത് ആ കേസ് ഒത്തു തീർപ്പാക്കാൻ സഹായിക്കണം എന്ന ആവശ്യവുമായായിരുന്നു. സത്യ രാമകൃഷ്ണന്റെ വീട്ടിലെത്തി അഭയിനെ കാണുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയാറായാൽ കേസ് ഒത്തു തീർപ്പാക്കാം എന്ന് സത്യ അവരോട് പറയുന്നു. അവർ അതിനു സമ്മതിക്കുന്നു. സത്യയോട് ആദ്യം അഭയ് സഹകരിക്കുന്നില്ല. പക്ഷേ സത്യയുടെ ചില്ലറ വിരട്ടലിൽ അവൻ വീഴുന്നു.
സത്യ മായയെ കാണാൻ അവളുടെ വീട്ടിൽ എത്തുന്നു. നഷ്ടപരിഹാരത്തിന്റെ കാര്യം സത്യ അവതരിപ്പിക്കുന്നുവെങ്കിലും മായയുടെ അച്ഛൻ സമ്മതിക്കുന്നില്ല. എന്നാൽ ആത്മഹത്യാ ശ്രമം കുറ്റകരമാണെന്നും മായക്കും ശിക്ഷ കിട്ടുമെന്നും സത്യ പറയുന്നതോടെ അയാൾ പാതി സമ്മതിക്കുന്നുവെങ്കിലും മായ സമ്മതിക്കില്ല എന്ന് അയാൾ സത്യയോട് പറയുന്നു. മായയോട് സത്യ സംസാരിക്കുവാൻ ശ്രമിക്കുന്നുവെങ്കിലും അവൾ സഹകരിക്കുന്നില്ല. മായയെ പുറത്തേക്ക് ഒരു ഡ്രൈവിനു കൊണ്ടു പോകാൻ സത്യ അവളുടെ അച്ഛനോട് അനുവാദം ചോദിക്കുന്നു. ആ യാത്രയിൽ സത്യ അവളോട് സംസാരിക്കാൻ ശ്രമിക്കുന്നു. സത്യ അഭയുടെ വക്കീലാണെന്ന് മായ മനസ്സിലാക്കുന്നു. താൻ ഒത്തുതീർപ്പിന് സമ്മതിക്കില്ല എന്ന് മായ സത്യയോട് പറയുന്നു. ഇടക്ക് അവരുടെ വണ്ടി ഒരു അപകടത്തിൽ പെടുന്നു. ആ വഴി വരുന്ന ഒരു ട്രാക്ടറിൽ അവർ യാത്ര തുടരുന്നു. അതിലുണ്ടായിരുന്ന ത്രേസ്യയേയും ചാർലിയേയും അവർ പരിചയപ്പെടുന്നു. ഭാര്യാ-ഭർത്താക്കന്മാരായാണു മായ അവരെ പരിചയപ്പെടുത്തിയത്. അവരുടെ നിർബന്ധത്തിനു വഴങ്ങി മായയും സത്യയും അവരുടെ ഫാമിൽ പോകുന്നു. ചാർലിയുടെ മകൻ അവരുടെ വണ്ടി ശരിയാക്കി നൽകുന്നു.
തുടർന്നുള്ള യാത്രയിൽ സത്യ തന്റെ മൊബൈലിൽ മരിച്ചു പോയ അനുജത്തിയുടെ ഫോട്ടോ മായയെ കാണിക്കുന്നു. സത്യ അവന്റെ കഥ മായയോട് പറയുന്നു. ബിസിനസ്സുകാരായ സത്യയുടെ അച്ഛനും അമ്മയും തമ്മിൽ സ്ഥിരം വഴക്കിട്ടിരുന്നു. സത്യയെ അവർ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. അവർക്ക് ഒരു കുട്ടി കൂടെ ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അവർ ആ കുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചു, പക്ഷേ തനിക്കൊരു കൂട്ടു വേണം എന്നാഗ്രഹിച്ച സത്യ, ഫാമിലി ഡോക്ടരുടെ സഹായത്തോടെ ആ കുട്ടിയെ രക്ഷിച്ചു. പിന്നീട് അനുജത്തിയെ നോക്കിയത് സത്യയായിരുന്നു. ഒടുവിൽ അവർ തമ്മിൽ പിരിഞ്ഞപ്പോൾ സത്യയും അനുജത്തിയും മുത്തച്ഛനും മുത്തശ്ശിയുടേയും ഒപ്പമാണ് വളർന്നത്. നല്ലൊരു ചിത്രകാരിയായ അവൾ ചെറു പ്രായമുള്ളപ്പോൾ തന്നെ ട്യൂമർ വന്നു മരിച്ചു. അതോടെ ഒറ്റപ്പെട്ടു പോയ സത്യ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുവെങ്കിലും അതിൽ നിന്നും പിന്മാറി. എല്ലാരിൽ നിന്നും ഒഴിഞ്ഞു മാറി അനിയത്തിയുടെ ഓർമ്മകളുമായി താൻ കഴിയുകയാണ് എന്ന് സത്യ മായയോട് പറയുന്നു.ഒത്തിരി ജീവിക്കാൻ ആഗ്രഹിച്ച അനുജത്തി ശ്രുതിക്ക് ഈശ്വരൻ ആയുസ്സ് നൽകിയില്ല എന്നും വെറുമൊരു പ്രേമ നൈരാശ്യത്തിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച മായക്ക് അതേ ഈശ്വരൻ ആയുസ്സ് നീട്ടി നൽകി എന്നും സത്യ കുറ്റപ്പെടുത്തുന്നു. സത്യ മായയെ അവളുടെ വീട്ടിലാക്കുന്നു. സത്യയുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന മായ കേസ് ഒത്തു തീർപ്പാക്കാം എന്ന് അയാളെ വിളിച്ച് അറിയിക്കുന്നു. രാമകൃഷ്ണനുമായി മായയുടെ വീട്ടിൽ പോയി സത്യ കേസ് ഒത്തു തീർപ്പാക്കി പണം നൽകുന്നു.
എന്നാൽ തന്റെ കുടുംബത്തെ കുറിച്ച് സത്യ പറഞ്ഞതെല്ലാം കള്ളമായിരുന്നു. അവന്റെ അച്ഛനും അമ്മയും പിരിഞ്ഞിട്ടില്ലായിരുന്നു. അനുജത്തി മരിച്ചിട്ടുമില്ല. കേസ് ഒത്തുതീർപ്പാക്കിയ വകയിൽ കിട്ടിയ പണം ഉപയോഗിച്ച് അവൻ ശ്രുതിക്ക് ഒരു മൊബൈൽ വാങ്ങുന്നു. കാര്യങ്ങൾ അവളോട് പറയുമ്പോൾ, ഡോക്ടർ വിളിച്ചത് അഭയുടെ അമ്മാവന്റെ സ്റ്റേഷനിലേക്കായത് അവന്റെ ഭാഗ്യമായെന്ന് ശ്രുതി പറയുന്നത് സത്യയെ കുഴക്കുന്നു. കാര്യങ്ങൾ ഒന്ന് കൂടി ആലോചിക്കുമ്പോൾ എന്തോ ഒരു പന്തികേട് തോന്നുന്നു. സത്യ മായയെ പിന്തുടരാൻ തുടങ്ങുന്നു. ഒടുവിൽ അയാൾ മായയുടെ കോളേജിൽ എത്തുന്നു. അവിടെയെത്തുന്ന അയാൾ മായയുടെ കയ്യിൽ ഞരമ്പ് മുറിച്ചതിന്റെ പാടുകൾ ഒന്നും കാണുന്നില്ല. കൂടാതെ കുറെ കുട്ടികൾ വന്ന് അയാളോട് അഭിനന്ദനം അറിയിക്കുകയും ചെയ്തു. അയാൾ മായയോട് സംസാരിക്കുമ്പോൾ നടന്നതെല്ലാം നാടകമാണെന്ന് അവൾ സമ്മതിക്കുന്നു. പക്ഷേ സത്യ ശ്രുതിയെ പറ്റി പറഞ്ഞ കള്ളം അവൾ കണ്ടുപിടിച്ചിരുന്നു. സത്യ അവളെ കാണിച്ച ഫോട്ടോയിൽ ആമേൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഉണ്ടായിരുന്നു. നാല് വർഷം മുന്നേ ശ്രുതി മരിച്ചു എന്നത് കള്ളമായിരുന്നു എന്ന് മനസ്സിലാക്കിയിട്ടാണ് അവൾ ഒത്തുതീർപ്പിന് സമ്മതിച്ചത് എന്ന് സത്യ മനസിലാക്കുന്നു.താനിതെല്ലാം ചെയ്തത് പ്രണയത്തിനു വേണ്ടിയാണ് എന്ന് മായ പറയുമ്പോൾ സത്യ വീണ്ടും ചിന്താക്കുഴപ്പത്തിലാവുന്നു. ആ സമയം അഭയ് കടന്നു വന്ന്, ജീവിക്കാനായി കാശു വേണമെന്നും ചോദിച്ചാൽ അച്ഛൻ തരാത്തതിനാൽ അന്തസ്സായി അടിച്ചു മാറ്റിയതാണെന്നും പറയുന്നു.അത് മാത്രമല്ല എന്നെങ്കിലും സത്യ ഈ കാര്യങ്ങൾ ഒക്കെ അറിയുമ്പോൾ പ്രതികരിക്കുമെന്നറിയാവുന്നതിനാൽ, സത്യയും ഉൾപ്പെട്ടിട്ടാണ് ഈ പ്ലാൻ എന്നവർ പ്രചരിപ്പിച്ചിരുന്നു. സത്യ കോളേജിൽ എത്തിയപ്പോൾ കിട്ടിയ സ്വീകരണം അതിന്റെ ഭാഗമായിരുന്നു. സത്യത്തിൽ അഭയ്യുടെ കാമുകി മായ ആയിരുന്നില്ല. അത് അവളുടെ സുഹൃത്തായ സാറ ആയിരുന്നു. അഭയ്യുടെ വീട്ടിലെ പ്രശ്നങ്ങളും ആത്മഹത്യ ശ്രമവും എല്ലാം സത്യമായിരുന്നു എന്ന് കൂടി അറിയുമ്പോൾ സത്യ ഞെട്ടുന്നു. സാറ ആത്മഹത്യക്ക് ശ്രമിച്ചത് മായയുടെ വീട്ടിൽ വച്ചായിരുന്നു. അഭയിനേയും സാറയെയും രക്ഷിക്കാൻ മായയും അച്ഛനും ചേർന്ന് തയ്യാറാക്കിയ നാടകമായിരുന്നു എല്ലാം. വ്യക്തമായി പ്ലാൻ ചെയ്ത് സത്യയെ ഇതിലെത്തിച്ചത് അവർ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചായിരുന്നു. മായയും സത്യയും നല്ല സുഹൃത്തുക്കളാകുന്നു.
- 1148 views