മായാമോഹിനി

കഥാസന്ദർഭം

തന്നെ ചതിവിൽ‌പ്പെടുത്തി ജയിലിടക്കുകയും തന്റെ അച്ഛനേയും കുടുംബത്തേയും തകർത്തവരോടും പ്രതികാരം ചെയ്യാൻ “മോഹിനി” എന്ന പെൺ വേഷത്തിൽ ഒരു യുവാവ് നടത്തുന്ന ശ്രമങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.

U
റിലീസ് തിയ്യതി
Mayamohini
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2012
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

തന്നെ ചതിവിൽ‌പ്പെടുത്തി ജയിലിടക്കുകയും തന്റെ അച്ഛനേയും കുടുംബത്തേയും തകർത്തവരോടും പ്രതികാരം ചെയ്യാൻ “മോഹിനി” എന്ന പെൺ വേഷത്തിൽ ഒരു യുവാവ് നടത്തുന്ന ശ്രമങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.

Cinematography
അനുബന്ധ വർത്തമാനം
  • നടൻ ദിലീപ് ആദ്യമായി പെൺ വേഷത്തിൽ അഭിനയിക്കുന്നു.
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

ഒറ്റപ്പാലത്തെ ഒരു തറവാട്ടിലെ അപ്പുകുട്ടന്റെ (വിജയരാഘവൻ) സഹോദരിയും ഭർത്താവും ദുരൂഹമായൊരു വീമാനാപകടത്തിൽ കൊല്ലപ്പെടുകയും അനാഥനായ അവരുടെ ഏകമകൻ ബാലകൃഷ്ണനെ(ബിജു മേനോൻ) അപ്പുക്കുട്ടൻ വളർത്തി വലുതാക്കുകയും ചെയ്യുന്നു. ജ്യോത്സന്റെ പ്രവചനപ്രകാരം ബാലകൃഷ്ണൻ ഇരിക്കുന്നിടം ഐശ്വര്യവും സമ്പത്തും വന്നു ചേരുമെന്നും ‘ചോതി’ നക്ഷത്രത്തിൽ ജനിച്ച ഒരു പെൺകുട്ടി അവന്റെ ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്യുമെന്ന് അറിയുന്നു. ബാലകൃഷ്ണന്റെ സുഹൃത്തും വഴികാട്ടിയുമായ അഡ്വ ലക്ഷ്മി (ബാബുരാജ്) യുടെ ഉപദേശപ്രകാരം ബാലകൃഷ്ണൻ ഒരുപാട് ബിസിനസ്സുകൾ ചെയ്തെങ്കിലും അതൊക്കെ നഷ്ടത്തിൽ കലാശിച്ചു. അഡ്വ. ലക്ഷ്മിയുടെ മറ്റൊരു ഉപദേശപ്രകാരം അവർ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ് തലവൻ പട്ടാലയെ കാണുകയും ഒരു ബിസിനസ്സ് ഡീൽ ഉറപ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ച് പട്ടാലയുടെ മകൾ മായ(ലക്ഷ്മീ റായ്) യെ ബാലകൃഷ്ണൻ കാണുകയും അനുരാഗത്തിലാവുകയും ചെയ്യുന്നു. മായ ചോതി നക്ഷത്രക്കാരിയാണെന്നറിഞ്ഞതോടേ മായയെ വിവാഹം ചെയ്യാനുള്ള താല്പര്യത്തിലുമാകുന്നു ബാലകൃഷ്ണൻ. പട്ടാലയുടെ താല്പര്യപ്രകാരം പട്ടാലക്ക് ബിസിനസ്സ് ഹോട്ടൽ തുടങ്ങാൻ താല്പര്യമുള്ളൊരു സ്ഥലത്തെ ഉടമയായ ശങ്കരൻ പോറ്റി(നെടുമുടി വേണു)യെ ചെന്നു കണ്ട് പോറ്റിയുടേ സ്ഥലം തങ്ങൾക്ക് വാങ്ങാനുള്ള ആഗ്രഹം പറയുന്നു. തന്റെ മകൻ ചെയ്യാത്ത തെറ്റിനു ജയിലിലാണെന്നും അവനെ പുറത്തിറക്കാൻ കോടികൾ വേണമെന്നുള്ളതുകൊണ്ടും വലിയൊരു തുകക്ക് ശങ്കരൻ പോറ്റി സ്ഥലം ബാലകൃഷ്ണനും ലക്ഷ്മിക്കുമായി നൽകുന്നു. അതിന്റെ അഡ്വാൻസ് തുക പോറ്റിക്ക് നൽകിയെങ്കിലും ഇവരോടുള്ള വിശ്വാസ്യതയാൽ നിങ്ങൾ തന്നെ സൂക്ഷിക്കാൻ പോറ്റി ലക്ഷ്മിയോട് ആവശ്യപ്പെടുന്നു. വലിയൊരു തുക കയ്യിൽ വന്നതുകൊണ്ട് അടുത്ത മൂന്നു മാസത്തേക്ക് ആ തുക മറിച്ച് ലാഭം കിട്ടുന്ന മറ്റൊരു ബിസിനസ്സ് ചെയ്യാൻ ലക്ഷ്മിയും ബാലകൃഷ്ണനും മുതിരുന്നു. ഇതിനിടയിൽ മായയും ബാലകൃഷ്ണനും പ്രേമബദ്ധരാകുന്നു. അപ്രതീക്ഷിതമായി മുംബൈയിൽ നിന്ന് മായയെ ബാലകൃഷ്ണൻ തട്ടിക്കൊണ്ടു വന്ന് കല്യാണം കഴിക്കാൻ ശ്രമിക്കുന്നു. വീട്ടിൽ അമ്മാവന്മാർ എതിർക്കും എന്നതുകൊണ്ട് ലക്ഷ്മിയുടെ ഓഫീസ് ആദ്യരാത്രിക്കായി ബാലകൃഷ്ണൻ ഒരുക്കുന്നു. പക്ഷെ പലിശക്കാരനായ കോശി (സാദിഖ്) ഇതിനിടയിൽ വന്ന് സംഭവങ്ങൾ തെറ്റിദ്ധരിക്കുന്നു. ഇതിനിടയിൽ ലക്ഷ്മി ബാലകൃഷ്ണന്റെ വീട്ടിൽ വിളിച്ച് ബാലകൃഷ്ണൻ വിവാഹിതനായെന്നും സമ്മതിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പക്ഷെ അന്ന് രാത്രി തന്നെ പട്ടാലയുടേ ആളുകൾ വന്ന് മായയെ കടത്തിക്കൊണ്ടുപോകുന്നു. മായയെ നഷ്ടപ്പെട്ട ദു:ഖത്തിനിടയിൽ ബാലകൃഷ്ണന് ഒറ്റപ്പാലത്തു നിന്നും അമ്മാവന്മാരുടെ അറിയിപ്പ് വരുന്നു. ബാലകൃഷ്ണന്റെ വധുവിനെ കാണാനും അനുഗ്രഹിക്കാനുമായി അവർ എല്ലാവരും നഗരത്തിലെ ബാലകൃഷ്ണന്റെ വസതിലേക്ക് വരുന്നുവെന്ന്. മായയേയും ഒപ്പം വൻ തുകയും നഷ്ടപ്പെട്ട ബാലകൃഷ്ണനും ലക്ഷ്മിയും ഒരു കപട നാടകം കളിക്കാൻ തയ്യാറെടുക്കുന്നു. മായക്ക് പകരം മറ്റൊരു പെൺകുട്ടിയെ ഏർപ്പാടാക്കുന്നു. സുന്ദരിയായ മോഹിനി(ദിലീപ്) എന്നൊരു പെൺകുട്ടിയെ ലക്ഷ്മിയുടെ സുഹൃത്ത് പ്രൊഡക്ഷൻ കണ്ട്രോളർ ഏർപ്പാടക്കുന്നു. മോഹിനി, മായാ മോഹിനിയായി ബാലകൃഷ്ണന്റെ വീട്ടിലെത്തുന്നു. മായാമോഹിനിയെ അമ്മാവന്മാർക്ക് ബോധിക്കുന്നു. ഇതിനിടയിൽ ലക്ഷ്മിയോടും പ്രൊഡക്ഷൻ കണ്ട്രോളറോടും പ്രേമാഭ്യർത്ഥന നടത്തുന്ന മോഹിനിയെ ലക്ഷ്മിയും പ്രൊഡ. കണ്ട്രോളറൂം അഗാധമായി പ്രേമിക്കുന്നു. ഇതിനിടയിൽ ബാലകൃഷ്ണന്റെ ഫ്ലാറ്റിനു സമീപം എസ് പിയായ പോലീസ് ഉദ്യോഗസ്ഥൻ ഒരു രഹസ്യ കേസന്വേഷണത്തിനായി താമസത്തിനെത്തുന്നു. എസ് പി യും അദ്ദേഹത്തിന്റെ മകൾ സംഗീത(മൈഥിലി)യും മോഹിനിയേയും കുടൂംബത്തേയും പരിചയപ്പെടുന്നു. ഒരു ദിവസം മോഹിനി സംഗീതയോട് അവളെ സ്നേഹിക്കുന്ന ഒരു യുവാവിനെപ്പറ്റി പറയുന്നു. രണ്ടു വർഷത്തോളമായി സംഗീതയെ സ്നേഹിക്കുന്നുവെന്നും രഹസ്യമായി കാണുന്നുവെന്നും അറിയിച്ചതോടെ സംഗീത അവനെ കാണാൻ തല്പരയാകുന്നു. ഒരു ദിവസം മാളിൽ വെച്ച് കാണാം എന്നറിയിച്ചപ്രകാരം സംഗീത മാളിൽ ഈ യുവാവിനെ കാണാൻ ചെല്ലുന്നു. അരുൺ എന്ന പേരിൽ സംഗീതയെ പരിചയപ്പെട്ട ആ യുവാവ് സത്യത്തിൽ മോഹിനിയായിരുന്നു. ബാലകൃഷ്ണന്റെ ഭാര്യയായി അഭിനയിക്കുന്ന മായാമോഹിനി.

റിലീസ് തിയ്യതി
Submitted by nanz on Sun, 04/08/2012 - 22:38