എം3ഡിബിയുടെ സിനിമാസ്വാദനങ്ങൾക്ക് ഒരു വയസ്സ്
എം3ഡിബിയിൽ മലയാളം സിനിമകളുടെ റിവ്യൂ തുടങ്ങിയിട്ട് ഇന്ന് ജൂൺ 17 നു ഒരു വർഷം തികയുന്നു.
- Read more about എം3ഡിബിയുടെ സിനിമാസ്വാദനങ്ങൾക്ക് ഒരു വയസ്സ്
- Log in or register to post comments
- 1656 views
എം3ഡിബിയിൽ മലയാളം സിനിമകളുടെ റിവ്യൂ തുടങ്ങിയിട്ട് ഇന്ന് ജൂൺ 17 നു ഒരു വർഷം തികയുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും സംവിധായകൻ രഞ്ജിത്തും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുള്ളതും ഒപ്പം കച്ചവട സിനിമകളിൽ നിന്ന് ഒരല്പം വഴിമാറി നല്ല സിനിമകൾ ചെയ്യാൻ രൂപഭാവം മാറിയ രഞ്ജിത് എന്ന എഴുത്തുകാരൻ-സംവിധായകന്റെ പുതിയ സിനിമയുമാണ് “സ്പിരിറ്റ്”.
1997ലാണ് കെ കെ ഹരിദാസ് എന്ന സംവിധായകൻ “കണ്ണൂർ” എന്നൊരു സിനിമ ചെയ്യുന്നത്. കിംഗ് ഫിലിംസിന്റെ ബാനറിൽ ചെയ്ത ‘കണ്ണുർ‘ എന്ന ആ സിനിമ വലതുപക്ഷത്തെ ആവോളം വിമർശിച്ച് കുറേയൊക്കെ ഇടതു പക്ഷത്തെ/ പാർട്ടിയെ അനുകൂലിക്കുന്ന ഒരു കച്ചവട സിനിമയായിരുന്നു.
2009 ൽ പൃഥീരാജിനെ നായകനാക്കി “പുതിയ മുഖം” എന്ന സിനിമ ചെയ്ത സംവിധായകൻ ദീപന്റെ രണ്ടാമത്തെ ചിത്രമാണ് “ഹീറോ”. ഇതിലും പൃഥീരാജ് നായകനാകുന്നു എന്ന് മാത്രമല്ല, തന്റെ മുൻ ചിത്രത്തെപ്പോലെ ആക്ഷന് കൂടൂതൽ പ്രാധാന്യവും നൽകിയിരിക്കുന്നു ദീപൻ.
ലാൽ ജോസിന്റെ ‘സ്റ്റാനിഷ് മസാല’ക്ക് പഴക്കവും അരുചിയുമായിരുന്നെങ്കിൽ, ലാൽ ജോസ് നിർമ്മാണ പങ്കാളിയും സംവിധായകനും ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥാകൃത്തുമായ “ഡയമണ്ട് നെക്ലേസിനു” തിളക്കമേറെയാണ്.
പോക്കിരിരാജ, സീനിയേഴ്സ് എന്നീ കൊമേഴ്സ്യൽ ഹിറ്റുകൾക്ക് ശേഷം സംവിധായകൻ വൈശാഖ് ഒരുക്കുന്ന പുതിയ എന്റർടെയ്നറാണ് “മല്ലൂസിങ്ങ്”. ഇരട്ട തിരക്കഥാകൃത്തുക്കളായിരുന്ന സച്ചി-സേതു വഴി പിരിഞ്ഞതിനുശേഷം സേതുവിന്റെ ഒറ്റക്കുള്ള ആദ്യ രചന. വൈശാഖിന്റെ ആദ്യ സിനിമകൾ പോലെ തന്നെ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന തട്ടുപൊളിപ്പൻ സിനിമയൊരുക്കി പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കുക/ആഘോഷിക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഈ സിനിമക്കും ഉള്ളു.
ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥകളുടെ പ്രിയങ്കരനാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ ബി. അദ്ദേഹത്തിന്റെ ആദ്യകാല തിരക്കഥയായ “കവർ സ്റ്റോറി” മുതലിങ്ങോട്ട് “ഗ്രാന്റ് മാസ്റ്റർ“ വരെ ഇതിനുദാഹരണങ്ങളാണ്. അഗതാക്രിസ്റ്റിയുടെ നോവലുകളെ ഉപജീവിച്ച് നിരവധി സിനിമാ-സീരിയൽ തിരക്കഥകൾ എഴുതിയിട്ടുമുണ്ട്. പുതിയ മോഹൻലാൽ ചിത്രമായ “ഗ്രാന്റ് മാസ്റ്ററും” അഗതാ ക്രിസ്റ്റിയുടെ The A B C Murders എന്ന നോവലിന്റെ നിഴൽ വീണു കിടക്കുന്ന ഒന്നാണ്.
“പൂർണ്ണമായും ഒരു സ്റ്റുപ്പിഡ് മൂവി“ എന്നൊരു സിനിമയെ വിശേഷിപ്പിക്കാമെങ്കിൽ തീർച്ചയായും അതിനു അർഹമായ സിനിമയാണ് സിബി കെ തോമസ് & ഉദയ് കൃഷ്ണ വിഡ്ഢിത്തരങ്ങൾ എഴുതി ജോസ് തോമാസ് ‘എക്സിക്യൂട്ട്’ ചെയ്ത് ദിലീപ് എന്ന നടൻ(?) സ്ത്രീവേഷത്തിൽ അഭിനയിച്ച “മായാമോഹിനി” എന്ന പുതിയ മലയാള സിനിമ.
1997 ൽ ‘വാചാലം‘ എന്ന ചിത്രത്തോടെയാണ് ബിജു വർക്കി എന്ന സംവിധായകന്റെ ഉദയം. പിന്നീട് ദേവദാസി, ഫാന്റം പൈലി, ചന്ദ്രനിലേക്കുള്ള വഴി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും ശേഷം ഈ കാലയളവിൽ ബിജു വർക്കിയുടേതായി അധികം ചിത്രങ്ങളൊന്നും പുറത്തു വന്നില്ല. ദേവദാസി എന്ന ചിത്രത്തിൽ നിർമ്മാതാവുമായുണ്ടായ വഴക്കും ഫാന്റം പൈലി എന്ന ചിത്രത്തിന്റെ തിരക്കഥാ ചോരണവുമായി വന്ന വിവാദങ്ങളും ബിജു വർക്കിയെ ഇടക്ക് ശ്രദ്ധയിൽ കൊണ്ടുവന്നു.