ഹീറോ

കഥാസന്ദർഭം

സിനിമയിലെ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായിരുന്നു ആന്റണി എന്ന യുവാവിന്റെ (പൃഥീരാജ്)  സാഹസികമായ സിനിമാ സ്റ്റണ്ട് ജീവിതത്തോടൊപ്പം യാദൃശ്ചികമായി സിനിമയിലെ നായകനായിത്തീരാനുള്ള അവസരവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും. ചിത്രത്തിന്റെ റിവ്യു ഇവിടെ വായിക്കാം.



U/A
റിലീസ് തിയ്യതി
Hero
Choreography
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2012
വസ്ത്രാലങ്കാരം
വിതരണം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

സിനിമയിലെ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായിരുന്നു ആന്റണി എന്ന യുവാവിന്റെ (പൃഥീരാജ്)  സാഹസികമായ സിനിമാ സ്റ്റണ്ട് ജീവിതത്തോടൊപ്പം യാദൃശ്ചികമായി സിനിമയിലെ നായകനായിത്തീരാനുള്ള അവസരവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും. ചിത്രത്തിന്റെ റിവ്യു ഇവിടെ വായിക്കാം.

പി ആർ ഒ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കളമശ്ശേരി പാതാളം, കൊച്ചി, ഗോൾഡ് സൂക്ക് വൈറ്റില
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
അനുബന്ധ വർത്തമാനം

“പുതിയ മുഖം” എന്ന സിനിമക്കു ശേഷം “ദീപൻ” സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിലും പൃഥീരാജ് നായകനാകുന്നു.

സിനിമയിലെ ഡ്യൂപ്പ് ആർട്ടിസ്റ്റുകളെ പ്രധാനപ്രമേയമാക്കിയുള്ള സിനിമ.

നിരവധി സിനിമകൾക്ക് ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള വിനോദ് ഗുരുവായൂർ ആദ്യമായി കഥ, തിരക്കഥ, സംഭാഷണം രചിക്കുന്നു.

ഈ ചിത്രത്തിലെ ഗാനങ്ങൾ നായകൻ പൃഥീരാജും, സംഗീതസംവിധായകൻ ഗോപി സുന്ദറും മാത്രം ആലപിച്ചിരിക്കുന്നു.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

ഒരുപാട് വർഷം സിനിമയിലെ സ്റ്റണ്ട് മാസ്റ്ററായിരുന്നു ധർമ്മരാജൻ (തലൈവാസൽ വിജയ്) പക്ഷെ പ്രായാധിക്യം വന്നപ്പോൾ സിനിമയിലേക്ക് ആരും വിളിക്കാതായി. വീട്ടിൽ ഒരു കളരി പരിശീലന കേന്ദ്രം നടത്തി ജീവിക്കാൻ ബുദ്ധിമുട്ടുകയാണദ്ദേഹം. അതിനിടയിലാണ് ധർമ്മരാജന്റെ മകൾക്ക് (സരയൂ) നല്ലൊരു വിവാഹാലോചന വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള ധർമ്മരാജൻ  സിനിമയിൽ സജീവമാകാൻ ആലോചിച്ചു. അതുകൊണ്ട് താൻ തന്നെ കൈപിടിച്ചുയർത്തിയ സംവിധായകൻ ആദിത്യന്റെ (അനൂപ് മേനോൻ) പുതിയ സിനിമ തുടങ്ങുന്നു എന്നറിഞ്ഞപ്പോൾ ആദിത്യനെ കണ്ട് തനിക്കൊരു അവസരം കൂടി തരണമെന്ന് പറഞ്ഞു. നിർഭാഗ്യവശാൽ ആദിത്യന്റെ പുതിയ ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളെല്ലാം ധർമ്മരാജന്റെ ശിഷ്യനും മരുമകനുമായ ഉദയനു(ബാല)മായി കോണ്ട്രാക്റ്റ് ചെയ്തു കഴിഞ്ഞു. എങ്കിലും ധർമ്മരാജനുമായുള്ള ബന്ധം കൊണ്ട് ചിത്രത്തിലെ ഒരു സ്റ്റണ്ട് രംഗം ചെയ്യാൻ ആദിത്യൻ അനുവദിക്കുന്നു. തന്റെ ആവശ്യത്തിനു ഉദയനേയും മറ്റു ചില സ്റ്റണ്ട് മാസ്റ്ററേയും നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കുന്നുവെങ്കിലും അവരെല്ലാം ധർമ്മരാജനെ അപമാനിക്കുന്നു. ഒടുക്കം തന്റെ ഭാര്യ സരോജിനി (ശോഭാമോഹൻ)യുടേയും ശിഷ്യൻ ബാഷ(കോട്ടയം നസീർ)യുടേയും നിർദ്ദേശപ്രകാ‍രം മുൻപ് തന്നോടൊപ്പം ഉണ്ടായിരുന്ന ശിഷ്യൻ ആന്റണി(പൃഥീരാജ്)യെക്കാണാൻ ധർമ്മരാജൻ നിശ്ചയിക്കുന്നു. ധർമ്മരാജൻ ആന്റണി താമസിക്കുന്ന കോളനിയിൽ ചെന്ന് ആന്റണിയെ കണ്ട് കാര്യങ്ങളെല്ലാം പറഞ്ഞെങ്കിലും സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് ആന്റണി തീർത്തു പറഞ്ഞു. ഒടുവിൽ ധർമ്മരാജന്റെ ധർമ്മ സങ്കടം കണ്ട് ആന്റണി എന്ന ടാർസൻ ആന്റണി താൻ ഈ സിനിമയിൽ അസിസ്റ്റ് ചെയ്യാം എന്ന് സമ്മതിക്കുന്നു.

ആദിത്യന്റെ സിനിമയിലെ  ഹീറോ അഭ്യന്തരമന്ത്രിയുടെ മകനായ പ്രേം ആനന്ദ് (ശ്രീകാന്ത്) ആയ്യിരുന്നു. സ്റ്റണ്ട് -ഡാൻസ് രംഗങ്ങളിൽ അത്രയധികം പെർഫോം ചെയ്യാൻ അറിയാത്ത പ്രേം ആനന്ദ് സ്റ്റണ്ട് രംഗങ്ങളിൽ ഡ്യൂപ്പിനെ ആവശ്യപ്പെട്ടിരുന്നു. പ്രേം ആനന്ദിനു വേണ്ടി റിസ്ക്കുള്ള സ്റ്റണ്ട് രംഗങ്ങളിൽ ഡ്യൂപ്പ് ചെയ്ത ആന്റണി എല്ലാവരുടേയും ഇഷ്ടത്തിനു പാത്രമാകുന്നു. സിനിമയിലെ നായികയായ സൌത്ത് ഇന്ത്യയിലെ പ്രശസ്ത നായിക ഗൌരീ മേനോനും പ്രേം ആനന്ദുമായും വിവാഹത്തിനു ഇരുകൂട്ടരുടേയും വീട്ടൂകാർക്ക് സമ്മതമായിരുന്നു. അങ്ങിനെ സംഭവിക്കുമെന്നും പ്രേം ആനന്ദും സ്വപ്നം കണ്ടിരുന്നു. പക്ഷെ പ്രേമിന്റെ സ്വഭാവത്തിൽ ഗൌരി സംതൃപ്തയായിരുന്നില്ല.

ആദിത്യന്റെ ആ സിനിമയിലെ ഒരു സാഹസിക രംഗം ആന്റണിയുടെ ധൈര്യപ്രകാരം ഗൌരി സാഹസികമായി ചെയ്യുന്നു. പതിയെ ഗൌരിക്ക് ആന്റണിയോട് ഇഷ്ടം തോന്നുന്നു.  സിനിമയുടെ വിജയാഘോഷങ്ങൾക്ക് ശേഷം ഗൌരി ആന്റണിയെ അവൻ താമസിക്കുന്ന കോളനിയിൽ ചെന്ന് കണ്ട് ആന്റണിക്ക് ഒരു സമ്മാനം കൊടുക്കുന്നു. ഇവരുടേ ഇഷ്ടം പക്ഷെ പ്രേം ആനന്ദിനും കൂട്ടാളികൾക്കും ഇഷ്ടപ്പെടുന്നില്ല. അവർ ആനന്ദിനെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നു.
ഇതിനിടയിൽ ആദിത്യന്റെ പുതിയ സിനിമ തുടങ്ങുന്നു. അതിലും നായികാ-നായകന്മാരായി നിശ്ചയിച്ചത് പ്രേമിനേയും ഗൌരിയേയും ആയിരുന്നു. പക്ഷെ ആന്റണി അതിൽ ഡ്യൂപ്പ് ചെയ്യുന്നതറിഞ്ഞ് പ്രേം ആ സിനിമയിൽ നിന്നും പിന്മാറുന്നു. പകരക്കാരനില്ലാതെ ആ സിനിമ നിന്നു പോകുമെന്ന് ഭയന്ന എല്ലാവരോടുമാ‍യി സംവിധായകൻ ആദിത്യൻ അറിയിക്കുന്നു, തന്റെ പുതിയ സിനിമയിലെ നായകൻ “ആന്റണി” ആണെന്ന്. ആന്റണിയെ നായകനായി നിശ്ചയിച്ചത് മറ്റെല്ലാവർക്കും സന്തോഷം ഉണ്ടാക്കിയെങ്കിലും ആന്റണിക്ക് അത്ഭുതമാണ് ഉണ്ടാക്കിയത്. ആന്റണി പിന്മാറാൻ ശ്രമം നടത്തുന്നു. ആന്റണി നായകനാകുന്നു എന്ന വിവരം അറിഞ്ഞ പ്രേം ആനന്ദും സംഘവും ആന്റണിയെ തകർക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.

റിലീസ് തിയ്യതി



Submitted by nanz on Fri, 05/25/2012 - 16:16