സിനിമ

ഫിലിം സ്റ്റാർ - സിനിമാറിവ്യു

Submitted by nanz on Sat, 07/14/2012 - 22:15

അതിഭാവുകത്വം നിറഞ്ഞ സ്ക്രിപ്റ്റ്, കലാത്മകതയില്ലാത്ത സംവിധാനവും സാങ്കേതിക പ്രകടനവും, അഭിനേതാക്കളുടെ എക്കാലത്തേയും മോശം പ്രകടനം എന്നിവയാല്‍ തികച്ചും അമേച്ചര്‍ ആയ ഒരു സിനിമാ സൃഷ്ടിയാണ് എസ്. സുരേഷ് കുമാര്‍ തിരക്കഥയൊരുക്കി സജ്ജീവ് രാജ് നിര്‍മ്മാണ പങ്കാളിയും സംവിധാനവും നിര്‍വ്വഹിച്ച “ഫിലിം സ്റ്റാര്‍” എന്ന കലാഭവന്‍ മണി ദിലീപ് ചിത്രം.

Contributors

സോൾട്ട് & പെപ്പർ -സിനിമാറിവ്യു

Submitted by nanz on Sun, 07/08/2012 - 22:07

ലുക് സാം സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച് ശ്യാം പുഷ്കരനും ദിലീഷ് നായര്‍ തിരക്കഥയൊരുക്കി ആഷിക് അബു സംവിധാനം ചെയ്ത് ലാല്‍, ആസിഫ് അലി, ശ്വേത, മൈഥിലി, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന “സോള്‍ട്ട് & പെപ്പര്‍” എന്ന സിനിമ ചുരുക്കി പറഞ്ഞാല്‍ നല്ലൊരു ഫണ്ണി എന്റെര്‍ടെയ്നര്‍ ആണ്.

Contributors

3 കിംങ്ങ്സ് -സിനിമാറിവ്യു

Submitted by nanz on Thu, 07/05/2012 - 22:07

നിരവധി വര്‍ഷങ്ങള്‍ പരസ്യകലാരംഗത്തും പിന്നീട് സിനിമാ രംഗത്തും പ്രവര്‍ത്തിച്ച വി കെ പ്രകാശ് എന്ന സംവിധായകനു വിശേഷണങ്ങള്‍ ഒരു പാടുണ്ട്. മലയാള സിനിമയില്‍ സാങ്കേതികത്തികവും പുതുമകളും കൊണ്ടു വന്ന ഡയറക്ടര്‍ എന്നൊരു ക്രെഡിറ്റും വി കെ പ്രകാശ് എന്ന വി കെ പിക്കു കൊടുക്കാം. മാത്രമല്ല, സിനിമാരംഗത്തേക്ക് വന്നതിനു ശേഷം അദ്ദേഹം ചെയ്ത സിനിമകള്‍ ഒട്ടുമിക്കതിനും പിന്നീട് ചരിത്രത്തിലേക്ക് കുറിച്ചു വെക്കാവുന്ന പ്രത്യേകതകളുമുണ്ട്. ‘പുനരധിവാസം’ എന്ന തന്റെ മലയാള ചിത്രം സൌത്ത് ഇന്ത്യയിലെ ആദ്യത്തെ ഡോള്‍ബി ഡീജിറ്റല്‍ സിനിമയാണേന്ന് വികെപി അവകാശപ്പെടുന്നു.

Contributors

നമ്പർ 66 മധുരബസ്സിന്റെ ഒരു പോക്ക്

Submitted by nanz on Tue, 07/03/2012 - 11:07

പകൽ, നഗരം, ആയുധം, വൈരം,  ബെസ്റ്റ് ഓഫ് ലക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് എം എ സംവിധാനം ചെയ്യുന്ന ചിത്രമാണ് “നമ്പർ 66 മധുര ബസ്സ്”. തന്റെ മുൻ ചിത്രമായ വൈരത്തിനു ശേഷം തമിഴ് നടൻ പശുപതി വീണ്ടും നായകനാവുകയും ബോളിവുഡ് നടൻ, സംവിധായകൻ, തിയ്യറ്റർ ആർട്ടിസ്റ്റ്  മകരന്ദ് ദേശ്പാണ്ഡേ മറ്റൊരു പ്രധാന വേഷത്തിൽ വരുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്. ഒപ്പം തിലകൻ, ജഗതി, ശ്വേതാ മേനോൻ, പത്മപ്രിയ, മല്ലിക എന്ന നീണ്ടൊരു താരനിര തന്നെ ഈ ചിത്രത്തിനുണ്ട്.

ഉസ്താദ് ഹോട്ടലിലെ മൊഹബ്ബത്ത്

അന്നം വയറിന്റെയും ചിലപ്പോഴൊക്കെ മനസ്സിന്റെയും വിശപ്പകറ്റാം. അന്നത്തിന് ആത്മാവിന്റെ കൂടി വിശപ്പകറ്റാമെന്ന് തെളിയിക്കുകയാണ് വെറും 'അന്നപ്പടം'  മാത്രമാകാതിരുന്ന ഉസ്താദ് ഹോട്ടൽ. ജീവന്റെ ആധാരങ്ങളിൽ ഒന്നായ ആഹാരത്തിന്റെ വിവിധ ഭാവാധികളിൽ ഒരുക്കിയ ഉസ്താദ് ഹോട്ടലിലെ മെനുവിൽ രുചിയൂറുന്ന വിഭവങ്ങൾ നിരവധിയാണ്.

ചേരുവകൾ ചേ‌ർന്ന കഥക്കൂട്ട്
************************

വയലിൻ-സിനിമാറിവ്യു

Submitted by nanz on Sun, 07/01/2012 - 22:01

ഹൃദയത്തില്‍ തൊടുന്ന സിനിമകളെ നെഞ്ചിലേറ്റിയിരുന്ന പ്രേക്ഷകര്‍ സിബി മലയില്‍ എന്ന സംവിധായകനേയും ആദരിച്ചിരുന്നു. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്കുള്ള മിനിമം ഗ്യാരണ്ടി അന്ന് സിബി മലയില്‍ എന്ന സംവിധായകനുണ്ടായിരുന്നു. പക്ഷെ, സിബി മലയില്‍ എന്ന സംവിധായകനെ തന്റെ ആദ്യകാല ചിത്രങ്ങളുടെ പേരിലായിരിക്കും നിലവില്‍ മലയാളി ഓര്‍ക്കുക. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്റെ സംവിധാനപാടവം കാണിക്കാനുള്ള സിനിമകളൊന്നും സിബി മലയില്‍ ചെയ്തിട്ടില്ല.

Relates to
Contributors

പശുപതിയും നന്ദനുമൊത്ത് ചേർന്ന മധുര ബസ്സ്

Submitted by m3db on Fri, 06/29/2012 - 18:44

എം എ നിഷാദിന്റെ സംവിധാനത്തിൽ ഇന്ന് റിലീസ് ചെയ്ത"നമ്പർ 66 മധുര ബസ്സിൽ " സ്വതന്ത്ര ഡിസൈനറായും "ഡോക്ടർ ലൗ"വെന്ന ചിത്രത്തിനു വേണ്ടി മനോഹരമായ ഓൺലൈൻ പ്രൊമോഷൻ ഒരുക്കിയും  ശ്രദ്ധേയനായ നന്ദൻ മധുരബസ്സെന്ന സിനിമയിൽ പശുപതിയോടൊത്ത് വരുന്ന കോമ്പിനേഷൻ സീനുകളാണ് താഴെയുള്ളത്. എം3ഡിബിയുടെ ഡാറ്റാശേഖരണത്തിനും ചുക്കാൻ പിടിക്കുന്ന നന്ദന് ടീമിന്റെ അഭിനന്ദനങ്ങൾ.

Article Tags

മതിലുകൾ - ചാനലൈസ് ചെയ്യപ്പെട്ട ഭ്രാന്ത് അഥവാ സർഗാത്മകത

Submitted by rkurian on Mon, 06/18/2012 - 20:38

റിയാലിറ്റിയും അൺ‌റിയാലിറ്റിയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും സർഗാത്മകതയുടെ ഉറവിടങ്ങളെക്കുറിച്ചും മെത്തേഡുകളെക്കുറിച്ചും അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ ലൂസ് ട്രിലജി എന്നുവിളിക്കാവുന്ന മൂന്നു സിനിമകളിൽ (മുഖാമുഖം, അനന്തരം, മതിലുകൾ) അവസാനത്തെ ചിത്രം. യാഥാർത്ഥ്യം പ്രതീതി-യാഥാർത്ഥ്യം എന്നീ കല്‍പ്പനകളെ സാമൂഹ്യതലത്തിൽ നോക്കിക്കണ്ടതായിരുന്നു മുഖാമുഖമെങ്കിൽ അനന്തരവും മതിലുകളും വ്യക്തിതലത്തിൽ നിന്നാണ് ഈ വിഷയത്തെ സമീപിക്കുന്നത്. പ്രതീതി-യാഥാർത്ഥ്യങ്ങളുടെ നിർമ്മിതിയെ സർഗാത്മകതയുടെ രൂപകമായി കണക്കാക്കിക്കൊണ്ടാണ് ഈ രണ്ടു സിനിമകളും ആഖ്യാനം രൂപപ്പെടുത്തുന്നത്.

Contributors

സ്പിരിറ്റ്-പ്രദര്‍ശനപരതയ്ക്കിട്ടൊരു കുത്ത്

(സ്പോയിലര്‍ അലര്‍ട്ട് എന്നു പറഞ്ഞുകൂടെങ്കിലും, സിനിമയുടെ കഥാഗതി വിളിച്ചുപറയുന്ന ചിലതെങ്കിലും ഈ കുറിപ്പിലുണ്ട്. സിനിമ കാണണം എന്നുള്ളവര്‍ക്ക് കണ്ടിട്ടുവന്ന് വായിയ്ക്കാം. നെഗറ്റീവ് റിവ്യൂ പ്രളയം കണ്ട് ഇത് കാണാന്‍ പോകുന്നില്ല എന്ന്‍ തീരുമാനിച്ചവര്‍ക്കും കണ്ടവര്‍ക്കും വായിക്കാവുന്നതാണ്. എന്നാൽ ഈ റിവ്യൂ ഫാന്‍സുകാര്‍ക്ക് ആഘോഷിക്കാനുമുള്ളതല്ല. പോസ്റ്റിനു താഴെ വന്ന്‍ 'ലാലണ്ണന്‍ കീ ജയ്' എന്നെഴുതി വെയ്ക്കാനും ഈ വഴി വരരുതെന്ന് അപേക്ഷിക്കുന്നു.

Contributors