ഓറഞ്ച്

കഥാസന്ദർഭം

 സ്നേഹവും വാത്സല്യവുമുള്ള തന്റെ മകളുടെ അച്ഛൻ താനല്ല എന്ന് തിരിച്ചറിയുന്ന പിതാവിന്റെ മാനസിക സംഘർഷങ്ങളുടേയും തന്റെ കുടുംബം തകർത്തവനോടുള്ള പ്രതികാരവും

U/A
റിലീസ് തിയ്യതി
വിതരണം
Art Direction
Orange (Malayalam Movie)
2012
Film Score
വിതരണം
കഥാസന്ദർഭം

 സ്നേഹവും വാത്സല്യവുമുള്ള തന്റെ മകളുടെ അച്ഛൻ താനല്ല എന്ന് തിരിച്ചറിയുന്ന പിതാവിന്റെ മാനസിക സംഘർഷങ്ങളുടേയും തന്റെ കുടുംബം തകർത്തവനോടുള്ള പ്രതികാരവും

Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
മറയൂർ
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

നാട്ടിൽ നിന്ന് കമ്പത്തേക്കുള്ള ഒരു ചരക്ക് ലോറിയിൽ കയറിയാണ് ജിത്തു കമ്പത്ത് ഒരു ഇന്റർവ്യൂവിനെത്തുന്നത്. ആ ലോറിയുടേ ഡ്രൈവർ യാക്കോബു (കലാഭവൻ മണി) പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ ജിത്തുവിനെ സഹായിക്കുന്നു. യാക്കോബ് ഡ്രൈവറായി ജോലി ചെയ്യുന്ന കമ്പനിയിൽ ഒരു ദിവസക്കൂലിക്കാരനായി ജോലി വാങ്ങിച്ചു കൊടൂക്കുന്നു. അതിനിടയിലാണ് ജിത്തു ഒരു പെൺകുട്ടിയെ കണ്ടു മുട്ടുന്നത്. ദിയ എന്ന പ്ലസ് ടു വിദ്യാർത്ഥിനു തന്റേടിയായിരുന്നു. ഒരു ബസ്സിൽ വെച്ച് തെറ്റിദ്ധാരണയാൽ ദിയ ജിത്തുവിനെ ദേഹോപദ്രവം ചെയ്യുന്നു. തെറ്റിദ്ധാരണ മാറുമ്പോൾ ദിയക്ക് ജിത്തുവിനോട് ഇഷ്ടം തോന്നുന്നു. പതിയെ അവർ പ്രണയിക്കുന്നു. പിന്നീടാണ് ജിത്തു തിരിച്ചറിയുന്നത് താൻ സ്നേഹിക്കുന്ന ദിയ തന്നെ സഹായിച്ച യാക്കോബിന്റെ മകളാണെന്ന്. എങ്കിലും ഇരുവർക്കും പിരിയാനാകുന്നില്ല.

കൃസ്ത്യാനിയായ യാക്കോബ് ഹിന്ദുവായ സരിതയെ (ലെന) ഒരു പ്രത്യേക സാഹചര്യത്തിൽ വിവാഹം കഴിച്ചതാണ്. നാട്ടിൽ വെച്ച് യാക്കോബിന്റെ വീട്ടുകാർ മറ്റൊരു പെൺകുട്ടിയുമായി യാക്കോബിന്റെ മനസമ്മതം നടത്തിയെങ്കിലും യാക്കോബ് ജോലി ചെയ്തിരുന്ന മറുനാട്ടിലെ പെൺകുട്ടിയായ സരിതയെ അയാൾക്ക് വിവാഹം കഴിക്കേണ്ടി വന്നു. തമിഴ് നാട്ടിലെ കമ്പത്ത് ഇരുവരും മകളുമായി സസുഖം ജീവിച്ചു പോന്നു. മകൾ ദിയയോട് യാക്കോബിനു അമിത വാത്സല്യമാണ്. ദിയ അയാളുടെ പ്രതീക്ഷയുമാണ്.

ഒരു ദിവസം യാക്കോബിന്റെ പഴയ സുഹ്രത്ത് ബാബുട്ടൻ (ബിജുമേനോൻ) കമ്പത്തേക്ക് ലോഡുമായി വരവേ യാക്കോബിനെ കണ്ടുമുട്ടുന്നു. വർഷങ്ങൾക്ക് മുൻപ് ഇരുവരും ഒരുമിച്ച് ജോലിചെയ്തിരുന്നു.  വർഷങ്ങളൂടെ ഇടവേളക്ക് ശേഷം ഒരുമിച്ച് കണ്ടു മുട്ടുന്നതാണ്. യാക്കോബ് പഴയ സൌഹൃദത്താൽ ബാബുട്ടനെ വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിക്കുന്നു. അതേ ദിവസം തന്നെ ദിയയേയും ജിത്തുവിനേയും പുഴക്കരയിൽ ഒരുമിച്ച് കണ്ടതായി ചില നാട്ടുകാർ യാക്കോബിനെ അറിയിക്കുന്നു.

ബാബുട്ടന്റെ വരവ് യാക്കോബിന്റെ ശാന്തമായ ജീവിതത്തിൽ വലിയ സ്ഫോടനങ്ങളുണ്ടാക്കുന്നു. ഒപ്പം മകളുടെ പ്രണയവും യാക്കോബിനെ തളർത്തുന്നു. ജീവിതത്തിന്റെ തുടർ പ്രതിസന്ധികളെ അതിജീവിക്കാൻ യാക്കോബ് നടത്തുന്ന ശ്രമങ്ങളാണ് തുടർന്ന്.

റിലീസ് തിയ്യതി
ലെയ്സൺ ഓഫീസർ
നിർമ്മാണ നിർവ്വഹണം
Submitted by nanz on Sat, 03/17/2012 - 13:54