Director | Year | |
---|---|---|
ജോർജ്ജുട്ടി C/O ജോർജ്ജുട്ടി | ഹരിദാസ് | 1991 |
ഊട്ടിപ്പട്ടണം | ഹരിദാസ് | 1992 |
വരം | ഹരിദാസ് | 1993 |
കിന്നരിപ്പുഴയോരം | ഹരിദാസ് | 1994 |
കാട്ടിലെ തടി തേവരുടെ ആന | ഹരിദാസ് | 1995 |
ഇന്ദ്രപ്രസ്ഥം | ഹരിദാസ് | 1996 |
കണ്ണൂർ | ഹരിദാസ് | 1997 |
പഞ്ചലോഹം | ഹരിദാസ് | 1998 |
വീണ്ടും കണ്ണൂർ | ഹരിദാസ് | 2012 |
എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ | ഹരിദാസ് | 2015 |
Pagination
- Page 1
- Next page
ഹരിദാസ്
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശുദ്ധീകരണത്തിനും കണ്ണൂരിന്റെ വികസനത്തിനും പുതിയ മുഖത്തിനും സഖാവ് ജയകൃഷ്ണന്റെ(അനൂപ് മേനോൻ) നേതൃത്വത്തിൽ നടത്തുന്ന പുതിയ യുവ മുന്നേറ്റം
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശുദ്ധീകരണത്തിനും കണ്ണൂരിന്റെ വികസനത്തിനും പുതിയ മുഖത്തിനും സഖാവ് ജയകൃഷ്ണന്റെ(അനൂപ് മേനോൻ) നേതൃത്വത്തിൽ നടത്തുന്ന പുതിയ യുവ മുന്നേറ്റം
1997 ൽ പുറത്തിറങ്ങിയ “കണ്ണൂർ” എന്ന സിനിമയുടെ രണ്ടാം ഭാഗം. രണ്ടു ചിത്രങ്ങളുടേയും സംവിധായകൻ ഹരിദാസ് (കെ കെ ഹരിദാസ്)
രാഷ്ട്രീയ സംഘട്ടനങ്ങൾക്കൊണ്ട് കലാപ കലുഷിതമായ കണ്ണൂർ ജില്ലയിലേക്ക് ഇടതു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി മാടായി സുരേന്ദ്രന്റെ (ശിവജി ഗുരുവായൂർ) മകൻ ജയകൃഷ്ണൻ ജെ എൻ യു വിലെ വിദ്യാഭ്യാസവും ജോലിയും കഴിഞ്ഞ് ഡൽഹിയിൽ നിന്ന് തിരിച്ചു വരുന്നത്. തന്റെ സ്വദേശമായ കണ്ണുരിന്റെ മാറ്റം ജയകൃഷ്ണനെ വല്ലാതെ ഉലച്ചു കളഞ്ഞു. താൻ വിശ്വസിക്കുന്ന പാർട്ടിയുടെ മാറ്റവും ജനങ്ങളുടെ ചേരിത്തിരിവും വികസനമില്ലായ്മയും ജയകൃഷ്ണനെ അസ്വസ്ഥനാക്കുന്നു. പാർട്ടി സെക്രട്ടറിയുടെ മകനായതു കാരണം എതിർപ്പാർട്ടിക്കാരുടെ ആക്രമണം വന്ന ദിവസം തന്നെ ജയകൃഷ്ണനു സംഭവിക്കുന്നു. ജില്ലാ നേതാക്കളായ സഖാവ് സുഗുണന്റേ(ടിനി ടോം)യും, ശിവാനന്ദന്റേ(ഇർഷാദ്)യും നിർദ്ദേശപ്രകാരം ജയകൃഷ്ണൻ ഒളിവിൽ താമസിക്കുന്നു. ഒരു മുസ്ലീം ഫാമിലിയിലായിരുന്നു ജയകൃഷ്ണന്റെ താമസം. പക്ഷെ ശത്രുക്കൾ ജയകൃഷ്ണനെ തിരിച്ചറിഞ്ഞ് ആ വീട്ടിൽ വെച്ചു തന്നെ ആക്രമിക്കുന്നു. ശത്രുവിന്റെ ബോംബാക്രമണത്തിൽ ആ വീട്ടിലെ ജിസ്ന എന്ന കൊച്ചു പെൺകുട്ടിക്ക് അപകടം സംഭവിക്കുകയും ഒരു കാൽ നഷ്ടപ്പെടുകയും ചെയ്യുന്നു. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിൽ വെച്ച് ഇരു പാർട്ടിക്കാരും ചേരി തിരിഞ്ഞ് പ്രസംഗിക്കുമ്പോൾ മാനവീകതയുടെ വക്താവായി ജയകൃഷ്ണൻ കാൽ നഷ്ടപ്പെട്ട കുട്ടിയുമായി രംഗപ്രവേശം ചെയ്യുന്നു. ജയകൃഷ്ണന്റെ ഓരോ ചോദ്യങ്ങൾക്കും ഇരു പാർട്ടി നേതാക്കന്മാർക്കും മറുപടിയില്ലായിരുന്നു. കണ്ണൂരിന്റെ അക്രമ രാഷ്ട്രീയം നിർത്തലാക്കാനും വികസനത്തിന്റെ പുതിയൊരു കണ്ണുർ സൃഷ്ടിക്കാനും ജയകൃഷ്ണൻ സമാന മനസ്കരുമായി പുതിയൊരു മുന്നേറ്റം നടത്തുന്നു. അതിനു വേണ്ടി യുവാക്കൾ സജ്ജീവമായ സോഷ്യൽ നെറ്റ് വർക്കുകളിലും മറ്റും ന്യൂ കമ്മ്യൂണിസ്റ്റ്, കണ്ണൂർ എന്ന പേരിൽ പ്രവർത്തനം തുടങ്ങുന്നു. നിരവധി ആളുകൾ ജയകൃഷ്ണന്റെ മുന്നേറ്റത്തിനു പിന്നണികളാകുന്നു.
കണ്ണൂർ ജില്ലയുടെ 13 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ടെക്സ്റ്റൈൽ കമ്പനിക്ക് വേണ്ടി ‘ഫാബ്രിക് കോറിഡോർ’ എന്ന പദ്ധതിയുമായി രഞ്ജൻ നമ്പ്യാർ (രാജീവ് പിള്ള) കണ്ണുരിൽ വരുന്നു. ഇടതുപക്ഷം ആ പദ്ധതിയെ എതിർക്കുന്നു. പക്ഷെ കണ്ണൂരിന്റെ വികസനത്തിനു വേണ്ടി ജയകൃഷ്ണൻ ആ പദ്ധതിക്കു വേണ്ടി അനുകൂലിക്കുന്നു. ഇത് പാർട്ടി സെക്രട്ടറികൂടിയായ അച്ഛനെ അരിശം കൊള്ളിച്ചു. തന്റെ തീരുമാനങ്ങളെ ധിക്കരിക്കുന്ന മകനെ അയാൾ പുറത്താക്കുന്നു. വീട്ടിൽ നിന്നും പുറത്തായ ജയകൃഷ്ണൻ പഴയ സഖാവായ ജർമ്മൻ കുഞ്ഞികൃഷ്ണൻ നായരുടെ(അഗസ്റ്റിൻ) വീട്ടീൽ താമസിക്കുന്നു. ഇപ്പോഴും ആദർശം ഉള്ളിലേറ്റി ജീവിക്കുന്ന എന്നാൽ പാർട്ടിയുമായി നല്ല അടുപ്പമില്ലാത്ത സഖാവ് രവിയേട്ടനും (നന്ദു ലാൽ) കുഞ്ഞികൃഷ്ണൻ നായരും മറ്റു സഖാക്കളുമായി ജയകൃഷ്ണൻ ഫാബ്രിക് കോറിഡോർ പദ്ധതിയുമായി മുന്നോട്ട് പോകുന്നു. ഇതിനിടയിലാണ് തന്റെ പഴയ പ്രണയിനിയായ ജേർണലിസ്റ്റ് രാധിക(സന്ധ്യ) യെ വീണ്ടും കണ്ടു മുട്ടൂന്നതും പ്രണയം തുടരുന്നതും, രാധികയുടെ അച്ഛൻ താൻ എതിർക്കുന്ന പാർട്ടിയുടെ നേതാവ് ദിവാകരൻ (റിസബാവ) ആയിരുന്നുവെങ്കിലും ജയകൃഷ്ണന്റെ പ്രണയത്തിനു മാറ്റമൊന്നുമുണ്ടായില്ല. ഇതിനിടയിൽ രഞ്ജൻ നമ്പ്യാരുടെ പദ്ധതിയെ തകർക്കാൻ കണ്ണൂരിൽ പുതിയ ബിസിനസ്സ് തുടങ്ങാൻ വേണ്ടി വിക്ടർ ജോർജ്ജ് പടമാടൻ (ഷിജു) എന്നൊരാൾ വരുന്നു. അയാളുടെ നീക്കം രജ്ഞൻ നമ്പ്യാർക്കെതിരെയായിരുന്നു. ഇടതുപാർട്ടിയുടേ പിന്തുണയും അയാൾ നേടുന്നു. അയാളുടെ പദ്ധതിക്ക് ജയകൃഷ്ണനെ തകർക്കാതെ രക്ഷയില്ലെന്ന് വന്നപ്പോൾ വിക്ടർ ജോർജ്ജ് ജയകൃഷ്ണനെ തകർക്കാൻ കരുക്കൾ നീക്കുന്നു. ജയകൃഷ്ണന്റെ ക്ലീൻ ഇമേജ് നഷ്ടപ്പെടുത്താൻ അയാൾ പല വഴികളും തേടുന്നു അതിനു വേണ്ടി സഖാവ് സുഗുണന്റേയും ശിവാനന്ദന്റേയും സഹകരണം തേടുന്നു. പിന്നീട് ജയകൃഷ്ണനും ശത്രുക്കളും നേർക്ക് നേർ നിന്ന് പോരാടുകയാണ്.
- 1440 views